ബോർഡിൻ്റെ കാലാവധി ജൂൺ മുതൽ ജൂൺ വരെയാക്കും വിധമാണ് ഭേദഗതിക്കുള്ള നീക്കം. ശബരിമല സീസണിന് മുമ്പാണ് നിലവിൽ കാലാവധി അവസാനിക്കുന്നത്. പുതിയ ഭരണസമിതിക്ക് ശബരിമല നിയന്ത്രണത്തിലെ പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ചാണ് ഭേദഗതി.

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം നിയമത്തിൽ ഭേഭഗതി കൊണ്ടുവരാൻ സർക്കാർ നീക്കം. പ്രസിഡൻ്റിൻ്റേയും അംഗങ്ങളുടെയും കാലാവധി നീട്ടി നൽകുന്ന വിധത്തിലായിരിക്കും ഭേദഗതി. ബോർഡിൻ്റെ കാലാവധി ജൂൺ മുതൽ ജൂൺ വരെയാക്കും വിധം ഭേദഗതിവരുത്താനാണ് നീക്കം. ശബരിമല സീസണിന് മുമ്പാണ് നിലവിൽ കാലാവധി അവസാനിക്കുന്നത്. പുതിയ ഭരണസമിതിക്ക് ശബരിമല നിയന്ത്രണത്തിലെ പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ചാണ് ഭേദഗതി. നിയമസഭ സമ്മേളനത്തിന് ശേഷം ഓർഡിനൻസ് കൊണ്ടുവരും.

YouTube video player