അസമിൽ കോൺഗ്രസിന് വൻ തിരിച്ചടി, ഭൂപേൻ ബോറ 22ന് ബിജെയിൽ ചേരും; ഹിമന്തയും ബോറയും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു

Published : Feb 17, 2026, 09:22 PM IST
bhupen bora joining bjp

Synopsis

ബോറയും നിരവധി കോൺ​ഗ്രസ് പ്രവർത്തകരും ഈ മാസം 22ന് ബിജെപി അം​ഗത്വമെടുക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഹിമന്തയും ബോറയും ഒരുമിച്ചാണ് മാധ്യമങ്ങളെ കണ്ടത്.

ദില്ലി: അസമിൽ കോൺ​ഗ്രസിൽനിന്നും രാജിവച്ച മുൻ പിസിസി അധ്യക്ഷൻ ഭൂപേൻ ബോറ ബിജെപിയിൽ ചേരും. ഭൂപേൻ ബോറ ഈ മാസം 22ന് ബിജെപിയിൽ ചേ‍രുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. ഭൂപേൻ ബോറയുമായുള്ള കൂടികാഴ്ചയ്ക്ക് പിന്നാലെയായിരുന്നു പ്രഖ്യാപനം. ഹിമന്തയും ബോറയും ഒരുമിച്ചാണ് മാധ്യമങ്ങളെ കണ്ടത്. ബോറയ്ക്കൊപ്പം നിരവധി കോൺഗ്രസ് പ്രവർത്തകരും ബിജെപിയിലെത്തുമെന്നും ഹിമന്ത ബിശ്വ ശർമ പ‍റഞ്ഞു. മുൻ പിസിസി അധ്യക്ഷൻ ഭുപെൻ ബോറയുടെ തീരുമാനം അസമിൽ കോൺ​ഗ്രസിന് കനത്ത തിരിച്ചടിയാകും.

ബോറയും നിരവധി കോൺ​ഗ്രസ് പ്രവർത്തകരും ഈ മാസം 22ന് ബിജെപി അം​ഗത്വമെടുക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്നലെ കോൺ​ഗ്രസിൽ നിന്നും രാജിവച്ച ബോറയെ ​ഗൗരവ് ​ഗോ​ഗോയിയടക്കമുള്ള നേതാക്കൾ പോയി കണ്ട് അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. തീരുമാനം പുനപരിശോധിക്കാമെന്ന് ഇന്നലെ പറഞ്ഞ ബോറ ഇന്ന് രാത്രി ഹിമന്ത വീട്ടിലെത്തി നടത്തിയ കൂടികാഴ്ചയ്ക്ക് പിന്നാലെയാണ് വീണ്ടും മലക്കം മറിഞ്ഞത്. പാർട്ടിയിൽ അവ​ഗണന നേരിട്ടെന്ന് പറഞ്ഞ ഭുപെൻ ബോറ ​ഗൗരവ് ​ഗോ​ഗോയിക്കെതിരെയും രാജിക്കത്തിൽ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അതിനിടെ ഒരു കോൺ​ഗ്രസ് എംഎൽഎ കൂടി ഇന്നലെ പാർട്ടി വിട്ടു. മൂന്ന് തവണ വെസ്റ്റ് ​ഗോൾപാര മണ്ഡലത്തിൽനിന്നും എംഎൽഎയായ അബ്ദുൾ റാഷിദ് മണ്ഡലാണ് പാർട്ടി വിട്ട് പ്രാദേശിക പാർട്ടിയായ റായ്ജോർ ദളിൽ ചേർന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടി.വി താരത്തിന്‍റെ ഒളിക്യാമറ ദൃശ്യങ്ങൾ പകർത്തി, സുഹൃത്തിന്‍റെ ഇൻസ്റ്റഗ്രാമിലേക്ക് അയച്ച് പണം ആവശ്യപ്പെട്ട് ഭീഷണി; പരാതി
അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണം; മുസ്‌ലിം ലീഗ് എംപിക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി, നോട്ടീസ് അയച്ച് കോടതി