സമൂഹത്തെ അടിച്ചമർത്തലിൽ നിന്നും അനീതിയിൽ നിന്നും സംരക്ഷിക്കുകയാണ് മഹാത്മഗാന്ധി ചെയ്തതെന്ന് മോഹൻഭാഗവത്. വിജയദശമി റാലിയിലാണ് മോഹൻ ഭാഗവതിന്റെ വാക്കുകൾ.
മുംബൈ: മഹാത്മാഗാന്ധിയെ പുകഴ്ത്തി ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ മഹാത്മജി നല്‍കിയ സംഭാവനകള്‍ വലുതാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. മഹാത്മജിയെ ആദരിക്കുന്നു. സമൂഹത്തെ അടിച്ചമർത്തലിൽ നിന്നും അനീതിയിൽ നിന്നും സംരക്ഷിക്കുകയാണ് മഹാത്മഗാന്ധി ചെയ്തതെന്നും മോഹൻഭാഗവത് പറഞ്ഞു. വിജയദശമി റാലിയിലാണ് മോഹൻ ഭാഗവതിന്റെ വാക്കുകൾ. ഇന്ന് മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് മോഹൻ ഭാഗവതിൻ്റെ പരാമർശം ഉണ്ടായത്.
നേപ്പാൾ പ്രക്ഷോഭം മുന്നറിയിപ്പാണ്. ജനങ്ങളെ അവഗണിക്കുന്ന സർക്കാറുകൾ ജനരോഷം നേരിടേണ്ടി വരുമെന്ന് പറഞ്ഞ മോഹൻ ഭാഗവത് താരിഫ് യുദ്ധത്തിലും പ്രതികരണം നടത്തി. ലോകത്തെ മുഴുവൻ ആശ്രയിച്ച് ഒരു രാജ്യത്തിന് നിലനിൽക്കാനാവില്ല. സ്വദേശി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണം. രാജ്യം സ്വയം പര്യാപ്തമാകണം. പഹൽഗാം ആക്രമണത്തിനും തിരിച്ചടിക്കും ശേഷം യഥാർത്ഥ സുഹൃത്തുക്കളെ തിരിച്ചറിയാനായെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.


