
ദില്ലി: ഇസ്രയേൽ - ഇറാൻ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് മാർഗനിർദേശങ്ങളുമായി വിമാനക്കമ്പനികൾ. ഇൻഡിഗോ, എയർ ഇന്ത്യ വിമാന കമ്പനികളാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാനും ചുറ്റുമുള്ള വ്യോമപാത ലഭ്യമാകാത്ത സാഹചര്യം തുടരുകയാണെന്നും പല വിമാനങ്ങളുടെയും പാത മാറ്റേണ്ടി വരുന്നുവെന്നുമാണ് ഇൻഡിഗോയുടെ അറിയിപ്പ്.
യാത്ര വൈകാനും യാത്രാ ദൈർഘ്യം കൂടാനും ഇത് കാരണമാകുമെന്നും ഇൻഡിഗോ അറിയിക്കുന്നുണ്ട്. യാത്ര പുറപ്പെടും മുൻപ് ഫ്ലൈറ്റ് സാറ്റസ് നിരന്തരം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ഇൻഡിഗോ, യാത്രക്കാർക്ക് സഹായങ്ങൾക്കായി ഇൻഡിഗോ സംഘം സജ്ജമാണെന്നും അറിയിച്ചു.
ഇറാൻ്റെ ചുറ്റുമുള്ള വ്യോമപാതകൾ അടച്ച സാഹചര്യത്തിൽ മറ്റു റൂട്ടുകളിലൂടെയാണ് വിമാനം സഞ്ചരിക്കുന്നതെന്ന് എയർ ഇന്ത്യയും യാത്രക്കാർക്കായി പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ പറയുന്നുണ്ട്. യാത്രക്കാർക്ക് ബുദ്ധിമുട്ട് കുറയ്ക്കാൻ പരാമവധി ശ്രമിക്കുന്നുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ പരമപ്രധാനമാണ്. അതിനാൽ വിമാനത്തിൻ്റെ സ്റ്റാറ്റസ് നിരന്തരം നോക്കണം. ആവശ്യമെങ്കിൽ ഹെല്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടണമെന്നും എയർ ഇന്ത്യ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam