Published : May 12, 2025, 06:27 AM IST

65.95% ശതമാനം, അതും മൂന്നാം ഞായറാഴ്ച: സിനിമാ സ്റ്റൈൽ ഒളിച്ചോട്ടം! വിവാഹ പിറ്റേന്ന് ഭർത്താവിൻ്റെ കാർ നിർത്തിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി

Summary

വെടി നിർത്തലിന് ശേഷമുള്ള രണ്ടാമത്തെ രാത്രിയിലും അതിർത്തി ശാന്തം. ജമ്മുവിലും കശ്മീരിലും ഡ്രോണുകൾ കണ്ടെന്ന പ്രചാരണം തെറ്റെന്ന് പിഐബി വ്യക്തമാക്കി. ഇന്ത്യ പാകിസ്ഥാൻ ഡിജിഎംഒ തല ചർച്ച ഇന്ന്
നടക്കുമോ എന്നതിൽ വ്യക്തയില്ലെന്ന് സേനാവൃത്തങ്ങൾ വെളിപ്പെടുത്തി. ധാരണ ലംഘിച്ച പാക് നടപടിയിൽ ഇന്ത്യക്ക് പ്രതിഷേധമുണ്ട്. 

65.95% ശതമാനം, അതും മൂന്നാം ഞായറാഴ്ച: സിനിമാ സ്റ്റൈൽ ഒളിച്ചോട്ടം! വിവാഹ പിറ്റേന്ന് ഭർത്താവിൻ്റെ കാർ നിർത്തിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി

11:05 PM (IST) May 12

സിനിമാ സ്റ്റൈൽ ഒളിച്ചോട്ടം! വിവാഹ പിറ്റേന്ന് ഭർത്താവിൻ്റെ കാർ നിർത്തിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി

മലപ്പുറത്ത് വിവാഹ പിറ്റേന്ന് യുവതി ഭർത്താവിനെ കബളിപ്പിച്ച് കാമുകനൊപ്പം ഒളിച്ചോടി

കൂടുതൽ വായിക്കൂ

10:48 PM (IST) May 12

ഗാസയിൽ ബന്ദിയാക്കിയിരുന്ന അവസാനത്തെ അമേരിക്കൻ പൌരനെ വിട്ടയച്ചതായി ഹമാസ്

ഇസ്രയേലിൽ സൈന്യത്തിനൊപ്പം സേവനം ചെയ്യുകയായിരുന്നു 21കാരനെ ഹമാസ് 2023 ഒക്ടോബർ 7നാണ് തട്ടിക്കൊണ്ട് പോയത്

കൂടുതൽ വായിക്കൂ

10:27 PM (IST) May 12

പരീക്ഷ തീർന്ന് പിറ്റേ ദിവസം ഫലം പ്രഖ്യാപിച്ചു; പരിശോധിച്ചത് 1.5 ലക്ഷം ഉത്തരക്കടലാസുകൾ; ഇത് മാതൃകയെന്ന് മന്ത്രി

ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്ന ആറാം സെമസ്റ്റർ റെഗുലർ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിച്ചത്.

കൂടുതൽ വായിക്കൂ

10:22 PM (IST) May 12

ആശുപത്രിയിൽ പോയി വന്ന ശേഷം ചൂണ്ടയിടാൻ പോയി, പിന്നെ കണ്ടത് കനാലിൽ മരിച്ച നിലയിൽ

രണ്ട് ദിവസം മുമ്പ് ഇയാൾ തറയിൽ വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. അതിനുള്ള ചികിൽസയ്ക്കായി ഇന്ന് ആശുപത്രിയിൽ പോയി വന്ന ശേഷം കനാലിൽ മീൻ പിടിക്കാൻ ചൂണ്ടയുമായി പോയതാണെന്നാണ് വിവരം

കൂടുതൽ വായിക്കൂ

10:20 PM (IST) May 12

വെടിനിർത്തൽ പാകിസ്ഥാൻ വീണ്ടും ലംഘിച്ചു; ഡ്രോണുകൾ തകർത്ത് ഇന്ത്യ, വിമാനം വഴിതിരിച്ചുവിട്ടു; ട്രംപ് പറഞ്ഞത് നുണ?

ജമ്മുവിലും പഞ്ചാബിലെ അമൃത്‌സറിലുമടക്കം ഡ്രോണുകളെ ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനം വെടിവച്ച് തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു

കൂടുതൽ വായിക്കൂ

10:12 PM (IST) May 12

വിദ്യാർത്ഥിയിൽ നിന്ന് ഗർഭിണിയായി, ഗർഭം അലസിപ്പിക്കാൻ അനുമതി തേടി പോക്സോ കേസിൽ പ്രതിയായ അധ്യാപിക

ഗർഭത്തിന് ഉത്തരവാദി 13കാരനാണെന്ന് അധ്യാപിക മൊഴി നൽകിയതോടെ ഡിഎൻഎ പരിശോധന നടത്താനുള്ള നീക്കത്തിലായിരുന്നു പൊലീസുണ്ടായിരുന്നത്. 

കൂടുതൽ വായിക്കൂ

10:02 PM (IST) May 12

ഹോട്ടൽ മുറിയിൽ നിന്ന് കാർ ഡ്രൈവറുടെ നിലവിളി; ഓട്ടം വിളിച്ച യുവതി മുറിയിൽ പൂട്ടിയിട്ട് കാറും ഫോണുമായി മുങ്ങി

കഴിഞ്ഞ മാസം പരിചയപ്പെട്ട യുവതിയുമായി ഇയാൾ വാട്സ്ആപ് വഴി ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. പിന്നീടാണ് യുവതി ബംഗളുരുവിലെത്തിയത്. 

കൂടുതൽ വായിക്കൂ

09:50 PM (IST) May 12

പ്രസവത്തിന് പിന്നാലെ മരുന്ന് നൽകിയത് കാലാവധി കഴിഞ്ഞ സലൈൻ ലായനിയിൽ 31കാരിക്ക് ദാരുണാന്ത്യം

കാലാവധി കഴിഞ്ഞ സലൈൻ ലായനിയിൽ മരുന്ന് നൽകിയതോടെ നാല് യുവതികളാണ് അവശനിലയിലായത്. ഇവരിലൊരാൾ ജനുവരിയിലും രണ്ടാമത്തെയാൾ നാല് മാസത്തെ ചികിത്സയ്ക്ക് ശേഷവുമാണ് മരണപ്പെടുന്നത്. 

കൂടുതൽ വായിക്കൂ

09:43 PM (IST) May 12

വീണ്ടും ഡ്രോൺ സാന്നിധ്യം; ജമ്മുവിലെ സാംബ മേഖലയിൽ ഡ്രോൺ കണ്ടെന്ന് റിപ്പോർട്ട്; പലയിടത്തും ബ്ലാക്ക് ഔട്ട്

വെടിനിർത്തൽ തുടരാനുള്ള ഡിജിഎംഒ തല ചർച്ചയും രാജ്യത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തതിനും ശേഷം ജമ്മുവിൽ വീണ്ടും ഡ്രോൺ

കൂടുതൽ വായിക്കൂ

09:12 PM (IST) May 12

പാലക്കാട് തൃത്താലയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് തൃത്താലയിൽ 21കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കൂടുതൽ വായിക്കൂ

09:07 PM (IST) May 12

പഹൽ​ഗാം ഭീകരാക്രമണത്തെക്കുറിച്ച് സെമിനാർ; വിദ്യാ‌‌ർത്ഥി മാപ്പു ചോദിച്ചു,ഇനി നടപടി വേണ്ടെന്ന് കേരള സര്‍വകലാശാല 

വിദ്യാർത്ഥി മാപ്പ് അപേക്ഷിച്ച പശ്ചാത്തലത്തിലാണ് സർവകലാശല ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്.

കൂടുതൽ വായിക്കൂ

09:05 PM (IST) May 12

ഓട്ടോറിക്ഷയിൽ നായയെ കെട്ടിവലിക്കുന്ന വീഡിയോ പുറത്ത്, താൻ അറിഞ്ഞില്ലെന്ന് ഉടമ; പ്രതിഷേധവുമായി മൃഗസ്നേഹികൾ

വീഡിയോയിൽ നിന്നു തന്നെ നായയുടെ ഉടമയെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

കൂടുതൽ വായിക്കൂ

08:53 PM (IST) May 12

ഹോട്ടലിലെത്തിയ യുവാക്കളുടെ കയ്യിൽ ആറ് സ്യൂട്ട് കേസുകൾ, അസാധാരണ ശബ്ദം, പിടികൂടിയത് 160കിലോ സന്യാസി ഞണ്ട്

ശംഖുകൾ കൂട്ടിയിടിക്കുന്ന ശബ്ദം കേട്ടതോടെ ഹോട്ടൽ ജീവനക്കാരന് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കൾ അറസ്റ്റിലായത്. 

കൂടുതൽ വായിക്കൂ

08:32 PM (IST) May 12

നിപ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 2 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. എട്ടു പേര്‍ ചികിത്സയിലുണ്ട്. രണ്ടു പേര്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്.

കൂടുതൽ വായിക്കൂ

08:24 PM (IST) May 12

പാകിസ്ഥാന് മോദിയുടെ മറുപടി: 'ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട, ആ ബ്ലാക്ക് മെയിൽ ഇവിട ചെലവാകില്ല',

ഓപ്പറേഷൻ സിന്ദൂറിനും തുടർന്നുണ്ടായ ഇന്ത്യ-പാക് സംഘർഷത്തിനും ശേഷം രാജ്യത്തെ അഭിസംഭോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കൂടുതൽ വായിക്കൂ

08:13 PM (IST) May 12

സുധാകരൻ ശക്തനായ നേതാവ്, പുതിയ കെപിസിസി പ്രസിഡന്റിനെ എല്ലാവർക്കുമറിയുമോ എന്ന് സംശയമെന്ന് പത്മജ

'കെ മുരളീധരൻ കഴിവ് തെളിയിച്ച നേതാവാണ്. അദ്ദേഹത്തെപ്പോലുള്ള പല നേതാക്കളെയും പരിഗണിക്കാതിരുന്നത് എന്തുകൊണ്ടെന്നറിയില്ല'

കൂടുതൽ വായിക്കൂ

08:04 PM (IST) May 12

കാളത്തോട് നാച്ചു വധക്കേസ്, എല്ലാ പ്രതികൾക്കും ഇരട്ട ജീവപരന്ത്യം, 13 ലക്ഷം രൂപ പിഴയും ശിക്ഷ

2021 ഒക്ടോബർ 22-നാണ് സിഐടിയു യൂണിയൻ തൊഴിലാളിയായ നാച്ചു എന്ന ഷമീറിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരടക്കമുള്ള അക്രമികൾ ക്രൂരമായി കൊലപ്പെടുത്തിയത്

കൂടുതൽ വായിക്കൂ

08:03 PM (IST) May 12

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ; ക്ഷീണം പറഞ്ഞപ്പോൾ കാര്യമായി എടുത്തില്ല, നീതു വെന്റിലേറ്ററിൽ കഴിഞ്ഞത് 21 ദിവസം

ചികിത്സാ പിഴവില്ലെന്ന മെ‍ഡിക്കൽ ബോർഡ് റിപ്പോർട്ട് യുവതിയുടെ ബന്ധുക്കൾ തള്ളിക്കളഞ്ഞു. 21 ദിവസം അതീവ ഗുരുതരാവസ്ഥയിൽ നീതു വെന്റിലേറ്ററിലായിരുന്നു.

കൂടുതൽ വായിക്കൂ

08:03 PM (IST) May 12

ഓപ്പറേഷൻ സിന്ദൂർ: 'സേനകൾക്ക് സല്യൂട്ട്'; രാജ്യത്തെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

കൂടുതൽ വായിക്കൂ

07:58 PM (IST) May 12

മഴ തുടരാൻ സാധ്യത, പിന്നാലെ ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ്; അപകട സാധ്യത മുൻനിർത്തി മൂന്നാർ ഗ്യാപ് റോഡ് അടച്ചു

മഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലാ കളക്‌ടർ മൂന്നാർ ഗ്യാപ് റോഡ് യാത്ര നിരോധിച്ച് ഉത്തരവിട്ടു

കൂടുതൽ വായിക്കൂ

07:46 PM (IST) May 12

ഇന്ത്യ-പാക് സംഘർഷം; 'ആണവയുദ്ധത്തിലേക്ക് നീങ്ങുമായിരുന്നു', ഒഴിവാക്കിയെന്ന് ട്രംപ്

ഇന്ത്യ-പാക് സംഘർഷം ആണവ യുദ്ധത്തിലേക്ക് എത്തുമായിരുന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

കൂടുതൽ വായിക്കൂ

07:43 PM (IST) May 12

കാണാതായ പ്രമുഖ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോക്ടർ സുബണ്ണ അയ്യപ്പൻ മരിച്ച നിലയിൽ; അന്വേഷണം തുടങ്ങി

പ്രമുഖ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോക്ടർ സുബണ്ണ അയ്യപ്പനെ കാവേരി നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൂടുതൽ വായിക്കൂ

07:35 PM (IST) May 12

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ: ആശുപത്രിക്കെതിരെ നടപടി; അന്വേഷണത്തിനിടെ നൽകിയ ക്ലിനിക്കൽ രജിസ്ട്രേഷൻ റദ്ദാക്കി

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയെ തുടർന്ന് രോഗിയായ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ ആശുപത്രിയുടെ രജിസ്ട്രേഷൻ റദ്ദാക്കി

കൂടുതൽ വായിക്കൂ

07:32 PM (IST) May 12

വടിവാളുമായി അഞ്ചം​ഗ സംഘം ബസിൽ കയറി, ഡ്രൈവറുടെ കഴുത്തിന് നേരെ നീട്ടി ഭീഷണി; ദൃശ്യം പകർത്തി യാത്രക്കാരൻ

തിരുവമ്പാടി ബസ്സിന്റെ ഡ്രൈവർ വിഷ്ണുവിനെയാണ് അഞ്ചംഗ സംഘം ഭീഷണിപ്പെടുത്തിയത്.

കൂടുതൽ വായിക്കൂ

07:25 PM (IST) May 12

മറ്റുള്ള അപേക്ഷകൾ പിന്നീട്, 49 വെളുത്ത വർഗക്കാർക്ക് അടിയന്തരമായി അഭയാർത്ഥി പദവി നൽകി ട്രംപ്

മറ്റ് അഭയാർത്ഥി അപേക്ഷകൾ നിർത്തി വച്ച ശേഷമാണ് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വെളുത്ത വർഗക്കാരുടെ അഭയാർത്ഥി അപേക്ഷകൾ ട്രംപ് ഭരണകൂടം പരിഗണിച്ചതെന്നും ശ്രദ്ധയമായ കാര്യം

കൂടുതൽ വായിക്കൂ

07:23 PM (IST) May 12

'വിദ്യാര്‍ത്ഥികളെ തേടി എൻഐഎ വരുമെന്ന് ഭീഷണിപ്പെടുത്തുന്നു'; കേരള സര്‍വകലാശാല വിസിക്കെതിരെ എസ്എഫ്ഐ

കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യസ്നേഹ സര്‍ട്ടിഫിക്കറ്റ് വിസി നൽകേണ്ടതില്ലെന്നും ഡോ. മോഹൻ കുന്നുമ്മൽ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് ആരോപിച്ചു.

കൂടുതൽ വായിക്കൂ

06:41 PM (IST) May 12

തിഹാർ ജയിലിൽ സുരക്ഷ ശക്തമാക്കി; തഹാവുർ റാണയും ഛോട്ടാ രാജനും ഉൾപ്പെടെയുള്ളവർ കർശന നിരീക്ഷണത്തിൽ

പ്രത്യേക സാഹചര്യത്തിൽ ജയിലിലെ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഹൈ റിസ്ക് തടവുകാരെ പ്രത്യേകമായി നിരീക്ഷിക്കുന്നു. 

കൂടുതൽ വായിക്കൂ

06:37 PM (IST) May 12

ഹൈദരാബാദിൽ നഴ്സിങ് വിദ്യാർത്ഥിയായിരുന്ന 18കാരി തൂങ്ങിയ നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

പെൺകുട്ടി ഹൈദരാബാദിലാണ് നഴ്സിങ് പഠിക്കുന്നത്. സംഭവത്തെ തുടർന്ന് പാലാ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. 

കൂടുതൽ വായിക്കൂ

06:30 PM (IST) May 12

'ബ്ലൂം ഗം' വെട്ടിനിരത്തൽ തുടരുന്നു, പട്ടിണി കിടന്ന് ചാവേണ്ട ഗതികേടിൽ കൊവാലകൾ

റോഡ് മുറിച്ച് കടക്കാനുള്ള ശ്രമങ്ങളും കൊവാലകൾക്ക് മരണക്കെണി ഒരുക്കുന്നുണ്ട്. 2023ൽ മാത്രം 1431 കൊവാലകളാണ് വാഹനങ്ങൾ ഇടിച്ച് കൊല്ലപ്പെട്ടത്

കൂടുതൽ വായിക്കൂ

06:07 PM (IST) May 12

പഹൽഗാം ഭീകരാക്രമണത്തിന് നൽകിയ തിരിച്ചടി; ഓപ്പറേഷൻ സിന്ദൂർ പ്രചാരണ ആയുധമാക്കാൻ ബിജെപി; തിരംഗ യാത്ര നടത്തും

ഓപ്പറേഷൻ സിന്ദൂർ വിജയമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപി രാജ്യവ്യാപക പ്രചാരണത്തിന് ഇറങ്ങുന്നത്.

കൂടുതൽ വായിക്കൂ

06:02 PM (IST) May 12

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിലെ പിഴവ്; ഉരുണ്ടുകളിച്ച് മെഡിക്കൽ ബോർഡ്,ചികിത്സാവീഴ്ച മറച്ചുവെച്ച് റിപ്പോർട്ട്

മെഡിക്കൽ ബോര്‍ഡ് റിപ്പോർട്ട് എത്തിക്സ് കമ്മിറ്റി തള്ളി. വീണ്ടും റിപ്പോർട്ട് നൽകാൻ മെഡിക്കൽ ബോർഡിന് നിർദ്ദേശം നൽകി.

കൂടുതൽ വായിക്കൂ

06:00 PM (IST) May 12

കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലക്കേസ്; ആഭിചാരവും മനോരോഗവും പറഞ്ഞ് കേദൽ ജിൻസൻ പൊലീസിനെ വഴി തെറ്റിക്കാൻ ശ്രമിച്ചു

കഴുത്തിന് വെട്ടിക്കൊല്ലുന്നത് എങ്ങനയെന്നാണ് ജിൻസിൻ്റെ ഗൂഗിള്‍ സെര്‍ച്ചുകള്‍. രണ്ടാം നിലയിലെ മുറിയിൽ ഡമ്മിയുണ്ടാക്കി മഴു കൊണ്ട് വെട്ടി പഠിച്ചു. 

കൂടുതൽ വായിക്കൂ

05:59 PM (IST) May 12

അതിർത്തി ശാന്തം; ഇന്ത്യാ-പാക് ഡിജിഎംഒ തല ചർച്ച അവസാനിച്ചു; ചർച്ച ചെയ്‌തത് രാജ്യങ്ങൾ തമ്മിലെ വെടിനിർത്തൽ മാത്രം

ഇന്ത്യയും പാകിസ്ഥാനും തമ്മിലെ വെടിനിർത്തൽ സംബന്ധിച്ച് ഇരു സേനകളുടെയും ഡിജിഎംഒമാരുടെ ചർച്ച അവസാനിച്ചു

കൂടുതൽ വായിക്കൂ

05:46 PM (IST) May 12

പഹല്‍ഗാമില്‍ ആളുകളെ കൊന്നൊടുക്കിയ ഭീകരരെ പിടികൂടാതെ ഓപ്പറേഷന്‍ സിന്ദൂര്‍ വിജയമാണെന്ന് പറയാനാകുമോ; കോൺ​ഗ്രസ്

ഓപ്പറേഷന്‍ സിന്ധൂർ വന്‍ വിജയമാണെന്നും ഭീകരര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത പ്രത്യാക്രമണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയതെന്നും ബിജെപി തിരിച്ചടിച്ചു.

കൂടുതൽ വായിക്കൂ

05:34 PM (IST) May 12

വലയിടുമ്പോൾ അബദ്ധത്തിൽ പുഴയിൽ വീണു, മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

മീൻ പിടിക്കുന്നതിനായി വലയിടുമ്പോൾ അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നു.

കൂടുതൽ വായിക്കൂ

05:24 PM (IST) May 12

സംസ്ഥാനത്ത് തെരുവുനായ ആക്രമണം വീണ്ടും; കൊല്ലം അലയമൺ കരുകോണിൽ 11പേർക്ക് പരിക്ക്, നായയെ തല്ലിക്കൊന്നു

ആക്രമിച്ച നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചവരുടെ എണ്ണം കൂടി വരികയാണ്. 

കൂടുതൽ വായിക്കൂ

05:17 PM (IST) May 12

ബാറിൽ പോയി മദ്യപിച്ചതിന് ശേഷം മാർക്കറ്റിലെത്തി, തമ്മിൽ തല്ല് അവസാനിച്ചത് കൊലയിൽ; പ്രതികൾ പിടിയിൽ 

ബാറിൽ വച്ച് ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

കൂടുതൽ വായിക്കൂ

04:46 PM (IST) May 12

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്ക് ശേഷം രോഗി ഗുരുതരാവസ്ഥയിലായ സംഭവം; പിഴവില്ലെന്നും അത്യപൂർവ സങ്കീർണതയെന്നും ഐഎംഎ

നിലവിലുള്ള സംവിധാന പ്രകാരം രോ​ഗിക്ക് ലഭിക്കേണ്ട എല്ലാത്തരത്തിലുള്ള ചികിത്സയും ആശുപത്രിയിൽ നിന്നും നൽകിയിട്ടണ്ടെന്നാണ് ഐഎംഎ തിരുവനന്തപുരം ശാഖ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. 

കൂടുതൽ വായിക്കൂ

04:41 PM (IST) May 12

ഗുരുതര ആരോപണവുമായി പാറമേക്കാവ് ദേവസ്വം: 'തൃശ്ശൂർ പൂരത്തിനിടെ എഴുന്നള്ളിച്ച ആനകളുടെ കണ്ണിലേക്ക് ലേസർ അടിച്ചു'

തൃശ്ശൂർ പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസർ അടിച്ചെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം

കൂടുതൽ വായിക്കൂ

04:40 PM (IST) May 12

കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പിന്നിൽ അസാധാരണ അനക്കം, കണ്ടെത്തിയത് വമ്പൻ മലമ്പാമ്പ്, വലയിലാക്കിയത് 4 മണിക്കൂറിൽ

പറളി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ കെട്ടിടത്തിന്റെ പിൻ ഭാഗത്തു നിന്നുമാണ് മലമ്പാമ്പിനെ പിടികൂടിയത്.

കൂടുതൽ വായിക്കൂ

More Trending News