
സൂറത്ത്: മരണാനന്തര ജീവിതത്തെയും പുനര്‍ജന്മത്തെയും മറികടക്കാന്‍ സന്താര അനുഷ്‌ഠിച്ച് ഗുജറാത്തി വനിത. 82കാരിയായ കാഞ്ചന്‍ ദേവി ബെയിദ് ആണ് മോക്ഷം ആഗ്രഹിച്ച് മരണം വരെ നിരാഹാരവ്രതം അനുഷ്‌ഠിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് മരണത്തെ സ്വമേധയാ സ്വീകരിച്ചുകൊണ്ടുള്ള ജൈന വ്രതമാണ് സന്താര. ഇതിനെ മരണത്തിന്റെ ആഘോഷമായാണ് ജൈനമതവിശ്വാസികള്‍ നോക്കിക്കാണുന്നത്. മെയ് 11 മുതല്‍ സന്താര അനുഷ്‌ഠിക്കുകയാണ് കാഞ്ചന്‍ ദേവി.
സന്താര തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഇതില്‍ പുതുമയൊന്നുമില്ലെന്നും കാഞ്ചന്‍ ദേവിയുടെ പേരക്കുട്ടി നിവേദിത നവ്‌ലേഖ പറയുന്നു. കുടുംബത്തിലെ മുതിര്‍ന്നവര്‍ ഇതിനു മുമ്പും സന്താര അനുഷ്‌ഠിച്ചിട്ടുണ്ട.് കണ്‍മുന്നില്‍ ഈ നിരാഹാരം കാണുന്നതിനെ അത്രവേഗം ഉള്‍ക്കൊള്ളാനാവില്ല. പക്ഷ, അനുഷ്‌ഠിക്കുന്നവര്‍ക്ക് മോക്ഷം കിട്ടുമല്ലോ എന്ന് ചിന്തിക്കുമ്പോള്‍ സന്തോഷമുണ്ടെന്നും നിവേദിത പറയുന്നു.
മരണം അടുത്തെത്തുമ്പോള്‍ നമ്മള്‍ ശരീരം ഉപേക്ഷിച്ച് ആത്മാവിനെ മരണത്തിന് വിട്ടുകൊടുക്കുന്ന പ്രക്രിയയാണ് സന്താര എന്ന് കാഞ്ചന്‍ ദേവിയുടെ മകന്‍ പുഷ്‌പരാജ് സങ്ക്‌ല പറയുന്നു. തലമുറകളായി കുടുംബം തുടര്‍ന്നുപോരുന്ന ആചാരമാണിത്. ഇതിലൂടെ കര്‍മ്മബന്ധങ്ങളില്‍ നിന്നുള്ള മോചനം സാധ്യമാവുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. നിരവധി പേരാണ് വീട്ടിലെത്തി കാഞ്ചന്‍ ദേവിയ്‌ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ അവരുടെ വീട്ടിലേക്കെത്തുന്നത്.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam