
രത്നഗിരി: മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ ജഗ്ബുഡി നദീതടത്തിലേക്ക് കാർ മറിഞ്ഞ് അഞ്ച് പേർ മരിച്ചു. അപകടത്തില്‍ ഡ്രൈവറുള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് അഞ്ചുപേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായ അപകടം നടന്നത്. അമിത വേഗമാണ് അപകടകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
മുംബൈയില്‍ നിന്ന് ഒരുമരണാനന്തര ചടങ്ങിൽ പങ്കെടുക്കന്‍ പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. പുഴയില്‍ 150 അടി താഴ്ച്ചയിലേക്കാണ് കറ് മറിഞ്ഞത്. കാര്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു. പ്രദേശവാസികളും പൊലീസും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ക്രെയിന്‍ ഉപയോഗിച്ചാണ് കാര്‍ പുറത്തെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം