'അത് നിർത്തിയില്ലെങ്കിൽ കർണാടകയിലും പാൻ മസാലയും ​ഗുട്ട്കയും നിരോധിക്കും'; മുന്നറിയിപ്പുമായി ഡി.കെ. ശിവകുമാർ

Published : Jun 29, 2026, 01:58 PM IST
karnataka pan masala ban dk shivakumar

Synopsis

മാരകമായ ലഹരിപദാർഥങ്ങൾ ചേർത്ത് പാൻ മസാലകളും മറ്റും മയക്കുമരുന്നിന് സമാനമായി ഉണ്ടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പ്രസം​ഗത്തിനിടെ പറഞ്ഞത്. ഇത് ശരിയാണെങ്കിൽ ഇത്തരം പ്രവൃത്തികൾ എത്രയുംപെട്ടെന്ന് അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ പാൻ മസാലയുടെ വിൽപ്പന നിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബെം​ഗളൂരു: കർണാടകയിലും പാൻ മസാലയും ​ഗുട്ട്കയും ഉൾപ്പെടെ നിരോധിക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. പാൻ മസാലയിലും ​ഗുട്ട്കയിലും മാരകമായ ലഹരി പദാർഥങ്ങൾ ചേർക്കുന്നതായി തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് നിർത്തിയില്ലെങ്കിൽ എല്ലാവിധത്തിലുമുള്ള പാൻ മസാലയുടെയും ​ഗുട്ട്കയുടെയും വിൽപ്പന സംസ്ഥാനത്ത് നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ​ഗാന്ധി ആരോ​ഗ്യസർവകലാശാലയുടെ സ്ഥാപക ദിനാഘോഷത്തിന്റെയും 'നാശമുക്ത് ഭാരത് അഭിയാൻ' പദ്ധതിയുടെയും ഭാ​ഗമായി കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മാരകമായ ലഹരിപദാർഥങ്ങൾ ചേർത്ത് പാൻ മസാലകളും മറ്റും മയക്കുമരുന്നിന് സമാനമായി ഉണ്ടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പ്രസം​ഗത്തിനിടെ പറഞ്ഞത്. ഇത് ശരിയാണെങ്കിൽ ഇത്തരം പ്രവൃത്തികൾ എത്രയുംപെട്ടെന്ന് അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ പാൻ മസാലയുടെ വിൽപ്പന നിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തേ ദക്ഷിണേന്ത്യയിൽ കേരളത്തിലും പിന്നാലെ തമിഴ്നാട്ടിലും പാൻ മസാലകളുടെയും ​ഗുട്ട്കയുടെയും വിൽപ്പന നിരോധിച്ചിരുന്നു. അടുത്തിടെ, മയക്കുമരുന്ന് വ്യാപനത്തിനെതിരേ കേരളത്തിലെ ആഭ്യന്തരവകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ദേശീയതലത്തിൽ വരെ ശ്രദ്ധനേടുകയുംചെയ്തു. പാൻ മസാല ഉൾപ്പെടെയുള്ള നിരോധിത ലഹരിവസ്തുക്കളുടെ വൻ ശേഖരമാണ് ഓപ്പറേഷൻ തൂഫാന്റെ ഭാ​ഗമായി പൊലീസും എക്സൈസും കേരളത്തിലെ വിവിധയിടങ്ങളിൽനിന്നായി പിടികൂടിയത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മംഗലാപുരത്ത് മലയാളി സ്വർണ വ്യാപാരിക്ക് നേരെ സിനിമാ സ്റ്റൈൽ കവർച്ച; 20 ലക്ഷത്തിന്റെ സ്വർണം കവർന്നു
സംശയം, പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് ഭർത്താവ്; മനംനൊന്ത് ​ഗർഭിണിയായ യുവതി ജീവനൊടുക്കി