വോട്ട് ചോരി ആരോപണം ബിഹാറിൽ കോൺഗ്രസ്‌ ഇതര കക്ഷികൾ ഏറ്റുപിടിച്ചില്ല. കേരളത്തിൽ മാറി ചിന്തിക്കാനുള്ള ഒന്നാന്തരം അവസരമാണ് വോട്ടർമാർക്ക് ലഭിച്ചിരിക്കുന്നത്.

തിരുവനന്തപുരം: ബിഹാര്‍ റിസള്‍ട്ട് കേരളത്തിലും മാതൃകയാക്കാവുന്നതാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വർഗീയ കാർഡ് ഇളക്കി ബീഹാർ പിടിക്കാനുള്ള നീക്കം ജനം തള്ളിയെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കേരളത്തിലും എന്‍ഡിഎ വർഗീയ മുന്നണി ആണ് എന്ന് പറയുന്നവർക്ക് ബിഹാർ നല്ല സന്ദേശമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. വോട്ട് ചോരി ആരോപണം ബിഹാറിൽ കോൺഗ്രസ്‌ ഇതര കക്ഷികൾ ഏറ്റുപിടിച്ചില്ല. കേരളത്തിൽ മാറി ചിന്തിക്കാനുള്ള ഒന്നാന്തരം അവസരമാണ് വോട്ടർമാർക്ക് ലഭിച്ചിരിക്കുന്നത്. ആര്യയെ കോഴിക്കോട്ടേക്ക് നാട് കടത്തുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ജനറൽ സീറ്റിൽ വനിതകളെയും പരിഗണിക്കാമല്ലോ എന്നും വികസനം കൊണ്ടുവന്നെങ്കിൽ ആര്യയെ എന്തുകൊണ്ടാണ് മത്സരിപ്പിക്കാത്തതെന്നും ചോദിച്ചു. തീ വെട്ടിക്കൊള്ള നടത്തിയ മേയർ മത്സരിച്ചാൽ ജനം പ്രതികരിക്കും അത് തിരിച്ചറിഞ്ഞത് കൊണ്ടാണ് ആര്യയെ മത്സരിപ്പിക്കാത്തത്. കേരളത്തിൽ വൈകാതെ നല്ല കക്ഷികൾ എന്‍ഡിഎ മുന്നണിയിൽ വരുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

Bihar Election result | Asianet News Live | Malayalam News Live | Breaking News | ഏഷ്യാനെറ്റ് ന്യൂസ്