
ദില്ലി: വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിൽ ദില്ലി. അണക്കെട്ടുകളിൽ നിന്ന് കൂടൂതൽ വെള്ളം എത്തിയതോടെ യമുന നദിയിൽ നിന്ന് വെള്ളത്തിന്റെ ഒഴുക്ക് കൂടിയിരിക്കുകയാണ്. ദില്ലിയിലെ പ്രധാന റോഡുകൾ നദിക്ക് സമാനമായ സ്ഥിതിയിലാണ്. ഗതാഗതം പ്രധാന പാതകളിൽ തടസപ്പെട്ടു. നാല് മണി വരെ കൂടൂതൽ വെള്ളം യമുനയിലേക്ക് എത്തുമെന്നാണ് മുന്നറിയിപ്പ്.
നഗരത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതം പലയിടത്തും നിലച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയുടെ സമീപ പ്രദേശങ്ങളും മുങ്ങി. ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ട് തുറന്നതാണ് യമുനയില്‍ ജലനിരപ്പ് ഉയരാൻ കാരണം. അതേസമയം, ദില്ലിയിൽ എൻ ഡി ആർ എഫിൻ്റെ കൂടൂതൽ സേനയെ വിന്യസിക്കാനൊരുങ്ങുകയാണ്. ആരോഗ്യ മേഖലയ്ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഗുരുതര സാഹചര്യത്തിന് തയ്യാറായിരിക്കാനാണ് നിർദ്ദേശം. അനാവശ്യ യാത്ര ഒഴിവാക്കാൻ സർക്കാർ നിർദ്ദേശം നൽകി.
മോദി വീണ്ടും വിദേശത്തേക്ക്; രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിലേക്ക് തിരിച്ചു
അതേസമയം, സർവകലാശാലകൾ അടക്കം ദില്ലിയിൽ ഞാറാഴ്ച്ച വരെ അവധി പ്രഖ്യാപിച്ചു. ആവശ്യ സർവീസുകൾ ഒഴികെയുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് വർക്ക് ഫ്രേം ഹോം സംവിധാനം ഏർപ്പെടുത്താനും തീരുമാനമായി. സ്വകാര്യ സ്ഥാപനങ്ങൾക്കും നിർദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകൾ സ്കൂളുകളിലേക്ക് മാറ്റുവാനും തീരുമാനിച്ചു. ദില്ലിയിലേക്ക് വലിയ വാഹനങ്ങൾക്ക് പ്രവേശനം നിരോധിക്കുകയും ചെയ്തു.
45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പില്‍ യമുന, സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഞായറാഴ്ച വരെ അവധി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam