ലഗേജ് കുറവാണോ? കുറഞ്ഞ ചിലവിൽ പറക്കാം; പുതിയ 'ഇൻഡിഗോ ലൈറ്റ്' നിരക്കുകളുമായി ഇൻഡിഗോ

Published : Jul 01, 2026, 12:48 PM IST
Indigo Flight

Synopsis

ചെക്ക്-ഇൻ ലഗേജില്ലാതെ, ക്യാബിൻ ബാഗേജ് മാത്രമായി യാത്ര ചെയ്യുന്ന എക്കണോമി ക്ലാസ് യാത്രക്കാർക്കായി ഇൻഡിഗോ 'ഇൻഡിഗോ ലൈറ്റ്' എന്ന പേരിൽ പുതിയ നിരക്ക് പ്രഖ്യാപിച്ചു. ജൂലൈ 15 മുതലുള്ള ആഭ്യന്തര, അന്തർദേശീയ യാത്രകൾക്ക് ഈ ആനുകൂല്യം ലഭ്യമാകും. ഉപയോഗിക്കുന്ന സേവനങ്ങൾക്ക് മാത്രം പണം ഈടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നിരക്ക് അവതരിപ്പിച്ചിരിക്കുന്നത്.

ദില്ലി: ചെക്ക്- ഇൻ ലഗേജുകൾ ഇല്ലാതെ, ഹാന്റ് ല​ഗേജ് അഥവാ ക്യാബിൻ ബാഗേജുമായി (Cabin Baggage) മാത്രം യാത്ര ചെയ്യുന്ന എക്കണോമി ക്ലാസ് യാത്രികർക്കായി പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ. 'ഇൻഡിഗോ ലൈറ്റ്' (IndiGo Lite) എന്ന പേരിലാണ് കമ്പനി ഈ പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. യാത്രക്കാർ ഉപയോഗിക്കുന്ന സേവനങ്ങൾക്ക് മാത്രം പണം ഈടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ എൻട്രി ലെവൽ ടിക്കറ്റ് നിരക്കുകൾ ഇൻഡിഗോ നിശ്ചയിച്ചിട്ടുള്ളത്. ചെക്ക്-ഇൻ ബാഗേജ് ആവശ്യമില്ലാത്ത യാത്രക്കാർക്ക് ഈ ആനുകൂല്യം ഏറെ പ്രയോജനപ്പെടും.

ഇന്ന് മുതൽ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, കസ്റ്റമർ കെയർ സെന്റർ എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് ഇൻഡിഗോ അറിയിച്ചിട്ടുണ്ട്. ജൂലൈ 15 മുതലുള്ള യാത്രകൾക്കാണ് ഈ നിരക്ക് ബാധകമാകുക. ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിലെ നേരിട്ടുള്ള (Non-stop) സർവീസുകൾക്ക് ഈ ഓഫർ ലഭ്യമാകും. വൺ-വേ, റൗണ്ട് ട്രിപ്പ്, മൾട്ടിസിറ്റി യാത്രകൾക്കും ഇത് ബാധകമാകും. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ 'ഇൻഡിഗോ ലൈറ്റ്' നിരക്കിൽ ടിക്കറ്റ് എടുക്കാവുന്നതാണ്.

നിലവിൽ 440ലധികം വിമാനങ്ങളാണ് ഇൻഡിഗോക്ക് സ്വന്തമായുള്ളത്. പ്രതിദിനം 2200 ലധികം സർവീസുകളാണ് നടത്തുന്നത്. 45 അന്താരാഷ്ട്ര ഡെസ്റ്റിനേഷൻ ഉൾപ്പെടെ ആകെ 141 ഇടങ്ങളിലേക്കാണ് ഇൻഡിഗോ നിലവിൽ സർവീസ് നടത്തുന്നത്. പുതിയ നിരക്കുകൾ സാധാരണക്കാരായ യാത്രികർക്ക് വലിയ രീതിയിൽ ആശ്വാസമാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

35 സെക്കൻഡിനിടെ ചവിട്ടിയത് 10 തവണ; യുപിയിലെ ആശുപത്രിയിൽ രോ​ഗിക്ക് മർ​ദനം, ദൃശ്യങ്ങൾ പ്രചരിച്ചതോടെ ജീവനക്കാരിക്ക് സസ്പെൻഷൻ
രാമക്ഷേത്രത്തിലെ കാണിക്കമോഷണം: സിസിടിവിയുടെ ബ്ലൈൻഡ് സ്പോട്ടുകൾ മനപാഠം, ശുചിമുറിയിൽ നിന്ന് കാണിക്കപ്പണം അവസരത്തിന് അനുസരിച്ച് പുറത്ത് കടത്തി