പറക്കുന്നതിനിടെ ഇൻഡിഗോ വിമാനത്തിന് സാങ്കേതിക തകരാർ; ​ഗോവയിലേക്ക് പുറപ്പെട്ട വിമാനം മുംബൈയിലേക്ക് വഴി തിരിച്ചു വിട്ടു

Published : Jul 17, 2025, 09:59 AM IST
Indigo Flight Emergency Landing

Synopsis

ദില്ലിയിൽ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം വഴി തിരിച്ചു വിട്ടു. പറക്കുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം മുംബൈയിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു.

ദില്ലി: ദില്ലിയിൽ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം വഴി തിരിച്ചു വിട്ടു. പറക്കുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം മുംബൈയിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. ഇൻഡിഗോ 6E 6271 എന്ന വിമാനത്തിനാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. ഗോവയിലെ മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ചാർട്ട് ചെയ്ത വിമാനമിറക്കിയത് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു.

അതേ സമയം, വിമാനം മുംബൈയിൽ സുരക്ഷിതമായി ഇറങ്ങിയെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും ഇൻഡിഗോ അറിയിച്ചു. യാത്രക്കാർക്ക് മടങ്ങാനായി മറ്റൊരു വിമാനം സജ്ജമാക്കിയിട്ടുണ്ടെന്നും, ഇത് ഉടനെ പുറപ്പെടുമെന്നും ഇൻഡിഗോ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന
അഞ്ച് വയസ്സുകാരനെ പുലി കടിച്ചു കൊന്നു; മൃതദേഹം കണ്ടെടുത്തത് തേയിലതോട്ടത്തിൽ നിന്ന്, സംഭവം തമിഴ്നാട്ടിലെ വാൽപ്പാറയിൽ