ഗാന്ധി സ്മരണയിൽ രാജ്യം. ഇന്ന് മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം ആഘോഷിക്കുകയാണ് രാജ്യം. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ശുചിത്വ ക്യാമ്പയിനുകൾ നടക്കും. പ്രധാനമന്ത്രിയും, രാഷ്ട്രപതിയും അടക്കമുള്ള പ്രമുഖർ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തും. ഗാന്ധി ജയന്തി ദിവസം ജനങ്ങൾ ഖാദി ഉത്പന്നങ്ങൾ വാങ്ങണമെന്ന് പ്രധാന മന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഗാന്ധിജിയുടെ ജന്മ ദിനം അന്താരാഷ്ട്ര അഹിംസ ദിനം കൂടിയായാണ് ആചരിക്കുന്നത്. സംസ്ഥാനത്തും വിപുലമായ പരിപാടികളാണ് നടക്കുന്നത്.

11:16 PM (IST) Oct 02
'സർക്കാരുകളുടെ അംഗീകാരം എൻഎസ്എസിന് ആവശ്യമില്ല. അടിത്തറയുള്ള സംഘടന മന്നത്ത് പത്മനാഭൻ ഉണ്ടാക്കി തന്നിട്ടുണ്ട്. ഇപ്പോൾ ചിലർ സുകുമാരൻ നായരുടെ മാറിൽ നൃത്തമാടുകയാണ്. അതുപോലെ കേരളത്തിലെ നായന്മാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ട"
10:50 PM (IST) Oct 02
തിരുവനന്തപുരം നരുവമൂട് പാലമൂട് ഒരാൾക്ക് വെട്ടേറ്റു. മാരായമുട്ടം സ്വദേശിയായ ശ്രീജിത്തിനാണ് വെട്ടേറ്റത്.
10:07 PM (IST) Oct 02
പാലക്കാട് മണ്ണാർക്കാട് കാട്ടുപന്നി കുറുകെ ചാടി പഞ്ചായത്തംഗത്തിന് പരിക്കേറ്റു.
09:48 PM (IST) Oct 02
മലപ്പുറം കൊണ്ടോട്ടി പാലക്കപറമ്പിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ.
09:28 PM (IST) Oct 02
അമേരിക്കൻ പ്രസിഡന്‍റായുള്ള രണ്ടാം വരവിലെ ഡോണൾഡ് ട്രംപിന്‍റെ തീരുമാനങ്ങളും ഭീഷണികളും ലോക രാജ്യങ്ങൾ തമ്മിലുള്ള സമവാക്യങ്ങൾ മാറ്റിമറിക്കുകയാണ്. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയതാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വീണ്ടും 'ഭായി ഭായി' ആകുന്നത്
08:13 PM (IST) Oct 02
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറിയിരിക്കുന്നു. ഇത് ഇന്ന് രാത്രിയോടെ ഒഡിഷ - ആന്ധ്രാ തീരത്ത് കരതൊടുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ, ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
08:09 PM (IST) Oct 02
വിജയദശമി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിൽ ദുരന്തം. ഖാണ്ഡ്വ ജില്ലയിൽ ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് പത്ത് പേര്‍ മരിച്ചു
07:40 PM (IST) Oct 02
കൂത്തുപറമ്പില്‍ നാട്ടുകാര്‍ കയ്യേറ്റം ചെയ്തതില്‍ പ്രതികരിച്ച് കെപി മോഹനന്‍ എംഎല്‍എ.
07:09 PM (IST) Oct 02
ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റിയ ശേഷം ഇയാൾ സിനഗോഗിന് പുറത്ത് നിന്നിരുന്നവർക്ക് നേരെ കത്തികൊണ്ടും ആക്രമണം നടത്തിയകായാണ് വിവരം. ഈ ആക്രമണത്തിൽ മൂന്ന് പേർക്ക് കുത്തേറ്റതായും റിപ്പോർട്ടുണ്ട്
07:07 PM (IST) Oct 02
തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി വി അൻവർ. മുഖ്യമന്ത്രിക്ക് രൂക്ഷ വിമര്‍ശനം
06:31 PM (IST) Oct 02
എറണാകുളം പിറവം രാമമംഗലത്ത് മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചോറ്റാനിക്കര സ്വദേശി ആൽബിനാണ് മരിച്ചത്
04:56 PM (IST) Oct 02
സ്വർണ്ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് സ്പോൺസർമാരിൽ ഒരാളായ രമേഷ് റാവു.
04:32 PM (IST) Oct 02
മൂന്നാറിലേക്കുള്ള വിനോദയാത്രയ്ക്കിടെ മൂന്ന് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശികളായ യുവാക്കളാണ് തമിഴ്നാട് വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിലുണ്ടായ അപകടത്തിൽ മരിച്ചത്.
02:31 PM (IST) Oct 02
ഉത്തർപ്രദേശിലെ സംഭലിൽ വീണ്ടും ബുൾഡോസർ ഉപയോഗിച്ച് പള്ളിയും അനുബന്ധ കെട്ടിടവും പൊളിക്കാൻ നടപടി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ആളുകളോട് പുറത്തിറങ്ങരുതെന്നും നിർദേശം.
02:12 PM (IST) Oct 02
ലഡാക്ക് സംഘർഷത്തിൽ മജീസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു. വെടിവെപ്പിലടക്കം അന്വേഷണം നടത്താനാണ് നിർദേശം. സോനം വാങ്ചുക്കിനെ മോചിപ്പിക്കാതെ ഒരു ചർച്ചക്കുമില്ലെന്ന് കാർഗിൽ ഡെമോക്രോറ്റിക് അലയൻസ്.
01:11 PM (IST) Oct 02
മന്ത്രി കെ ബി ഗണേഷ് കുമാർ മിന്നൽ പരിശോധന നടത്തിയ ബസിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തൽ. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിൻ്റെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് 2025 ഓഗസ്റ്റ് ഏഴിന് അവസാനിച്ചു.
12:42 PM (IST) Oct 02
കേരള സംസ്ഥാന ലോട്ടറിയുടെ കളര്‍ ഫോട്ടോ സ്റ്റാറ്റ് എടുത്ത് വില്‍പനക്കാരനില്‍ നിന്ന് 14,700 രൂപ തട്ടിയെടുത്തതായി പരാതി. തൃശൂര്‍ കാട്ടൂര്‍ പെരിഞ്ഞനം സ്വദേശി നെല്ലിപറമ്പില്‍ തേജസ്സിനാണ് പണം നഷ്ടമായത്.
12:19 PM (IST) Oct 02
ചോദ്യം ചെയ്യലിന് തിരുവനന്തപുരത്ത് എത്താൻ പോറ്റിക്ക് നിർദേശം നൽകി. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിനായി ഉണ്ണികൃഷ്ണൻ പോറ്റി തിരുവനന്തപുരത്തേക്ക് തിരിച്ചു.
12:00 PM (IST) Oct 02
കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാർ. മാലിന്യ പ്രശ്നം പരിഹരിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ചാണ് നാട്ടുകാർ കയ്യേറ്റം ചെയ്തത്.
11:47 AM (IST) Oct 02
ഹർജി നാളെ ജസ്റ്റിസ് എൻ സെന്തിൽകുമാർ പരിഗണിക്കും. അതേസമയം, കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കൃത്യമായ മാർഗരേഖ തയാറാക്കുംവരെ വിജയ് യുടെ റാലി അനുവദിക്കരുതെന്ന് ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും നിർദേശം നൽകും.
11:45 AM (IST) Oct 02
ബിജെപി പ്രാദേശിക നേതാവ് വിജു നാരായണന്റെ വീടിന് നേരെ ബോംബേറ്. ഇന്ന് പുലർച്ചയാണ് ആക്രമണം ഉണ്ടായത്. സിപിഎം പ്രവർത്തകരാണ് ബോംബെറിഞ്ഞതെന്ന് വിജു പറഞ്ഞു.
11:25 AM (IST) Oct 02
ബോർഡിൻ്റെ കാലാവധി ജൂൺ മുതൽ ജൂൺ വരെയാക്കും വിധമാണ് ഭേദഗതിക്കുള്ള നീക്കം. ശബരിമല സീസണിന് മുമ്പാണ് നിലവിൽ കാലാവധി അവസാനിക്കുന്നത്. പുതിയ ഭരണസമിതിക്ക് ശബരിമല നിയന്ത്രണത്തിലെ പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ചാണ് ഭേദഗതി.
11:23 AM (IST) Oct 02
വയനാട് കേന്ദ്ര ധനസഹായവുമായി ബന്ധപ്പെട്ട് വീണ്ടും പ്രധാനമന്ത്രിയെ സമീപിക്കുമെന്ന് മന്ത്രി കെ രാജൻ. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ അതി തീവ്രസ്വഭാവമുള്ള ദുരന്തമായി അംഗീകരിക്കണമെന്ന് ശുപാർശ പോയിട്ടും കേന്ദ്രം അംഗീകരിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
10:45 AM (IST) Oct 02
ബെംഗളൂരുവിൽ കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ തീപിടുത്തം. ഇലക്ട്രിക് സ്കൂട്ടർ ചാർജിങ് പോയിന്റിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ
10:34 AM (IST) Oct 02
സ്വർണം പൂശുന്നതിനും അന്നദാനത്തിന്‍റെ പേരിലും ഉണ്ണികൃഷ്ണന്‍ പോറ്റി വ്യാപക പണപ്പിരിവ് നടത്തിയെന്നാണ് ദേവസ്വം വിജിലൻസിൻ്റെ കണ്ടെത്തല്‍. മറ്റ് സംസ്ഥാനങ്ങളിലും പണപിരിവ് നടത്തി
10:23 AM (IST) Oct 02
കൊഴുപ്പുമാറ്റിവയ്ക്കൽ ശസ്‌ത്രക്രിയയ്ക്ക് പിന്നാലെ കൈവിരലുകൾ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ നീതി കിട്ടാതെ യുവതി. മെഡിക്കൽ ബോർഡ് അപ്പക്സ് കമ്മിറ്റിയുടെ റിപ്പോർട്ട് ഇതുവരെയും പൊലീസിന് കൈമാറിയില്ല
10:11 AM (IST) Oct 02
സമൂഹത്തെ അടിച്ചമർത്തലിൽ നിന്നും അനീതിയിൽ നിന്നും സംരക്ഷിക്കുകയാണ് മഹാത്മഗാന്ധി ചെയ്തതെന്ന് മോഹൻഭാഗവത്. വിജയദശമി റാലിയിലാണ് മോഹൻ ഭാഗവതിന്റെ വാക്കുകൾ.
09:50 AM (IST) Oct 02
ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ച് പറവൂരിൽ ഇന്നലെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് ഷൈൻ റിനിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
09:40 AM (IST) Oct 02
കോടതി വിധി അനുസരിച്ചേ പ്രവർത്തിക്കാനാകുവെന്ന് മന്ത്രി വി ശിവൻകുട്ടി. എജിയുടെ നിർദ്ദേശ പ്രകാരമാണത്. ആ തീരുമാനത്തെ വെല്ലുവിളിക്കാൻ അനുവദിക്കില്ല. 1500 താഴെ തസ്തികകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു.
08:52 AM (IST) Oct 02
19കാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ രണ്ട് പൊലീസുകാരെയും പിരിച്ചുവിട്ടു. തിരുവണ്ണാമലൈ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സുരേഷ് രാജ്, സുന്ദർ എന്നിവരെയാണ് പിരിച്ചുവിട്ടത്.
08:23 AM (IST) Oct 02
അധിക്ഷേപ പരാമർശത്തിനെതിരെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സിവി സതീഷ് ആണ് പരാതി നൽകിയത്. ഈ പരാതിയിൽ കേസെടുക്കാനാവില്ലെന്നാണ് പൊലീസിൻ്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് എഎസ്പിക്ക് നോർത്ത് സിഐ റിപ്പോർട്ട് സമർപ്പിച്ചു.
08:06 AM (IST) Oct 02
കരൂർ ദുരന്തത്തിൽ ടിവികെ നേതാവ് വിജയിയെ പ്രതി ആക്കാത്തത് മുഖ്യമന്ത്രി സ്റ്റാലിന്റെ നിർദേശപ്രകാരമെന്ന് സൂചന. വിജയ്ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ്വഴക്കം ആകുമെന്നും ബിജെപി അവസരം മുതലാക്കുമെന്നുമാണ് സ്റ്റാലിൻ്റെ നിലപാട്. ദുരന്തത്തിൽ ടിവികെ നേതാക്കൾ അറസ്റ്റിലായിരുന്നുവെങ്കിലും വിജയ്‍യെ പ്രതിസ്ഥാനത്ത് നിർത്തി മുന്നോട്ട് പോവുന്ന നിലപാടാണ് തമിഴ്നാട് സർക്കാർ സ്വീകരിച്ചിരുന്നത്. അതിനിടെ, സ്റ്റാലിനെതിരെ രൂക്ഷവിമർശനം ഉയർത്തി വിജയും രംഗത്തെത്തി.
08:06 AM (IST) Oct 02
പ്രതിയെ പിടിക്കുന്നതിനിടെ തൃശൂർ ചാവക്കാട് പൊലീസുകാർക്കെതിരെ ആക്രമണം. 5 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കുത്തേറ്റ ചാവക്കാട് എസ്ഐയും സിപിഒയും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ചാവക്കാട് സ്വദേശി നിസാറിനെ പൊലീസ് പിടികൂടി. സഹോദരനെ കുത്തിപരിക്കേൽപ്പിച്ച കേസിൽ കസ്റ്റഡിയിലെടുക്കാനാണ് നിസാറിനെ പൊലീസ് തേടി എത്തിയത്. തുടർന്ന് പൊലീസുകാർക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായ എസ് ഐയുടെ കൈക്ക് ശസ്ത്രക്രിയ നടന്നതായി പൊലീസ് അറിയിച്ചു.
08:06 AM (IST) Oct 02
നവരാത്രി ആഘോഷങ്ങള്‍ക്ക് വിരാമമിട്ട് ഇന്ന് വിജയദശമി. ആയിരക്കണക്കിന് കുരുന്നുകള്‍ അക്ഷരലോകത്തേക്ക് ചുവടുവയ്ക്കും. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിലും സാംസ്ക്കാരിക കേന്ദ്രങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തും. കോട്ടയം പനച്ചിക്കാട് ക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബിക, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, മലപ്പുറം തുഞ്ചന്‍ സ്മാരകം എന്നിവടങ്ങളിലുള്‍പ്പെടെ എഴുത്തിനിരുത്തൽ തുടങ്ങി.
08:05 AM (IST) Oct 02
ഗാസയിൽ ഇസ്രായേസിൻ്റെ ആക്രമണം കടുത്തിരിക്കെ ഗാസയിലേക്ക് സഹായവുമായി എത്തിയ കപ്പലുകൾ ഇസ്രായേൽ നാവികസേന തടഞ്ഞു. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തൻബെർഗ് ഉൾപ്പടെയുള്ളവരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. സംഭവത്തിൽ യൂറോപ്പിലെങ്ങും പ്രതിഷേധം ശക്തമാവുകയാണ്. ഗ്രീസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളുണ്ടായി. അതിനിടെ, ഖത്തറിനു മേൽ നടക്കുന്ന അക്രമണങ്ങളെ അമേരിക്കയ്ക്ക് എതിരായ സുരക്ഷ ഭീഷണി കൂടിയായി കണക്കാക്കുന്ന ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഒപ്പുവെച്ചു.
08:05 AM (IST) Oct 02
അമേരിക്കയിൽ കേന്ദ്ര സർക്കാർ പ്രവർത്തനങ്ങളുടെ സ്തംഭനാവസ്ഥ രണ്ടാം ദിനത്തിലേക്ക് കടക്കുന്നു. സർക്കാർ ചിലവുകൾക്കായുള്ള ധന അനുമതി ബിൽ ഇന്നലെ വീണ്ടും സെനറ്റിൽ പരാജയപ്പെട്ടതോടെ, ലക്ഷ കണക്കിന് സർക്കാർ ജീവനക്കാർ പ്രതിസന്ധിയിലാണ്. ഇവരെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പ് വൈറ്റ് ഹൗസ് ആവർത്തിച്ചു. അതേസമയം, അടച്ചുപൂട്ടൽ നീണ്ടുനിൽക്കുമെന്നും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾക്ക് ഭീഷണിയാകുമെന്നുമാണ് ആശങ്ക. യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പുതിയ സാമ്പത്തിക വർഷത്തേക്ക് ഫണ്ട് അനുവദിക്കുന്ന ബിൽ ഒക്ടോബർ ഒന്നിന് മുൻപ് യു എസ് കോൺഗ്രസ് പാസാക്കുന്നതാണ് അമേരിക്കയിലെ രീതി. ഇത്തവണ ഭരണപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിക്കും പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കും സെനറ്റിൽ സമവായത്തിൽ എത്താനായില്ല. ഇതോടെയാണ് രാജ്യം അടച്ചുപൂട്ടലിലേക്ക് നീങ്ങിയത്.