'ഭയമില്ലാതെ പ്രതിഷേധിക്കാമായിരുന്ന ആ കാലം, കോണ്‍ഗ്രസിന് നന്ദി'; ഓര്‍മ്മപ്പെടുത്തലുമായി കണ്ണന്‍ ഗോപിനാഥന്‍

Web Desk   | others
Published : Feb 29, 2020, 07:27 PM ISTUpdated : Feb 29, 2020, 07:36 PM IST
'ഭയമില്ലാതെ പ്രതിഷേധിക്കാമായിരുന്ന ആ കാലം, കോണ്‍ഗ്രസിന് നന്ദി'; ഓര്‍മ്മപ്പെടുത്തലുമായി കണ്ണന്‍ ഗോപിനാഥന്‍

Synopsis

ഐഎഎസ് ഉദ്യോഗാര്‍ത്ഥിയായിരിക്കെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന ചിത്രം പങ്കുവച്ചാണ് കണ്ണന്‍ ഗോപിനാഥന്‍റെ ഓര്‍മ്മപ്പെടുത്തല്‍. 

ദില്ലി: ഭയമില്ലാതെ പ്രതിഷേധിക്കാവുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന ഓര്‍മ്മപ്പെടുത്തലുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. ഐഎഎസ് ഉദ്യോഗാര്‍ത്ഥിയായിരിക്കെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന ചിത്രം പങ്കുവച്ചാണ് കണ്ണന്‍ ഗോപിനാഥന്‍റെ ഓര്‍മ്മപ്പെടുത്തല്‍. ജന്‍ ലോക്പാല്‍ പ്രതിഷേധ സമരങ്ങളില്‍ ഭാഗമായപ്പോള്‍ ഒരിക്കല്‍ പോലും അതെന്‍റെ ഭാവിയെ ബാധിക്കുമെന്ന് തോന്നിയിരുന്നില്ല. പ്രതിഷേധിക്കാന്‍ ഭയം തോന്നാതിരുന്ന ആ കാലത്തിന് നന്ദി പറയേണ്ടത് കോണ്‍ഗ്രസിന് എന്ന കുറിപ്പോടെയാണ് കണ്ണന്‍ ഗോപിനാഥിന്‍റെ ട്വീറ്റ്. 

'മാര്‍ച്ചിനുള്ളില്‍ എന്‍പിആര്‍ പിന്‍വലിക്കണം'; മോദിക്ക് മുന്നറിയിപ്പുമായി കണ്ണന്‍ ഗോപിനാഥന്‍

ഈ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നതിനേക്കാള്‍ വലിയ രാജ്യ സ്നേഹമില്ലെന്ന് ട്വീറ്റിനൊപ്പമുള്ള ചിത്രത്തില്‍ കണ്ണന്‍ ഗോപിനാഥന്‍ പറയുന്നു. ഇപ്പോഴാണ് പ്രതിഷേധിക്കുന്നവര്‍ രാജ്യദ്രോഹികളും തെരുവില്‍ കൈകാര്യം ചെയ്യപ്പെടുന്ന അവസ്ഥയുമുളളതെന്നും കണ്ണന്‍ ഗോപിനാഥന്‍ വ്യക്തമാക്കുന്നു. 

മുമ്പ് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു, തിരിച്ചറിവ് വന്നതോടെ മാറി: കണ്ണന്‍ ഗോപിനാഥന്‍

'തുടങ്ങിയിട്ടേയുള്ളൂ അമിത്ഷാ, ഈ രാജ്യത്തെ മനസിലാക്കിക്കോളൂ'- പുറത്തിറങ്ങിയ കണ്ണന്‍ ഗോപിനാഥന്‍

കശ്മീരിന്‍റെ കാര്യത്തില്‍ സര്‍ക്കാരല്ല, രാഷ്ട്രമാണ് പരാജയപ്പെട്ടത്: കണ്ണന്‍ ഗോപിനാഥന്‍

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫറൂഖ് അബ്ദുള്ളയ്ക്കും കശ്മീര്‍ ഉപമുഖ്യമന്ത്രിയ്ക്കും നേരെ വധശ്രമം; വിവാഹവേദിയിൽ വെടിയുതിർത്ത് അക്രമി, അത്ഭുതകരമായി രക്ഷപ്പെട്ട് നേതാക്കൾ
രാജ്യത്തെ എൽപിജി പ്രതിസന്ധി: സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം, പരിഭ്രമിക്കേണ്ട കാര്യമില്ലെന്ന് പ്രധാനമന്ത്രി