
ലഖ്നൗ : ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ വീടിൻ്റെ വരാന്തയിൽ കിടന്ന് ഉങ്ങുകയായിരുന്ന 62 കാരനായ കർഷകനെ അജ്ഞാതരായ അക്രമികൾ കഴുത്തറുത്ത് കൊലപ്പെടുത്തി.സിറൗലി പോലീസ് സ്റ്റേഷൻ പരിധിയിലെ ജഗന്നാഥ്പൂർ ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ച പുലർച്ചെ 2:30 ഓടെ ഗ്യാനി പ്രസാദ് എന്നയാൾ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ ലോക്കൽ പോലീസ് സ്ഥലത്തെത്തി. ഗ്യാനി പ്രസാദിൻ്റെ മൃതദേഹം കട്ടിലിൽ കിടക്കുന്നതായാണ് കണ്ടെത്തിയതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (നോർത്ത്) മുകേഷ് ചന്ദ്ര മിശ്ര പറഞ്ഞു.
കഴുത്ത് ഞെരിച്ചാണ് കൊലപാതകം ചെയ്തിട്ടുള്ളതെന്നും, വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. കുറ്റവാളികളെ തിരിച്ചറിയാനും പിടികൂടാനുമുള്ള ശ്രമങ്ങൾ നടക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
കൊലപാതകത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ലെന്നും സാധ്യമായ എല്ലാ വശങ്ങളും പോലീസ് പരിശോധിച്ചുവരികയാണെന്നും എഎസ്പി പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ കുടുംബത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഔദ്യോഗിക എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാനി പ്രസാദിന് ആരുമായും ശത്രുത ഉണ്ടായിരുന്നില്ലെന്നാണ് കുടുംബക്കാർ പറയുന്നത്. സംഭവത്തിന്റെ ഞെട്ടലിലാണ് കുടുംബമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ ഞങ്ങൾ ഔപചാരികമായി പരാതി നൽകുമെന്നും മരിച്ചയാളുടെ സഹോദരൻ നെക്പാൽ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഗ്യാനി പ്രസാദിൻ്റെ കുടുംബാംഗങ്ങളെയും അയൽക്കാരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.
വിവാഹവീട്ടില്‍ ഭക്ഷണം വിളമ്പാന്‍ വൈകി, സംഘര്‍ഷം, പിന്നാലെ മറ്റൊരു യുവതിയെ വിവാഹം കഴിച്ച് വരന്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam