വേഗം ഇന്ന് തന്നെ ആധാർ വേരിഫൈ ചെയ്തോളൂ; നാളെ മുതൽ വൻ മാറ്റങ്ങളുമായി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്, നിരക്കുകളിലും മാറ്റം

Published : Jun 30, 2025, 09:58 AM IST
South indian Train Route

Synopsis

നാളെ മുതൽ ആധാർ വെരിഫിക്കേഷൻ ഇല്ലാതെ ഐആർസിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യാനാകില്ല. തത്കാൽ ടിക്കറ്റുകൾക്ക് ആധാർ ഒടിപി നിർബന്ധമാക്കും. ചില ട്രെയിനുകളുടെ നിരക്കിലും നേരിയ വർധനവുണ്ടാകും.

നാളെ മുതല്‍ ആധാര്‍ ഉപയോഗിച്ച് വേരിഫൈ ചെയ്ത ഉപഭോക്താക്കള്‍ക്ക് മാത്രമേ ഐആർസിടിസി വെബ്സൈറ്റ്വഴിയോ ആപ്പ് വഴിയോ തത്‍കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. റിസര്‍വേഷനുമായി ബന്ധപ്പെട്ടും ചിലമാറ്റങ്ങള്‍ റെയില്‍വേ കൊണ്ട് വന്നിരിക്കുകയാണ്. ട്രെയിൻ യാത്രക്കാര്‍ നാളെ മുതല്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം. ട്രെയിൻ തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ആധാറും ഒടിപിയുമായി ബന്ധപ്പെട്ട് നാളെ മുതല്‍ പ്രധാന മാറ്റങ്ങള്‍ വരുത്തുകയാണ് റെയില്‍വേ. ഓണ്‍ലൈനിലും റിസര്‍വേഷന്‍ കൗണ്ടറുകളിലും ഈ മാറ്റം ഉണ്ടാകും.

നാളെ മുതല്‍ ആധാര്‍ ഉപയോഗിച്ച് വേരിഫൈ ചെയ്ത ഉപഭോക്താക്കള്‍ക്ക് മാത്രമെ ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക മൊബൈല്‍ ആപ്പ് വഴിയുള്ളബുക്കിംഗിനും ആധാര്‍ നിര്‍ബന്ധമായിരിക്കും. ജുലൈ 15 മുതല്‍ തത്കാല്‍ ബുക്കിഗിന് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി നിര്‍ബന്ധമാക്കും.

അംഗീകൃത ടിക്കറ്റിംഗ് ഏജന്‍റുമാര്‍ക്ക് എസി ക്ലാസുകള്‍ക്ക് രാവിലെ 10 മുതല്‍ 10.30 വരെയും നോണ്‍-എസി ക്ലാസുകള്‍ക്ക് രാവിലെ 11 മുതല്‍ 11.30 വരെയും തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അനുവാദമില്ല. നാളെ മുതല്‍ നോണ്‍ എസി മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍, എസി ക്ലാസുകളുടെ നിരക്കുകളില്‍ നേരിയ വര്‍ധന വരും. നോണ്‍ എസി മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകള്‍ കിലോമീറ്ററിന് ഒരു പൈസയാകും വര്‍ധിക്കുക. എസി ക്ലാസുകളില്‍ ഒരു മുതല്‍ കിലോമീറ്ററിന് രണ്ട് പൈസ വീതമാകും വര്‍ധിക്കുക. എന്നാല്‍ ഈ നിരക്ക് വര്‍ധന 500 കിലോമീറ്റര്‍ കൂടുതലുള്ള ദൂരത്തിനാകും ബാധകം. ടിക്കറ്റ് റിസർവേഷനിൽ ചില ആശ്വാസനടപടികളും റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇനി മുതൽ ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുൻപ് റിസർവേഷൻ ചാർട്ട് പ്രസിദ്ധീകരിക്കും. നിലവിൽ നാല് മണിക്കൂർ മുൻപാണ് ചാർട്ട് തയ്യാറാക്കുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് മുൻപ് പുറപ്പെടേണ്ട ട്രെയിനുകളിൽ തലേന്ന് രാത്രി 9 മണിക്ക് തന്നെ ചാർട്ട് തയ്യാറാക്കും. ഈ സംവിധാനം ഘട്ടംഘട്ടമായി ആയിരിക്കും നടപ്പാക്കുക.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ