
ദില്ലി: രാജ്യതലസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്. ദില്ലിയിൽ ചൊവ്വാഴ്ച 46 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. സാധാരണയേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് ആണ് ചൂട് കൂടിയത്. ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ചൂട് തീവ്രമാകാൻ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. ഈ മാസം 25 വരെ ഓറഞ്ച് അലർട്ട് നിലനിൽക്കും. ബുധനാഴ്ച ഉയർന്ന താപനില 44 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കേന്ദ്ര കാലാവസ്ഥ വകുപ്പിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ചൊവ്വാഴ്ച ദില്ലി റിഡ്ജിലുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്, 46.5 ഡിഗ്രി സെൽഷ്യസ്. ഇവിടെ സാധാരണയേക്കാൾ അഞ്ച് ഡിഗ്രി സെൽഷ്യസും മുൻദിവസത്തേക്കാൾ 1.9 ഡിഗ്രി സെൽഷ്യസുമാണ് താപനിലയിൽ ഉണ്ടായ വർധന. റിഡ്ജിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 28.1 ഡിഗ്രി സെൽഷ്യസ് ആണ്.
സഫ്ദർജങ്ങിലെ സ്റ്റേഷനിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില 45.1 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 28.2 ഡിഗ്രി സെൽഷ്യസും ആണ്. ഇവിടെ സാധാരണയേക്കാൾ 4.5 ജിഗ്രി സെൽഷ്യസ് ആണ് താപനില വർധിച്ചത്. മുൻദിവസത്തേക്കാണ് 1.5 ഡിഗ്രി സെൽഷ്യസ് ആണ് താപനിലയിലുള്ള വർധന. പാലം സ്റ്റേഷനിൽ കൂടിയ താപനില 45.1 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 28.1 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഇവിടെ സാധാരണയേക്കാൾ 3.8 ഡിഗ്രി സെൽഷ്യസും മുൻദിവസത്തേക്കാൾ 1.6 ഡിഗ്രി സെൽഷ്യസുമാണ് താപനിലയിൽ ഉണ്ടായ വർധന. ലോധി റോഡ് സ്റ്റേഷനിൽ 45.2 ഡിഗ്രി സെൽഷ്യസ് ആണ് ചൂട് രേഖപ്പെടുത്തിയത്. ഇവിടെ കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യസ് ആണ്. സാധാരണയേക്കാൾ 6.2 ഡിഗ്രി സെൽഷ്യസും മുൻദിവസത്തേക്കാൾ 1.4 ഡിഗ്രി സെൽഷ്യസുമാണ് താപനില വർധിച്ചത്.
ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ പോകുന്ന സാഹചര്യമാണ് ഉഷ്ണതരംഗമായി കണക്കാക്കുന്നത്. ഈ സമയം സാധാരണ താപനിലയേക്കാൾ 4.5 മുതൽ 6.4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam