സംസ്ഥാന നഗരവികസന മന്ത്രിയുടെ ഓഫീസിൽ നിന്ന് സ്വർണവും പണവും മോഷണം പോയി; സർക്കാർ ഉദ്യോഗസ്ഥൻ കർണാടകയിൽ അറസ്റ്റിൽ

Published : Feb 11, 2026, 02:08 PM IST
Antony

Synopsis

കർണാടക നഗരവികസന മന്ത്രി ബൈരതി സുരേഷിൻ്റെ ഓഫീസിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിലായി. പരാതിക്കാരൻ ഓഫീസിൽ മറന്നുവെച്ച ബാഗാണ് വിധാൻ സൗധയിലെ ഗ്രൂപ്പ് ഡി ജീവനക്കാരൻ മോഷ്ടിച്ചത്

ബെംഗളൂരു: സംസ്ഥാന നഗരവികസന മന്ത്രിയുടെ ഓഫീസിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിൽ കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. മന്ത്രി ബൈരതി സുരേഷിൻ്റെ ഓഫീസിൽ നിന്ന് സ്വർണാഭരണങ്ങളും പണവും അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. 300 ഗ്രാം സ്വർണവും ഒന്നര ലക്ഷം രൂപയും അടങ്ങിയ ബാഗാണ് മോഷണം പോയത്. നവീൻ എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്.

നവീനാണ് മന്ത്രിയുടെ ഓഫീസിലേക്ക് ആഭരണങ്ങളും പണവും അടങ്ങിയ ബാഗുമായി എത്തിയത്. എന്നാൽ തിരികെ പോകുമ്പോൾ ഈ ബാഗ് എടുക്കാൻ മറന്നെന്നും തുടർന്ന് തിരികെ ഓഫീസിലെത്തിയെന്നും നവീൻ പരാതിയിൽ പറയുന്നു. ഈ സമയത്ത് മന്ത്രിയുടെ ഓഫീസിൽ എവിടെയും ബാഗുണ്ടായിരുന്നില്ല. ഇതേ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് വിധാൻ സൗധയിലെ ഗ്രൂപ്പ് ഡി ജീവനക്കാരനായ ആൻ്റണിയുടെ സംശയകരമായ നീക്കങ്ങൾ ശ്രദ്ധിച്ചു. ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. പിന്നാലെ നടത്തിയ തെളിവെടുപ്പിൽ നഷ്ടപ്പെട്ട സ്വർണത്തിൻ്റെ ഒരു ഭാഗവും പണവും കണ്ടെത്തി. അതേസമയം നവീൻ എന്തിനാണ് ഇത്രയും സ്വർണവും പണവുമായി മന്ത്രിയുടെ ഓഫീസിലെത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആൻ്റണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മോഷണക്കുറ്റം ചുമത്തിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'രാജ്യവും വ്യക്തികളും സ്വന്തം കരുത്ത് തിരിച്ചറിയേണ്ട സമയം, ദുർഘടമായ സമയത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്': രാഹുൽ ​ഗാന്ധി
സ്കൂളിൽ ഡാൻസ് പ്രാക്ടീസിനിടെ കുട്ടി തളർന്നുവീണു, ഒമ്പത് വയസ്സുകാരി മരിച്ചത് പ്രാണിയുടെ കടിയേറ്റ്, ഉൾക്കൊള്ളാനാകാതെ കുടുംബം