പരിശീലനം കഴിഞ്ഞ് എഎസ്‍പിയായി ചാർജെടുക്കാൻ പോകുന്നതിനിടെ വാഹനാപകടം; ഹാസനിൽ ഐപിഎസ് പ്രൊബേഷണറി ഓഫീസർ മരിച്ചു

Published : Dec 02, 2024, 07:03 AM ISTUpdated : Dec 02, 2024, 07:06 AM IST
പരിശീലനം കഴിഞ്ഞ് എഎസ്‍പിയായി ചാർജെടുക്കാൻ പോകുന്നതിനിടെ വാഹനാപകടം; ഹാസനിൽ ഐപിഎസ് പ്രൊബേഷണറി ഓഫീസർ മരിച്ചു

Synopsis

കർണാടകയിൽ ആദ്യ പോസ്റ്റിംഗിനായി പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു.മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ ആണ് മരിച്ചത്

ബംഗളൂരു: കർണാടകയിൽ ആദ്യ പോസ്റ്റിംഗിനായി പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ ആണ് മരിച്ചത്. വാഹനമോടിച്ചിരുന്ന കോൺസ്റ്റബിൾ മഞ്ജേഗൗഡയെ ഗുരുതരപരിക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹാസന് അടുത്തുള്ള കിട്ടനെയിൽ വെച്ച് ഇന്നലെ വൈകിട്ട് 4.20-ഓടെ വാഹനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ജീപ്പ് സമീപത്തുള്ള മരത്തിലും പിന്നീട് അടുത്തുള്ള വീടിന്‍റെ മതിലിലും ഇടിച്ചാണ് നിന്നത്. ഹർഷ് ബർധനെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളുരുവിലേക്ക് കൊണ്ട് വരാനിരിക്കെയാണ് മരണം സംഭവിച്ചത്. സീറോ ട്രാഫിക് സജ്ജീകരണങ്ങളോടെ ട്രാഫിക് കോറിഡോർ ഉണ്ടാക്കി ബെംഗളുരുവിൽ എത്തിക്കാൻ ആയിരുന്നു തീരുമാനം.

എന്നാൽ ആരോഗ്യനില ഗുരുതരമായി മരണം സംഭവിക്കുകയായിരുന്നു. മധ്യപ്രദേശിലെ സിംഗ്‍രോളിയിലുള്ള ദോസർ സ്വദേശിയാണ് ഹർഷ് ബർധൻ. 25 വയസ്സായിരുന്നു, 2023-ലാണ് സർവീസിൽ പ്രവേശിച്ചത്. ഹാസനിലെ എഎസ്‍പിയായി ചാർജ് എടുക്കാനായി വരുന്നതിനിടെയാണ് അപകടം. മൈസുരുവിലെ പൊലീസ് അക്കാദമിയിൽ നാലാഴ്ചത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് നിയമനം ലഭിച്ചത്

ഇന്ന് അതിശക്തമായ മഴ; എല്ലാ ജില്ലകളിലും കണ്‍ട്രോൾ റൂമുകൾ തുറന്നു, റെഡ് അലർട്ടുള്ള നാല് ജില്ലകളിൽ അതീവ ജാഗ്രത

വളപട്ടണം കവര്‍ച്ച: പ്രതി പിടിയിൽ, അറസ്റ്റിലായത് വീട്ടുടമസ്ഥന്‍റെ അയൽവാസി, പണവും സ്വര്‍ണവും കണ്ടെടുത്തു

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് ഖാലിസ്ഥാൻ-ബംഗ്ലാ ഭീകരാക്രമണത്തിന് പദ്ധതി, 4 സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത; തന്ത്രപ്രധാന മേഖലകളിലും കർശന സുരക്ഷ
ബംഗാളിൽ 'തിരുവനന്തപുരം' പരാമർശിച്ച് പ്രധാനമന്ത്രി, വികസന മോഡലിൽ ജനങ്ങൾക്ക് ബിജെപിയെ വിശ്വാസം, ബംഗാളിലും ബിജെപി അധികാരത്തിലേറുമെന്ന് മോദി