Jodhpur Clashes : ജോധ്പൂർ സംഘർഷം; രാജസ്ഥാൻ സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Published : May 04, 2022, 01:38 PM ISTUpdated : May 04, 2022, 01:40 PM IST
Jodhpur Clashes : ജോധ്പൂർ സംഘർഷം; രാജസ്ഥാൻ സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Synopsis

ഉദയ് മന്ദി‍ർ, നഗോരി ഗെയ്റ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കര്‍ഫ്യൂ തുടരുകയാണ്. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് ഇന്‍റർനെറ്റ് നിരോധനവും തുടരുന്നുണ്ട്.

ദില്ലി: ജോധ്പൂർ സംഘർഷത്തിൽ (Jodhpur Clashes) രാജസ്ഥാൻ സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഘര്‍ഷത്തില്‍ നൂറിലധികം പേരെ അറസ്റ്റ് ചെയ്തായി രാജസ്ഥാന്‍ പൊലീസ് അറിയിച്ചു. സംഘര്‍ഷത്തില്‍ 13 എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഉദയ് മന്ദി‍ർ, നഗോരി ഗെയ്റ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കര്‍ഫ്യൂ തുടരുകയാണ്. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് ഇന്‍റർനെറ്റ് നിരോധനവും തുടരുന്നുണ്ട്. സ്ഥിതി നിയന്ത്രണവിധേയമാണെന്നും മതിയായ പൊലീസ് വിന്യാസം പ്രദേശത്ത് നടത്തിയിട്ടുണ്ടെന്നും ജോധ്പ്പൂര്‍ കമ്മീഷണർ പറഞ്ഞു. 

അതേസമയം, രാജസ്ഥാനിലെ ജോധ്പൂരില്‍ മതചിഹ്നങ്ങളുള്ള പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാരോപിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത് രംഗത്തെത്തി. രാജസ്ഥാനിൽ ക്രമസമാധാനനില തകർന്നുവെന്നാരോപിച്ച മന്ത്രി, സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. അന്വേഷണവും നടപടിയും ഉണ്ടായില്ലെങ്കിൽ വലിയ പ്രക്ഷോഭമുണ്ടാകുമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നൽകി. 

Also Read: ഈദ് ആഘോഷങ്ങൾക്കിടെ രാജസ്ഥനിൽ ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടി; ജോഥ്പൂരിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

കഴിഞ്ഞ ദിവസമാണ് ജോധ്പൂരില്‍  മതചിഹ്നങ്ങള്‍ ഉള്ള പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കവും തുടർന്ന് സംഘര്‍ഷമുണ്ടായത്. പൊതുസ്ഥലത്ത് മതപരമായ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘര്‍ഷത്തിന് വഴിവെക്കുകയായിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈദ് നമസ്കാരം പൊലീസ് സംരക്ഷണത്തിലാണ് നടത്തിയത്. ഇവിടെ മൂന്ന് ദിവസത്തെ പരശുരാം ജയന്തി ആഘോഷവും നടക്കുന്നുണ്ട്. രണ്ട് മതവിഭാഗങ്ങളും പലയിടത്തായി മതചിഹ്നങ്ങൾ ഉള്ള പതാകകൾ ഉയർത്തി. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്.

ഇന്ന് രാവിലെ സ്ഥലത്ത് സംഘടിച്ചെത്തിയ ഇരു വിഭാഗവും വീണ്ടും ഏറ്റുമുട്ടി. അഞ്ച് ഇടങ്ങളിലാണ് ഇന്ന് സംഘർഷമുണ്ടായത്. കല്ലേറില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടിയവരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിചാർജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ചില വാഹനങ്ങളും അക്രമത്തില്‍ തകർന്നു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ജോധ്പൂര്‍ പൊലീസ് കമ്മീഷണർ നവ്ജ്യോതി ഗോഗോയ് അറിയിച്ചു. സംഘർഷ സാഹചര്യത്തില്‍ വന്‍ പൊലീസ് സുരക്ഷയോടെയാണ് സ്ഥലത്ത് ഈദ് നമസ്കാരം നടന്നത്.

Also Read: ​​​​​​​Rahul Gandhi : 'വർഗീയ സംഘർഷം നടക്കുമ്പോൾ രാഹുൽ ഗാന്ധി നിശാപാർട്ടിയിൽ'; വീഡിയോ ആയുധമാക്കി ബിജെപി, വിവാദം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി