പൊലീസ് പ്രതീക്ഷിക്കുന്നത് ഏഴായിരത്തോളം പേരെ, ആറ് വലിയ തടങ്കൽ കേന്ദ്രങ്ങൾ; പരമാവധി സംയമനം പാലിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം

Published : Oct 09, 2026, 10:03 PM IST
CJP Protest Delhi

Synopsis

സിജെപി നാളെ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ ഏഴായിരത്തോളം പേർ പങ്കെടുക്കുമെന്ന് ദില്ലി പൊലീസ് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്. അനുമതിയില്ലാതെ ആളുകൾ കൂട്ടംകൂടുന്നത് തടയാൻ വൻ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോക്റോച്ച് ജനത പാർട്ടി (സിജെപി) നാളെ ദില്ലിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ ഏഴായിരത്തോളം പേർ പങ്കെടുക്കുമെന്ന് ദില്ലി പൊലീസ് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്. അനുമതിയില്ലാതെ ആളുകൾ കൂട്ടംകൂടുന്നത് തടയാൻ പൊലീസ് നഗരത്തിൽ കർശന സുരക്ഷ ഒരുക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെ നേരിടുമ്പോൾ പരമാവധി സംയമനം പാലിക്കാൻ ദില്ലി പൊലീസ് കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പ്രകോപനമുണ്ടായാലും പ്രതികരിക്കരുതെന്നും വളരെ പ്രൊഫഷണലായി വേണം കാര്യങ്ങൾ കൈകാര്യം ചെയ്യാനെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ നടന്ന സിജെപി പ്രതിഷേധത്തിൽ നിന്ന് പൊലീസിന് പലതും പഠിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അതിന് ശേഷമുള്ള പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്നും കമ്മീഷണർ ഉദ്യോഗസ്ഥരോട് ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന പ്രതിഷേധത്തിലും ഇതേ സംയമനവും പ്രൊഫഷണലിസവും നിലനിർത്തണമെന്നാണ് നിർദേശം. അനുമതിയില്ലാത്ത ഒരു ഒത്തുചേരലും അനുവദിക്കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതിഷേധക്കാർ എത്തുമ്പോൾ തന്നെ അവരെ കസ്റ്റഡിയിലെടുത്ത് പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദേശം. ഇതിനായി ദില്ലി പൊലീസ് ആറ് വലിയ തടങ്കൽ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്വതന്ത്ര സോഷ്യൽ മീഡിയ റിപ്പോർട്ടർമാരാണെന്ന് പറഞ്ഞ് വരുന്നവർ പൊലീസിനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചാൽ അവർക്കെതിരെയും നടപടിയുണ്ടാകും. ഇത്തരം ആളുകളെയും പ്രതിഷേധക്കാരായി കണ്ട് കസ്റ്റഡിയിലെടുക്കാനാണ് പൊലീസിന്റെ തീരുമാനം. പ്രതിഷേധക്കാരെ രാംലീല മൈതാനത്തേക്ക് മാറ്റുമോ എന്ന ചോദ്യത്തിന്, ഇതുവരെ അങ്ങനെയൊരു അനുമതി ആരും ചോദിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊലീസ് സേന പൂർണമായും പ്രൊഫഷണലായി പ്രവർത്തിക്കണമെന്നും മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ട് ഫീൽഡിലുണ്ടാകുമെന്നും കമ്മീഷണർ വ്യക്തമാക്കി. സാഹചര്യത്തിനനുസരിച്ച് അപ്പപ്പോൾ തീരുമാനങ്ങളെടുക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകുമെന്നും എഎൻഐ റിപ്പോർട്ട് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

7 വർഷമായിട്ടും കുട്ടികളില്ല, ഭർത്താവിന് പരസ്ത്രീ ബന്ധമെന്ന് സംശയം, മയക്കിക്കിടത്തി സ്വകാര്യ ഭാഗങ്ങൾ കുത്തിക്കീറി ഭാര്യ, അറസ്റ്റ്
'വോട്ട് ചോരി' രാഷ്ട്രപതി കേട്ടു, നിഷേധിച്ചില്ല, അത്ഭുതപ്പെടുത്തിയെന്നും രാഹുൽ; ഗ്യാനേഷിനെ പുറത്താക്കാൻ നിവേദനം നൽകി ഇന്ത്യ സഖ്യം, പ്രതിഷേധം തുടരും