ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം; 'ടിവികെയുടേത് റീൽ സർക്കാർ എന്ന ആരോപണം ശരിയല്ല, ഡിഎംകെയുടേത് നവ ഉദാര നയങ്ങൾ'

Published : Jun 20, 2026, 12:45 AM IST
cpm criticise dmk

Synopsis

ഡിഎംകെ ഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും ജനശ്രദ്ധയിൽ കൊണ്ടുവരാൻ ടിവികെയ്ക്ക് കഴിഞ്ഞെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം പറഞ്ഞു. കോൺഗ്രസ് ഡിഎംകെയെ കൈവിട്ടതിനെ പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾ വിമർശിക്കുമ്പോൾ ആണ് പാർട്ടിയുടെ തമിഴ്നാട്‌ ഘടകം ഡിഎംകെ വിമർശനം ആവർത്തിക്കുന്നത്.

ചെന്നൈ: ഡിഎംകെയ്ക്കെതിരെ വിമർശനവുമായി സിപിഎം. ഡിഎംകെ നവ ഉദാര നയങ്ങൾ ആണ് പിന്തുടർന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം വിമർശിച്ചു. ടിവികെയുടേത് റീൽ സർക്കാർ എന്ന ഡിഎംകെ ആരോപണം ശരിയല്ല. ജനരോഷത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ കൃത്യമായി ഉപയോഗിക്കുകയാണ് ടിവികെ ചെയ്തത്. ഡിഎംകെ ഭരണത്തിലെ അനധികൃത സ്വത്ത് സമ്പാദനം, അഴിമതി, പ്രകൃതിവിഭവങ്ങളുടെ ചൂഷണം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ എന്നിവയിലേക്ക് ജനശ്രദ്ധ എത്തിക്കാൻ ടിവികെയ്ക്ക് കഴിഞ്ഞെന്നും ഷണ്മുഖം പ്രതികരിച്ചു. കോൺഗ്രസ് ഡിഎംകെയെ കൈവിട്ടതിനെ പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾ വിമർശിക്കുമ്പോൾ ആണ് പാർട്ടിയുടെ തമിഴ്നാട്‌ ഘടകം ഡിഎംകെ വിമർശനം ആവർത്തിക്കുന്നത്.

ടിവികെ സർക്കാർ മൂന്ന് മാസത്തിൽ വീഴുമെന്ന എം കെ സ്റ്റാലിന്‍റെ പരാമർശത്തിനെതിരെ നേരത്തെ തമിഴ്നാട്ടിലെ സിപിഎം രംഗത്തെത്തിയിരുന്നു. സ്റ്റാലിന്‍റെ അനുമതിയോടെയാണ് സിപിഎം അടക്കമുള്ള പാർട്ടികൾ ടിവികെയെ പിന്തുണച്ചതെന്ന ഡിഎംകെ നേതാക്കളുടെ പ്രതികരണങ്ങൾ സിപിഎമ്മിനെ ചൊടിപ്പിച്ചു. സിപിഎം സ്വതന്ത്ര പാർട്ടിയാണെന്നും നിലപാടെടുക്കാൻ ആരുടെയും അനുമതി ആവശ്യമില്ലെന്നുമാണ് തമിഴ്നാട്ടിലെ സിപിഎം നേതൃത്വം വിശദീകരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം; തെളിവ് കൈയിലുള്ളവർ ഹാജരാക്കണമെന്ന് യോ​ഗി ആദിത്യനാഥ്
നീറ്റാകാൻ നീറ്റ്; നാളെ രാജ്യവ്യാപക മോക്ക് ഡ്രിൽ; മറ്റന്നാൾ പുനപരീക്ഷ