ദില്ലി: മാര്‍ച്ചിനുള്ളില്‍ എന്‍പിആര്‍ വിജ്ഞാപനം പിന്‍വലിക്കണമെന്ന ശാസനവുമായി കണ്ണന്‍ ഗോപിനാഥന്‍. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ മാര്‍ച്ചിനുള്ളില്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യത്തെ ജനങ്ങള്‍ ദില്ലിയിലേക്ക് എത്തി. എന്‍പിആര്‍ വിജ്ഞാപനം പിന്‍വലിപ്പിക്കുമെന്നും കണ്ണന്‍ ഗോപിനാഥ് ട്വിറ്ററില്‍ കുറിച്ചു. ഞങ്ങള്‍ക്ക് വേറെ വഴികളില്ലെന്നും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥാനയ കണ്ണന്‍ ഗോപിനാഥന്‍റെ ട്വീറ്റില്‍ വിശദമാക്കുന്നു. 

പ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, എൻപി‌ആർ വിജ്ഞാപനം പിൻ‌വലിക്കാൻ നിങ്ങൾക്ക് മാർച്ച് വരെ സമയമുണ്ട്. അത് കഴിഞ്ഞാല്‍, ഞങ്ങൾ ഓരോ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ജനങ്ങള്‍ ഡല്‍ഹിയിലേക്ക് വരും. എന്‍പിആര്‍ പിൻ‌വലിക്കുന്നതുവരെ ഞങ്ങള്‍ ഡല്‍ഹിയില്‍ തുടരും. ഇത് വേറൊരു രീതിയില്‍ എടുക്കരുത്. ഞങ്ങൾക്ക് മുന്നില്‍ മറ്റൊരു വഴിയുമില്ലെന്നാണ് കണ്ണൻ ഗോപിനാഥന്‍റെ ട്വീറ്റ്. 

ഇത് ആവശ്യപ്പെടുന്നതിന് കാരണമുണ്ട് പ്രധാനമന്ത്രി, നിങ്ങളുടെ സര്‍ക്കാര്‍ പറയുന്നത് എന്‍പിആര്‍ എന്‍ആര്‍സിയുടെ ആദ്യപടിയാണെന്നാണ്. നിങ്ങളും ഈ വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടില്ല. എന്‍ആര്‍സിയേക്കുറിച്ച് ചിന്തിച്ചിട്ടില്ലെങ്കില്‍ എന്തിനാണ് എന്‍പിആര്‍. അതിനാല്‍ എന്‍ആര്‍സിയെക്കുറിച്ച് ധാരണ കിട്ടുന്നത് വരെ എന്‍പിആര്‍ വേണ്ടെന്നും കണ്ണന്‍ ഗോപിനാഥന് ട്വീറ്റിന് മറുപടി നല്‍കുന്നുണ്ട്. കേന്ദ്രസർക്കാരിന്‍റെ നിലപാടുകളോട് വിയോജിമായി കണ്ണൻ ഗോപിനാഥൻ കഴിഞ്ഞ ഓഗസ്റ്റിലാണ് സിവിൽസർവീസ് പദവി രാജിവച്ചത്.