തിരക്കേറിയ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീണ് അഞ്ച് യാത്രക്കാർ മരിച്ചു; മുംബൈ സിഎസ്ടിയിൽ ദാരുണ അപകടം

Published : Jun 09, 2025, 10:47 AM IST
Mumbai train accident

Synopsis

ട്രെയിനിലെ നിയന്ത്രണാതീതമായ തിരക്കാവാം അപകടത്തിന് കാരണമായതെന്നാണ് നിഗമനം

മുംബൈ: മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിൽ ലോക്കൽ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീണ് അഞ്ച് യാത്രക്കാർ മരിച്ചു. പന്ത്രണ്ടോളം പേർ ട്രെയിനിൽ നിന്ന് വീണെന്നാണ് റിപ്പോർട്ടുകൾ. മുംബൈയിൽ നിന്ന് താനെയിലേക്ക് പോവുകയായിരുന്ന തിരക്കേറിയ ട്രെയിനിൽ നിന്നാണ് യാത്രക്കാർ വീണത്.

ട്രെയിനിലെ നിയന്ത്രണാതീതമായ തിരക്കായിരിക്കാം അപകടത്തിലേക്ക് നയിച്ചതെന്നാണ് റെയിൽവെ ഉദ്യോഗസ്ഥരുടെ അനുമാനം. നിരവധി യാത്രക്കാർ ഡോറുകളിൽ തൂങ്ങിയും പുറത്തേക്ക് തള്ളിനിന്നുമൊക്കെ യാത്ര ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്. റെയിൽവെ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ