
ബെംഗളൂരു: ബെംഗളൂരുവിൽ മെട്രോ നിരക്ക് വർധനയ്ക്കെതിരെ പ്രതിഷേധിച്ച ബിജെപി എംപി തേജസ്വി സൂര്യയെയും എംഎൽഎ രാമമൂർത്തിയെയും കസ്റ്റഡിയിലെടുത്ത് കർണാടക പൊലീസ്. മെട്രോ സ്റ്റേഷനിൽ അനുവാദമില്ലാതെ പ്രതിഷേധിച്ചു എന്നാരോപിച്ചാണ് അറസ്റ്റ്. ഇരുവരെയും പിന്നീട് വിട്ടയച്ചു. 'നമ്മ മെട്രോ'യിൽ അഞ്ച് ശതമാനം നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് എംപി കാലിപ്പെട്ടിയുമായി മെട്രോ സ്റ്റേഷനിൽ എത്തിയത്. പ്രതിഷേധം ശക്തമായതിന് പിന്നാലെ നിരക്ക് വർധന താൽക്കാലിക്കമായി പിൻവലിച്ചിരിക്കുകയാണ് ബിഎംഈർസിഎൽ (BMRCL). വൈകീട്ട് ചേരുന്ന ബോർഡ് യോഗത്തിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. അതേസമയം, നിരക്ക് വർധനയിൽ പങ്കില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam