വിവസ്ത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ച ടെക്കി യുവതി വി​ഗ്രഹവുമായി കുളത്തിൽ ചാടി; മൃതദേഹം കണ്ടെത്തി, വി​ഗ്രഹത്തിനായി തിരച്ചിൽ

Published : Jul 19, 2026, 09:33 AM IST
hyderabad techie woman temple suicide

Synopsis

ഹൈദരാബാദിൽ സോഫ്റ്റ് വെയർ എൻജിനീയറായ തേജസ്വിനിയാണ് കുളത്തിൽ ചാടി മരിച്ചത്. കഴിഞ്ഞ​ദിവസം രാത്രിയായിരുന്നു സംഭവം. വിവസ്ത്രയായി റോഡിലൂടെ ഓടിയെത്തിയ യുവതി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് ഇവിടെയുണ്ടായിരുന്ന വി​ഗ്രഹം കൈയിലെടുത്തു. തുടർന്നാണ് സമീപത്തെ കുളത്തിനരികിലേക്ക് നടന്നുപോയത്.

ഹൈദരാബാദ്: വിവസ്ത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ച ടെക്കി യുവതി വി​ഗ്രഹവുമായി കുളത്തിൽ ചാടി മരിച്ചു. ഹൈദരാബാദിലാണ് സംഭവം. കുളത്തിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും വി​ഗ്രഹം കണ്ടെടുക്കാനായില്ലെന്ന് ദേശീയമാധ്യമമായ ഇന്ത്യാടുഡേ റിപ്പോർട്ട്ചെയ്തു.

​ഹൈദരാബാദിൽ സോഫ്റ്റ് വെയർ എൻജിനീയറായ തേജസ്വിനിയാണ് കുളത്തിൽ ചാടി മരിച്ചത്. കഴിഞ്ഞ​ദിവസം രാത്രിയായിരുന്നു സംഭവം. വിവസ്ത്രയായി റോഡിലൂടെ ഓടിയെത്തിയ യുവതി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് ഇവിടെയുണ്ടായിരുന്ന വി​ഗ്രഹം കൈയിലെടുത്തു. തുടർന്നാണ് സമീപത്തെ കുളത്തിനരികിലേക്ക് നടന്നുപോയത്. പിന്നാലെ യുവതി കുളത്തിൽ ചാടുകയുംചെയ്തു.

കുളത്തിൽ നടത്തിയ തിരച്ചിലിൽ യുവതിയുടെ മൃതദേ​ഹം കണ്ടെടുത്തെങ്കിലും വി​ഗ്രഹം കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. വി​ഗ്രഹത്തിനായി തിരച്ചിൽ തുടരുകയാണെന്നും ഇതിനായി പ്രത്യേകസംഘങ്ങളെ നിയോ​ഗിച്ചതായും പൊലീസ് അറിയിച്ചു.

അതേസമയം, യുവതിയുടെ മരണത്തിന് പിന്നിൽ എന്താണ് കാരണമെന്ന് ഇതുവരെ വ്യക്തമല്ല. യുവതിക്ക് മാനസികപ്രശ്നങ്ങളുണ്ടോ എന്നതിലും വ്യക്തതയില്ല. അന്വേഷണത്തിന്റെ ഭാ​ഗമായി തേജസ്വിനിയുടെ അമ്മയെ പൊലീസ് ചോദ്യംചെയ്തിരുന്നു. യുവതിയുടെ ബാങ്ക് ഇടപാടുകളും സമീപദിവസങ്ങളിലെ യാത്രകളും ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.

അതിനിടെ, ദിവസം 3500 രൂപയോളം വാടകയുള്ള ഒരു ഫ്ളാറ്റിലാണ് യുവതി താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. മാസവാടക മാത്രം ഒരുലക്ഷത്തോളം രൂപ വരും. ഈ കെട്ടിടത്തിന്റെ മുകളിലുള്ള രണ്ടുനിലകൾ ലോ‍ഡ്ജുകളായാണ് പ്രവർത്തിച്ചിരുന്നത്. ഈ കെട്ടിടത്തെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണംനടത്തുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുളിമുറിയിൽ മോശം വാക്കുകൾ; അന്വേഷണത്തിനിടെ കോളേജ് വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽനിന്ന് ചാടി ജീവനൊടുക്കി
എഫ്സിആർഎ നിയമഭേദ​ഗതി: സംയുക്ത പാർലമെന്ററി സമിതി രൂപീകരിച്ചു, സഞ്ജയ് ജയ്സ്വാൾ എംപി അധ്യക്ഷൻ