ഉത്തർപ്രദേശിലെ സംഭലിൽ വീണ്ടും ബുൾഡോസർ ഉപയോഗിച്ച് പള്ളിയും അനുബന്ധ കെട്ടിടവും പൊളിക്കാൻ നടപടി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ആളുകളോട് പുറത്തിറങ്ങരുതെന്നും നിർദേശം.
ദില്ലി: ഉത്തർപ്രദേശിലെ സംഭലിൽ വീണ്ടും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തൽ. റായ് ബുസുർഗിൽ അനധികൃതമെന്നാരോപിച്ചാണ് പള്ളിയും അനുബന്ധ കെട്ടിടവും പൊളിക്കാൻ നടപടി തുടങ്ങിയത്. കനത്ത സുരക്ഷാ വിന്യാസത്തിലാണ് നടപടികൾ. തടാകത്തിന്റെ മുകളിലും സർക്കാർ ഭൂമിയിലുമായാണ് പള്ളി നിർമ്മിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ആളുകളോട് പുറത്തിറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ അനധികൃതമെന്നാരോപിച്ചുള്ള നടപടിക്കെതിരെ സംഭലിൽ നാട്ടുകാർ പ്രതിഷേധിച്ചത് വലിയ സംഘർഷത്തിനിടയാക്കിയിരുന്നു. 5 പേർ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.



