സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശങ്ങൾ: ഉദയനിധി സ്റ്റാലിന്‍റേത് വിദ്വേഷ പ്രസംഗം ആണെന്ന് മദ്രാസ് ഹൈക്കോടതി

Published : Jan 21, 2026, 10:58 AM IST
Udayanidhi Stalin

Synopsis

സനാതന ധർമ്മത്തെക്കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ 2023-ലെ പരാമർശം 'വിദ്വേഷ പ്രസംഗം' ആണെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. ബിജെപി നേതാവ് അമിത് മാളവ്യക്കെതിരായ എഫ്‌ഐആർ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ ഈ കടുത്ത പരാമർശം. 

ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ 2023ൽ സനാതന ധർമ്മത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ 'വിദ്വേഷ പ്രസംഗം' ആണെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷണം. ബിജെപി നേതാവ് അമിത് മാളവ്യക്കെതിരായ എഫ്‌ഐആർ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉദയനിധിക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയത്. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ വാക്കുകൾ കേവലമായ ഒരു രാഷ്ട്രീയ വിമർശനമല്ലെന്നും, അത് ഒരു പ്രത്യേക വിഭാഗത്തിനെതിരെയുള്ള വെറുപ്പ് പ്രചരിപ്പിക്കലാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ശ്രീമതിയാണ് ഉദയനിധിക്കെതിരെ കടുത്ത വിമര്‍ശനങ്ങൾ ഉന്നയിച്ചത്.

കഴിഞ്ഞ 100 വർഷമായി ദ്രാവിഡ കഴകവും പിന്നീട് ഡിഎംകെയും ഹിന്ദുമതത്തിനെതിരെ വ്യക്തമായ ആക്രമണം നടത്തുന്നുണ്ടെന്ന് കോടതി പറഞ്ഞു. ഉദയനിധി ഇതേ പ്രത്യയശാസ്ത്ര പാരമ്പര്യത്തിൽ നിന്നുള്ളയാളാണെന്നും കോടതി കൂട്ടിച്ചേർത്തു. വെറുപ്പുളവാക്കുന്ന പ്രസംഗങ്ങൾ നടത്തുന്നവർ ശിക്ഷിക്കപ്പെടാതെ പോകുകയും, അതിനോട് പ്രതികരിക്കുന്നവർ നിയമനടപടികൾ നേരിടുകയും ചെയ്യുന്ന സാഹചര്യം വേദനാജനകമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. തമിഴ്‌നാട്ടിൽ ഉദയനിധിക്കെതിരെ കേസുകളൊന്നും എടുക്കാത്തതിനെയും കോടതി വിമർശിച്ചു.

അമിത് മാളവ്യക്കെതിരായ കേസ്

ഉദയനിധിയുടെ പ്രസംഗത്തെ വളച്ചൊടിച്ചു എന്ന് ആരോപിച്ച് അമിത് മാളവ്യക്കെതിരെ എടുത്ത കേസ് കോടതി റദ്ദാക്കി. പ്രസംഗത്തിലെ ഒളിഞ്ഞിരിക്കുന്ന അർത്ഥത്തെ ചോദ്യം ചെയ്യുക മാത്രമാണ് മാളവ്യ ചെയ്തതെന്നും അത് കുറ്റകരമല്ലെന്നും കോടതി വിധിയിൽ പറഞ്ഞു. 2023 സെപ്റ്റംബറിലാണ് സനാതന ധർമ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും അത് ഇല്ലാതാക്കണമെന്നും ഉദയനിധി പ്രസംഗിച്ചത്. ഇത് രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇഷ്ടം പോലെ ചെലവഴിക്കാൻ പതിനായിരം കോടി രൂപയുടെ ബാങ്ക് ബാലന്‍സ്, ചെലവ് കുറവ്; ആശങ്കയില്ലാതെ ബിജെപി അധ്യക്ഷ പദത്തിൽ നിതിൻ നബിന്‍
വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം