സുപ്രധാന പ്രഖ്യാപനവുമായി എംകെ സ്റ്റാലിൻ; 'ഇരുമ്പുയുഗത്തിന്‍റെ തുടക്കം തമിഴ്നാട്ടിൽ', ഗവേഷണ വിവരങ്ങളും പുറത്ത്

Published : Jan 23, 2025, 08:29 PM IST
സുപ്രധാന പ്രഖ്യാപനവുമായി എംകെ സ്റ്റാലിൻ; 'ഇരുമ്പുയുഗത്തിന്‍റെ തുടക്കം തമിഴ്നാട്ടിൽ', ഗവേഷണ വിവരങ്ങളും പുറത്ത്

Synopsis

ഇരുമ്പുയുഗത്തിന്‍റെ തുടക്കം തമിഴ്നാട്ടിലെന്ന സുപ്രധാന പ്രഖ്യാപനവുമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. 5300 വർഷങ്ങൾക്ക് മുൻപേ തമിഴ്നാട്ടിൽ ഇരുമ്പുയുഗം തുടങ്ങിയെന്നും ബിസി 3345ൽ ഇരുമ്പുപകരണങ്ങൾ ഉപയോഗിച്ചിരുന്നതായി ഗവേഷണങ്ങളിൽ വ്യക്തമായെന്നും എംകെ സ്റ്റാലിൻ.

ചെന്നൈ: ഇരുമ്പുയുഗത്തിന്‍റെ തുടക്കം തമിഴ്നാട്ടിലെന്ന സുപ്രധാന പ്രഖ്യാപനവുമായി  മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ . 5300 വർഷങ്ങൾക്ക് മുൻപേ തമിഴ്നാട്ടിൽ ഇരുമ്പുയുഗം തുടങ്ങിയെന്നും  ബിസി 3345ൽ ഇരുമ്പുപകരണങ്ങൾ ഉപയോഗിച്ചിരുന്നതായി ഗവേഷണങ്ങളിൽ വ്യക്തമായെന്നും എംകെ സ്റ്റാലിൻ പറഞ്ഞു. കാർബൺ ഡേറ്റിംഗിന്‍റെ പിൻബലത്തിലുള്ള വിവരങ്ങള്‍ പങ്കുവെച്ചാണ്  പ്രഖ്യാപനം. സിന്ധുനദീ തട സംസ്കാരം വെങ്കലയുഗത്തിലൂടെ കടന്നുപോകുമ്പോൾ തന്നെ തെക്കേയിന്ത്യയിൽ ഇരുമ്പുയുഗം തുടങ്ങിയെന്നാണ് സ്റ്റാലിൻ വ്യക്തമാക്കുന്നത്.

തെക്കൻ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ നിന്ന് ഖനനത്തിലൂടെ കണ്ടെത്തിയ വസ്തുക്കൾ കേന്ദ്രസർക്കാരിന് കീഴിലുള്ള ലാബുകളിലും അമേരിക്കയിലെ ഗവേഷണ സ്ഥാപനങ്ങളിലും പരിശോധിച്ചതിലൂടെയാണ് ഇക്കാര്യം വ്യക്തമായതെന്നും സ്റ്റാലിൻ പറഞ്ഞു. ഇന്ത്യയുടെ ചരിത്രം ഇനി തമിഴ്നാട്ടിൽ നിന്ന് വേണം തുടങ്ങാനെന്നും സ്റ്റാലിൻ പറഞ്ഞു. തമിഴ്നാടിന്‍റെ പ്രഖ്യാപനത്തെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ തുടങ്ങി നിരവധി പേർ സ്വാഗതം ചെയ്തിട്ടുണ്ട്.

നടൻ വിശാലിനെക്കുറിച്ച് അപകീര്‍ത്തികരമായ വീഡിയോ; യൂട്യൂബര്‍ക്കും മൂന്ന് യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്

അനക്കമില്ലാതെ ചാറ്റ് ജിപിടി; ലോകമെമ്പാടും സേവനങ്ങൾ തടസപ്പെട്ടു, പരാതിയുമായി ഉപയോക്താക്കൾ

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ