ദില്ലി ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ജയ്ഷേയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഭീകരർ പാകിസ്ഥാൻ സന്ദർശിച്ചു. യാത്രക്ക് സൗകര്യം ഒരുക്കിയത് ശ്രീനഗറിൽ പിടിയിലായ ആദിൽ റാത്തറുടെ സഹോദരൻ മുസാഫറാണ് എന്നാണ് വിവരം.

11:25 PM (IST) Nov 14
ചായക്ക് 12 രൂപ, ഊണിന് 75, പൊറോട്ടക്ക് 13, ഇഡ്ഢലിക്കും ദോശക്കും 12, മസാല ദോശ 53 രൂപ; ശബരിമല തീർഥാടകർക്ക് വലിയ ആശ്വാസമായി ഭക്ഷണ വിലയിൽ കളക്ടർ ഉത്തരവിറക്കി
10:49 PM (IST) Nov 14
15 സിക്സും 11 ഫോറും പറത്തി 144 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷി, യു എ ഇ ബൗളർമാരെ അടിച്ച് പറത്തി. 17 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ വൈഭവ് 32 പന്തിലാണ് സെഞ്ചുറിയിലെത്തിയത്
10:21 PM (IST) Nov 14
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ കൂടി അറസ്റ്റിൽ. അതേസമയം,അറസ്റ്റിലായ ഭീകരുടെ ഡോക്ടര്‍ രജിസ്ട്രേഷൻ ദേശീയ മെഡിക്കൽ കമ്മീഷൻ റദ്ദാക്കി. യുഎപിഎ പ്രകാരം കേസെടുത്തതോടെയാണ് നടപടി
09:43 PM (IST) Nov 14
മഹാസഖ്യത്തിന് വോട്ടു ചെയ്തവര്‍ക്ക് നന്ദിയുണ്ടെന്നും ബിഹാറിലെ ഫലം ആശ്ചര്യപ്പെടുത്തിയെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.ജനാധിപത്യത്തെയും സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് പോരാട്ടമെന്നും രാഹുൽ ഗാന്ധി
09:37 PM (IST) Nov 14
ബിഹാറിന്‍റെ അധികാരം ഏറ്റവും കൂടുതൽ കാലം കൈയ്യാളിയ മുഖ്യമന്ത്രി, എം എൽ എ ആകാത്ത 40 വർഷങ്ങളാണ് കടന്നുപോയത്. 1985 ലാണ് നിതീഷ് കുമാർ അവസാനമായിട്ട് എം എൽ എ ആയത്
08:25 PM (IST) Nov 14
കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പതു വയസുകാരൻ മരിച്ചു. പാലക്കാട് പേങ്ങാട്ടിരി ചെറുവശ്ശേരി പള്ളിയാലിൽ മുജീബിന്റെ മകൻ മുഹമ്മദ് ആഷിക് ആണ് മരിച്ചത്.
07:30 PM (IST) Nov 14
ബിഹാറിലെ മാഹാവിജയം ആഘോഷമാക്കി എന്‍ഡിഎ. ദില്ലിയിലെ ബിജപി ആസ്ഥാനത്ത് വൻ ആഘോഷമാണ് നടത്തുന്നത്
06:21 PM (IST) Nov 14
ശബരിമല സ്വർണ്ണകൊള്ളയിൽ കേസെടുക്കുന്നതിന് മുന്നോടിയായി നിലവിലുള്ള എഫ്ഐആറുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ റാന്നി കോടതിയിൽ നൽകിയ അപേക്ഷ തള്ളിയിരുന്നു
05:50 PM (IST) Nov 14
മൈസൂരില്‍ ചാമരാജ് നഗറിൽ വായ്പ കൊടുത്ത പണം തിരിച്ചു ചോദിച്ച വയോധികനെ മൂന്നുപേർ ചേർന്ന് ശ്വാസം മുട്ടിച്ച് കൊന്നു
05:50 PM (IST) Nov 14
കോഴിക്കോട്ടെ മലയോര മേഖളയിൽ കനത്ത ഇടിയും മഴയും. മഴയിൽ മലയോര മേഖലയിൽ വ്യാപക നാശം. മണാശ്ശേരിയിൽ ഇടിമിന്നലേറ്റ് പൂച്ച ചത്തു. ഇടിമിന്നൽ ഏൽക്കാതെ തലനാരിഴക്കാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്
05:44 PM (IST) Nov 14
മഹാസഖ്യം വിജയിച്ചാല്‍ ജെ ഡി യുവും നിതീഷ് കുമാറും എന്‍ ഡി എ വിടുമെന്നും മോദി സര്‍ക്കാര്‍ നിലംപൊത്തുമെന്നും കണക്കുകൂട്ടിയ ഇന്ത്യാ സഖ്യത്തിനേറ്റ കനത്ത പ്രഹരം കൂടിയാണ് ബിഹാര്‍ ഫലം
04:34 PM (IST) Nov 14
മഹാവിജയത്തിൻ്റെ തിളക്കത്തിൽ നിതീഷ് കുമാർ തന്നെ ബിഹാർ മുഖ്യമന്ത്രിയാകും
04:20 PM (IST) Nov 14
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി തുറന്നുപറഞ്ഞ് കൊച്ചി ഡെപ്യൂട്ടി മേയര്‍ പാര്‍ട്ടി വിട്ടു. ഡെപ്യൂട്ടി മേയര്‍ കെഎ അൻസിയ ആണ് സിപിഐയിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്
04:14 PM (IST) Nov 14
ആദ്യം മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നതെങ്കിൽ ഇപ്പോൾ 3 ജില്ലകളിൽ കൂടി പ്രഖ്യാപിക്കുകയായിരുന്നു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്ക് പിന്നാലെ മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്
03:37 PM (IST) Nov 14
കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത
03:21 PM (IST) Nov 14
വോട്ട് ചോരി ആരോപണം ബിഹാറിൽ കോൺഗ്രസ് ഇതര കക്ഷികൾ ഏറ്റുപിടിച്ചില്ല. കേരളത്തിൽ മാറി ചിന്തിക്കാനുള്ള ഒന്നാന്തരം അവസരമാണ് വോട്ടർമാർക്ക് ലഭിച്ചിരിക്കുന്നത്.
02:54 PM (IST) Nov 14
ഉദ്യോഗസ്ഥ ക്ഷാമം ചൂണ്ടിക്കാട്ടി എസ്ഐആർ നടപടിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഉത്തരവ്
02:38 PM (IST) Nov 14
ബിഹാറില്‍ അധികാര തുടര്‍ച്ച ലഭിച്ചതോടെ കേന്ദ്രസര്‍ക്കാരിന്‍റെ നിലനില്‍പ്പ് ഭദ്രമായി
01:37 PM (IST) Nov 14
മെഡിക്കല്‍ കോളേജിലെ നിലത്ത് കിടത്തി ചികിത്സയെ ന്യായീകരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്
12:59 PM (IST) Nov 14
കോഴിക്കോട് നാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്.100 ഓളം വരുന്ന വിദ്യാർത്ഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്
12:34 PM (IST) Nov 14
അരൂർ തുറവൂർ ഉയരപ്പാതനിർമ്മാണ മേഖലയിലെ ഗർഡർ ദുരന്തത്തിന് പിന്നാലെ സ്ഥലം സന്ദർശിച്ച് വിദഗ്ധ സംഘം
10:47 AM (IST) Nov 14
അധ്യാപകനും ബിജെപി നേതാവുമായ കുനിയിൽ പത്മരാജൻ സ്കൂളിലെ പത്തു വയസ്സുകാരിയായ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് വിധി പറയുന്നത്. രാഷ്ട്രീയ വിവാദം കൂടിയായ കേസിൽ പരാതി വ്യാജമാണെന്നും എസ്ഡിപിഐ ഗൂഢാലോചനയെന്നുമായിരുന്നു ബിജെപി ആരോപണം.
08:42 AM (IST) Nov 14
രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിടുമ്പോൾ, പോസ്റ്റൽ വോട്ടുകളിൽ വ്യക്തമായ ആധിപത്യവുമായി എൻഡിഎ.
07:40 AM (IST) Nov 14
ഉദ്യോഗസ്ഥ ക്ഷാമം ചൂണ്ടിക്കാട്ടി എസ്ഐആർ നടപടിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഭരണ സ്തംഭനത്തിന് കാരണമാകുമെന്നാണ് സർക്കാർ വാദം.
07:39 AM (IST) Nov 14
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുളള നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. രാവിലെ 11 മുതൽ പത്രിക നൽകാം. ഈ മാസം ഇരുപത്തിയൊന്നാണ് നാമനിർദേശ പത്രിക നൽകാനുളള അവസാന തീയതി. സ്ഥാനാർത്ഥിക്ക് നേരിട്ടോ നിർദേശകൻ വഴിയോ പത്രിക നൽകാം. വരണാധികാരിയുടെ ഓഫീസിൽ സ്ഥാനാർത്ഥിയടക്കം അഞ്ച് പേർക്ക് മാത്രമാണ് പ്രവേശനം. സൂക്ഷ്മ പരിശോധന ഈ മാസം ഇരുപത്തി രണ്ടിന് നടക്കും. നവംബർ 24 വരെ പത്രിക പിൻവലിക്കാം.
07:39 AM (IST) Nov 14
ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ആഹ്ലാദപ്രകടനങ്ങൾ പാടില്ലെന്ന് വ്യക്തമാക്കി ജില്ലാ ഭരണകൂടം. നിരത്തുകൾ കൈയേറിയുള്ള എല്ലാ ആഘോഷങ്ങൾക്കും ഇന്നത്തേക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഈ മാസം 16 വരെ പാറ്റ്ന നഗരത്തിൽ നിരോധനജ്ഞ തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ രാവിലെ 8മണി മുതലാണ് തുടങ്ങുക. പത്ത് മണിയോടെ ട്രെൻഡ് വ്യക്തമാകും. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം വ്യക്തമാക്കുന്നത് സംസ്ഥാനത്ത് മഹാഭൂരിപക്ഷത്തോടെ എൻഡിഎ ഭരണം തുടരുമെന്നാണ്. ഒരു സർവേയും മഹാസഖ്യത്തിന് കേവലഭൂരിപക്ഷം പ്രവചിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
07:38 AM (IST) Nov 14
ദില്ലി ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ജയ്ഷേയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഭീകരർ പാകിസ്ഥാൻ സന്ദർശിച്ചു. യാത്രക്ക് സൗകര്യം ഒരുക്കിയത് ശ്രീനഗറിൽ പിടിയിലായ ആദിൽ റാത്തറുടെ സഹോദരൻ മുസാഫറാണ് എന്നാണ് വിവരം. ശ്രീനഗറിൽ പിടിയിലായ ആദിൽ റാത്തറെ ചോദ്യം ചെയ്തപ്പോഴാണ് നിർണയക വിവരം ലഭിച്ചത്. ഇയാളുടെ സഹോദരൻ മുസാഫർ റാത്തറാണ് ഭീകരർക്ക് ദുബായ്, തുർക്കി പാകിസ്ഥാൻ എന്നിവിടങ്ങളിൽ പോകാൻ സൗകര്യം ഒരുക്കിയത്. മുസാഫർ റാത്തറിന് ജെയ്‌ഷെയുമായി അടുത്ത ബന്ധമാണ്.