35 സെക്കൻഡിനിടെ ചവിട്ടിയത് 10 തവണ; യുപിയിലെ ആശുപത്രിയിൽ രോ​ഗിക്ക് മർ​ദനം, ദൃശ്യങ്ങൾ പ്രചരിച്ചതോടെ ജീവനക്കാരിക്ക് സസ്പെൻഷൻ

Published : Jul 01, 2026, 12:37 PM IST
uttar pradesh raebareli hospital

Synopsis

കഴിഞ്ഞദിവസങ്ങളിലാണ് റായ്ബറേലി ജില്ലാ ആശുപത്രിയിൽനിന്നുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. ആശുപത്രിയിലെ തറയിൽ ഇരിക്കുകയായിരുന്ന പുരുഷനെയാണ് പിങ്കി ചവിട്ടി പരിക്കേൽപ്പിച്ചത്. 35 സെക്കൻഡിനിടെ മാത്രം പത്തുതവണയോളം ജീവനക്കാരി രോ​ഗിയെ ചവിട്ടിയിരുന്നു. ഇയാൾ മാനസികരോ​ഗിയാണെന്നും വിവരങ്ങളുണ്ട്.

ലഖ്നൗ: ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ രോ​ഗിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജീവനക്കാരിക്ക് സസ്പെൻഷൻ. റായ്ബറേലി ജില്ലാ ആശുപത്രിയിലെ സ്വീപ്പറായ പിങ്കിയെയാണ് അധികൃതർ സർവീസിൽനിന്ന് സസ്പെൻഡ്ചെയ്തത്. സംഭവത്തിൽ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. ഇതിനായി മൂന്നം​ഗസമിതിയെയും ആശുപത്രി സൂപ്രണ്ട് ചുമതലപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞദിവസങ്ങളിലാണ് റായ്ബറേലി ജില്ലാ ആശുപത്രിയിൽനിന്നുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. ആശുപത്രിയിലെ തറയിൽ ഇരിക്കുകയായിരുന്ന പുരുഷനെയാണ് പിങ്കി ചവിട്ടി പരിക്കേൽപ്പിച്ചത്. 35 സെക്കൻഡിനിടെ മാത്രം പത്തുതവണയോളം ജീവനക്കാരി രോ​ഗിയെ ചവിട്ടിയിരുന്നു. ഇയാൾ മാനസികരോ​ഗിയാണെന്നും വിവരങ്ങളുണ്ട്.

സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ ജീവനക്കാരിക്കെതിരേ നടപടി വേണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതോടെ ജീവനക്കാരിക്കെതിരേ നടപടി സ്വീകരിക്കാൻ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ആശുപത്രി അധികൃതർക്ക് നിർദേശം നൽകി. തുടർന്നാണ് ജീവനക്കാരിയെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. ഇത്തരം മനുഷ്യത്വരഹിതമായ പെരുമാറ്റം ഒരുകാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് ആരോ​ഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അമിത് കുമാർ ഘോഷും പറഞ്ഞു. ജീവനക്കാർ നല്ലരീതിയിൽ പെരുമാറുന്നുണ്ടെന്ന് എല്ലാ മെഡിക്കൽ ഓഫീസർമാരും ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാമക്ഷേത്രത്തിലെ കാണിക്കമോഷണം: സിസിടിവിയുടെ ബ്ലൈൻഡ് സ്പോട്ടുകൾ മനപാഠം, ശുചിമുറിയിൽ നിന്ന് കാണിക്കപ്പണം അവസരത്തിന് അനുസരിച്ച് പുറത്ത് കടത്തി
2028-ൽ ഭരണം പിടിക്കുമെന്ന് ബിജെപി; ബം​ഗാളിലെ തന്ത്രങ്ങൾ തെലങ്കാനയിൽ നടക്കില്ല, ആ മോഹം വേണ്ടെന്ന് രേവന്ത് റെഡ്ഡി, പരിഹാസം