
ദില്ലി: ഇൻഡിഗോ വിമാനത്തിന് എൻജിൻ തകരാറ്. വിശാഖപട്ടണത്ത് നിന്ന് പുറപ്പെട്ട വിമാനത്തിന് എമർജൻസി ലാൻഡിംഗ്. വിശാഖപട്ടണത്ത് നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിനാണ് എൻജിൻ തകരാറുണ്ടായത്. ഇന്ന് രാവിലെ 10.39ഓടെയാണ് വിമാനം എമർജൻസി ലാൻഡ് ചെയ്തത്. റൺവേ 28ആയിരുന്നു എമർജൻസി ലാൻഡിംഗ്. 161 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ലാൻഡിംഗിന് തൊട്ട് മുൻപായി ആയിരുന്നു സാങ്കേതിക തകരാർ തിരിച്ചറിഞ്ഞത്. ഇൻഡിഗോ 6ഇ579 എന്ന വിമാനമാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്. സാങ്കേതിക തകരാർ കണ്ടെത്തിയതോടെ ലാൻഡിംഗ് പ്രഥമ പരിഗണനയിലേക്ക് മാറ്റുകയായിരുന്നു. ബോയിംഗ് 737 വിമാനത്തിലാണ് സാങ്കേതിക തകരാറുണ്ടായത്. 15 വർഷമായി സർവീസ് നടത്തുകയാണ് ഈ വിമാനം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam