അമൈറ വീണ സ്ഥലത്ത് തുള്ളിപോലും ചോരയില്ല, കഴുകി വൃത്തിയാക്കി; 47 അടി ഉയരത്തിൽ നിന്ന് ചാടി ആറാം ക്ലാസ് വിദ്യാർഥി മരിച്ചതിൽ ദുരൂഹത

Published : Nov 02, 2025, 07:50 PM IST
student death

Synopsis

സിസിടിവി ദൃശ്യങ്ങൾ പ്രകാരം കുട്ടി കൈവരിയിലേക്ക് കയറുന്നതും, മുകളിൽനിന്ന് ചാടുന്നതും കാണാം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോൾ കുട്ടി വീണുകിടന്ന സ്ഥലം ഒരു തുള്ളിപോലും ചോരയില്ലാതെ കഴുകി വൃത്തിയാക്കിയ നിലയിലായിരുന്നു.  

ദില്ലി: ജയ്പൂരിൽ സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി ആറാം ക്ലാസ് വിദ്യാർഥി മരിച്ചതിൽ ദുരൂഹത തുടരുന്നു. സിസിടിവി ദൃശ്യങ്ങൾ പ്രകാരം കുട്ടി കൈവരിയിലേക്ക് കയറുന്നതും, മുകളിൽനിന്ന് ചാടുന്നതും കാണാം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോൾ കുട്ടി വീണുകിടന്ന സ്ഥലം ഒരു തുള്ളിപോലും ചോരയില്ലാതെ കഴുകി വൃത്തിയാക്കിയ നിലയിലായിരുന്നു. ഇത് കുട്ടിയുടെ മരണത്തെ കുറിച്ചുള്ള ദുരൂഹതകൾ വർധിപ്പിച്ചിരിക്കുകയാണ്.

മരണത്തിൽ സ്കൂൾ അധികൃതർക്കെതിരെ കേസ് എടുക്കമെന്ന് കുടുംബം

47 അടി ഉയരത്തിൽ നിന്നുള്ള വീഴ്ചയാണ് മരണത്തിനിടയാക്കിയത്. എന്നാൽ, വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോൾ കുട്ടി വീണുകിടന്ന സ്ഥലം ഒരു തുള്ളിപോലും ചോരയില്ലാതെ കഴുകി വൃത്തിയാക്കിയ നിലയിലായിരുന്നു. മറ്റ് തെളിവുകളും കണ്ടെത്താനായില്ല. ശനിയാഴ്ചയാണ് ജയ്പൂരിലെ നീർജ മോദി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി അമൈറ (9) സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി മരിച്ചത്. അടുത്തുള്ള ആശുപത്രിയിൽ അമൈറയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ കേസ് എടുക്കമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നൽകി.

PREV
Read more Articles on
click me!

Recommended Stories

വീഡിയോ;'എന്റെ മകൾക്ക് ബ്ലീഡിംഗ് ആണ്, സ്റ്റേഫ്രീ തരൂ', ഇൻഡിഗോ ജീവനക്കാരോട് പൊട്ടിത്തെറിച്ച് അച്ഛൻ
പ്രതിസന്ധി രൂപം കൊണ്ടത് ആഴ്ചകൾക്കുള്ളിൽ, റോസ്റ്ററിൽ 'റോസ്റ്റായി' ഇൻഡിഗോ