Asianet News MalayalamAsianet News Malayalam

Jagdeep Dhankhar: ബംഗാൾ ഗവര്‍ണര്‍ ജഗദീപ് ധൻകര്‍ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

ജനതാദളിലൂടെ രാഷ്ട്രീയത്തിലെത്തിയ ധൻകര്‍ സുപ്രീംകോടതിയിലെ അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

Jagdeep Dhankhar declared as the vice presidential candidate of NDA
Author
Delhi, First Published Jul 16, 2022, 7:56 PM IST

ദില്ലി: പശ്ചിമബംഗാൾ ഗവര്‍ണര്‍ ജഗദീപ് ധൻകറിനെ (Jagdeep Dhankhar) എൻഡിഎയുടെ ഉപരാഷ്ട്രപതി  (Vice president election) സ്ഥാനാര്‍ത്ഥിയാവും. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയാണ് ധനകറിൻ്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ജനതാദളിലൂടെ രാഷ്ട്രീയത്തിലെത്തിയ ധൻകര്‍ സുപ്രീംകോടതിയിലെ അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജാട്ട് സമുദായംഗമായ ധൻകറെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുക വഴി ആദിവാസി വിഭാഗത്തിൽ നിന്നൊരു രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയും, ഒബിസി വിഭാഗത്തിൽ നിന്നും ഒരു ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയും എന്ന രാഷ്ട്രീയ നീക്കം കൂടിയാണ് ബിജെപി നടത്തുന്നത്. കര്‍ഷകപുത്രൻ എന്ന വിശേഷണത്തോടെയാണ് ധൻകറിൻ്റെ സ്ഥാനാര്‍ത്ഥിത്വം ജെപി നഡ്ഡ പ്രഖ്യാപിച്ചത്. ജനങ്ങളുടെ ഗവര്‍ണറായിട്ടാണ് അദ്ദേഹം ബംഗാളിൽ പ്രവര്‍ത്തിച്ചതെന്നും നഡ്ഡ പറഞ്ഞു.  

പല ലക്ഷ്യങ്ങളിലേക്ക് ഒരു വഴി; ജഗദ്ദീപ് ധൻകറിലൂടെ ബിജെപിയുടെ പുതിയ രാഷ്ട്രീയ നീക്കം

രാജസ്ഥാനിലെ കിത്താന എന്ന ഗ്രാമത്തിൽ 1951-ലാണ് ജഗദ്ദീപ് ധൻകര്‍ ജനിച്ചത്. ചിറ്റോഗഢ് സൈനിക് സ്കൂളിലും രാജസ്ഥാൻ സര്‍വ്വകലാശാലയിലുമായി അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1989-91 കാലഘട്ടത്തിൽ രാജസ്ഥാനിലെ ജുഹുൻജുനു മണ്ഡലത്തിൽ നിന്നും ജനതാദൾ പ്രതിനിധിയായി അദ്ദേഹം  ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഈ സഭാകാലയളവിൽ ചന്ദ്രശേഖര്‍ സര്‍ക്കാരിൽ പാര്‍ലമെൻ്ററി കാര്യമന്ത്രിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. പിന്നീട് 1993-ൽ രാജസ്ഥാനിലെ കിഷൻഗണ്ഡ് മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഇടക്കാലത്ത് രാജസ്ഥാൻ ബാര്‍ അസോസിയേഷൻ്റെ പ്രസിഡൻ്റായും അദ്ദേഹം പ്രവര്‍ത്തിച്ചു. 2019-ലാണ് അദ്ദേഹത്തെ പശ്ചിമബംഗാൾ ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. 

ദില്ലിയിൽ ചേര്‍ന്ന ബിജെപി പാര്‍ലമെൻ്ററി പാര്‍ട്ടി യോഗത്തിലാണ് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തത്. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഉപരിതലഗതാഗതമന്ത്രി നിതിൻ ഗഡ്കരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ബിജെപി ദേശീയ സെക്രട്ടറി ബി.എൽ.സന്തോഷ് എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.

'സമ്മർദ്ദത്തിന് വഴങ്ങിയാൽ നടപടി', പൊലീസിന് മുന്നറിയിപ്പുമായി ബംഗാൾ ഗവർണ്ണർ

Follow Us:
Download App:
  • android
  • ios