
ലക്നൗ: ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകാൻ സജ്ജമായി ഷേർ. തദ്ദേശീയമായ വികസിപ്പിച്ചെടുത്ത എ കെ 203 അസോൾട്ട് റൈഫിൾ 2025 ഡിസംബർ മുതലാണ് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാവുക. സിംഹം എന്നതിന്റെ ഹിന്ദിയിലെ പേരായ ഷേർ എന്നാണ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എ കെ 203 അസോൾട്ട് റൈഫിളിന് നൽകിയിട്ടുള്ളത്. കരുത്തിന്റെയും അധികാരത്തിന്റെയും അഭിമാനത്തിന്റെയും സൂചകമായാണ് ഈ പേര് നൽകിയിട്ടുള്ളത്.
2021ലാണ് ഇന്ത്യയും റഷ്യയും തമ്മിൽ 5200 കോടി രൂപ ചെലവിൽ 601427 എകെ 203 അസോൾട്ട് റൈഫിൾ നിർമ്മിക്കാൻ ധാരണയായത്. കരാർ അനുസരിച്ച് ഇന്തോ റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് 2032 ഡിസംബറോടെ മുഴുവൻ അസോൾട്ട് റൈഫിളുകൾ മുഴുവൻ കൈമാറണം. ഇതുവരെ 48000 റൈഫിളുകളാണ് കൈമാറിയിട്ടുള്ളത്. 2025 ഡിസംബർ 31ഓടെ ആദ്യത്തെ നൂറ് ശതമാനം തദ്ദേശീയമായി നിർമ്മിച്ച എകെ 203 റൈഫിളുകൾ കൈമാറുമെന്നും ഇവ ഷേർ എന്ന പേരിൽ അറിയപ്പെടുമെന്നുമാണ് ഇന്തോ റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒയും എംഡിയുമായ മേജർ ജനറൽ എസ് കെ ശർമ വിശദമാക്കുന്നത്.
അടുത്ത അഞ്ച് മാസത്തിനുള്ളിൽ 70000 റൈഫിളുകൾ സൈന്യത്തിനായി സജ്ജമാക്കും. ഇവയിൽ 70 ശതമാനം ആയിരിക്കും തദ്ദേശീയമായി ഉൽപാദിപ്പിക്കപ്പെട്ടവയെന്നും എസ് കെ ശർമ വിശദമാക്കുന്നു. 2030ന്റെ മധ്യത്തോടെ തന്നെ എല്ലാ റൈഫിളുകളുടേയും നിർമ്മാണം പൂർത്തിയാക്കി കൈമാറാൻ ആകുമെന്നാണ് മേജർ ജനറൽ എസ് കെ ശർമ വിശദമാക്കുന്നത്.
ഇതിനോടകം തന്നെ തെക്ക് പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളും ആഫ്രിക്കൻ രാജ്യങ്ങളും ഇത്തരം റൈഫിളുകൾ ശേഖരിക്കാനുള്ള താൽപര്യം അറിയിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് പാരാമിലിട്ടറി സൈന്യവും 18 സംസ്ഥാനങ്ങളിൽ നിന്നും ഷേറിനായി ആവശ്യക്കാരെത്തുന്നത്. അടുത്ത വർഷം നിർമ്മാണ് 1.5 ലക്ഷമാവും ഇതിൽ 1.2ലക്ഷം സൈന്യത്തിനും ശേഷിക്കുന്ന 30000 പാരാമിലിട്ടറിക്കും നൽകുമെന്നും മേജർ ജനറൽ എസ് കെ ശർമ വിശദമാക്കുന്നത്. വെടിയുണ്ടകൾ സൂക്ഷിക്കുന്ന മാഗ്സിൻ ഇല്ലാതെ 3.8 കിലോഗ്രാം ഭാരമാണ് ഇവയ്ക്കുള്ളത്. മുൻഗാമിയേക്കാൾ ലൈറ്റ് വെയ്റ്റാണ് എകെ 203. എകെ 47ന് 4.3 കിലോഗ്രാം ഭാരമാണ് ഉണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam