മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ്: ബിജെപി വൻ വിജയം, ആപ്പിന് ആദ്യ മേയര്‍ സ്ഥാനം, പ്രതീക്ഷയുള്ള ഫലമെന്ന് കോൺഗ്രസ്

Published : Jul 18, 2022, 07:03 AM IST
മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ്: ബിജെപി വൻ വിജയം, ആപ്പിന് ആദ്യ മേയര്‍ സ്ഥാനം, പ്രതീക്ഷയുള്ള ഫലമെന്ന് കോൺഗ്രസ്

Synopsis

മധ്യപ്രദേശിൽ ഈ മാസം ആദ്യം രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്.

ഭോപ്പാല്‍: മധ്യപ്രദേശിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിന്‍റെ ഫലങ്ങള്‍ ഞായറാഴ്ച പുറത്തുവന്നു. 11 മുനിസിപ്പൽ കോർപ്പറേഷനുകളിൽ ഏഴ് എണ്ണം ബിജെപി നേടിയപ്പോൾ, സിങ്ഗ്രൗലിയിൽ മേയർ സ്ഥാനം നേടി ആംആദ്മി പാർട്ടി (AAP) സംസ്ഥാനത്ത് ആദ്യത്തെ വിജയം നേടി. കോണ്‍ഗ്രസ് മൂന്നിടങ്ങളില്‍ മേയര്‍ സ്ഥാനം വിജയിച്ചു.

മധ്യപ്രദേശിൽ ഈ മാസം ആദ്യം രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. ജൂലൈ 6, 13 തീയതികളിൽ. 16 നഗർ പാലിക നിഗം, 99 നഗർ പാലിക പരിഷത്ത്, 298 നഗർ പരിഷത്ത് എന്നിവയുൾപ്പെടെ 413 മുനിസിപ്പാലിറ്റികളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 

ഭോപ്പാൽ, ഇൻഡോർ, ഗ്വാളിയോർ, ജബൽപൂർ, സാഗർ, സത്‌ന, സിങ്‌ഗ്രൗളി, ചിന്ദ്വാര, ഖണ്ട്‌വ, ബുർഹാൻപൂർ, ഉജ്ജയിൻ എന്നിവയുൾപ്പെടെ 11 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കാണ് ആദ്യഘട്ടത്തിൽ മേയർ സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടന്നത്.

അവസാന വിവരം വന്നപ്പോൾ, ബുർഹാൻപൂർ, സത്‌ന, ഖണ്ട്വ, സാഗർ, ഉജ്ജയിൻ, ഭോപ്പാല്‍, ഇന്‍ഡോര്‍ എന്നീ ഏഴ് മുനിസിപ്പൽ കോർപ്പറേഷനുകളിൽ മേയർ സ്ഥാനം ബിജെപി നേടിയിരുന്നു.

പാർട്ടിയുടെ പ്രകടനത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ വിശ്വസിച്ചതിന് മധ്യപ്രദേശിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞു.

അതേസമയം, സിങ്ഗ്രൗളി മുനിസിപ്പൽ കോർപ്പറേഷനിൽ എഎപി സ്ഥാനാർഥി എഎപിയുടെ മേയർ സ്ഥാനാർഥി റാണി അഗർവാൾ ബിജെപിയുടെ ചന്ദ്രപ്രതാപ് വിശ്വകർമയെ 9,352 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.

ദില്ലി മുഖ്യമന്ത്രിയും എഎപി മേധാവിയുമായ അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു, "മധ്യപ്രദേശിലെ സിങ്ഗ്രൗളി മുനിസിപ്പൽ കോർപ്പറേഷനിൽ മേയറായി വിജയിച്ച ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി റാണി അഗർവാൾ ജിക്കും എല്ലാ വിജയികൾക്കും പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ജനങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുക. ഇപ്പോൾ, രാജ്യത്തിന്റെ എല്ലാ കോണിലുമുള്ള ജനങ്ങൾ ആം ആദ്മി പാർട്ടിയുടെ സത്യസന്ധമായ പ്രവർത്തന രാഷ്ട്രീയം ഇഷ്ടപ്പെടുന്നു. എന്നാല്‍ 45 അംഗ സിങ്ഗ്രൗളി പൗരസമിതിയിൽ എഎപിക്ക് അഞ്ച് സീറ്റുകൾ മാത്രമേ നേടാനായുള്ളൂ.

ഛിന്ദ്വാരയിൽ കോൺഗ്രസ് വിജയിക്കുകയും ഗ്വാളിയോറിലും ജബൽപൂരിലും വര്‍ഷങ്ങള്‍ക്ക് ശേഷം ഭരണം കോണ്‍ഗ്രസ് പിടിച്ചെടുക്കുകയും ചെയ്തു. 

"മധ്യപ്രദേശ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പ്രശംസനീയവും ധീരവുമായ പ്രകടനത്തിന്  കോൺഗ്രസിന്റെ എല്ലാ നേതാക്കൾക്കും പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ഗ്വാളിയോർ മുനിസിപ്പൽ കോർപ്പറേഷനിൽ 57 വർഷത്തിന് ശേഷവും ജബൽപൂരിൽ 23 വർഷത്തിനും ശേഷവും കോണ്‍ഗ്രസ് പതാക പറന്നു. എല്ലാതരത്തിലുള്ള ആക്രമണത്തെയും, അധികാര പണ സ്വാദീനത്തെയും വെല്ലുവിളിച്ചാണ് ഈ വിജയം" കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര ട്വീറ്റിൽ പറഞ്ഞു.

പോലീസിന്റെയും ഭരണത്തിന്റെയും സഹായത്തോടെ ബിജെപി തെരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് മുൻ മുഖ്യമന്ത്രി കമൽനാഥ് രംഗത്ത് എത്തി. എങ്കിലും പാർട്ടിക്ക് പ്രതീക്ഷ നൽകുന്ന ഫലങ്ങളാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

"ഫലം കോൺഗ്രസിന് പ്രോത്സാഹജനകമാണ്.ചിന്ദ്വാര, ജബൽപൂർ, ഗ്വാളിയോർ എന്നിവിടങ്ങളിൽ മേയർ സ്ഥാനങ്ങളില്‍ വിജയിച്ചു. ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളില്‍ വലിയൊരു വിഭാഗം പ്രദേശിക തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്. 50 വർഷത്തിന് ശേഷം ഞങ്ങൾ ഗ്വാളിയർ നഗരത്തിന്റെ മേയര്‍ സ്ഥാനം നേടി" കമൽനാഥിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

ഭോപ്പാലിലെയും ഇൻഡോറിലെയും ഫലങ്ങൾ ഞങ്ങൾ അവലോകനം ചെയ്യാൻ പോകുകയാണെന്നും കമല്‍ നാഥ് കൂട്ടിച്ചേര്‍ത്തു. 

അതേസമയം, അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം)യുടെ നാല് സ്ഥാനാർത്ഥികൾ ജബൽപൂർ, ബുർഹാൻപൂർ, ഖണ്ട്വ എന്നീ മൂന്ന് നഗരങ്ങളിൽ കോര്‍പ്പറേറ്റര്‍  സ്ഥാനത്തേക്ക് വിജയിച്ചു. മധ്യപ്രദേശ് സിവിൽ ബോഡി തിരഞ്ഞെടുപ്പിൽ എഐഎംഐഎമ്മിന്റെ കന്നി വിജയമാണിത്.

ബംഗാൾ ഗവര്‍ണര്‍ ജഗദീപ് ധൻകര്‍ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

'സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വച്ച് വോട്ട് പിടിക്കുന്നു'; ബിജെപിക്കെതിരെ വിമര്‍ശനവുമായി ബിജെപി എംഎല്‍എ

PREV
Read more Articles on
click me!

Recommended Stories

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം
സുപ്രധാനം, ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം