
ദില്ലി: ന്യൂനപക്ഷ വിരുദ്ധ നിലപാട് സ്വീകരിച്ചതിന് ബിജെപി (BJP) സസ്പെൻഡ് ചെയ്തതിന് പിന്നാലെ വിശദീകരണവുമായി നവീൻ ജിൻഡാൽ (Naveen Jindal). താൻ എല്ലാ മതത്തെയും ബഹുമാനിക്കുന്നു. രാമനെ എതിർക്കുന്നവരെയാണ് താൻ ചോദ്യം ചെയ്തതെന്ന് നവീൻ ജിൻഡാൽ പറഞ്ഞു. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ട്. തന്‍റെ തലയ്ക്ക് ചിലർ വില പറയുകയാണെന്നും നവീൻ ജിൻഡൽ ട്വിറ്ററില്‍ കുറിച്ചു.
ട്വിറ്ററിലൂടെ തുടര്‍ച്ചയായി ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് ബിജെപിയുടെ മീഡിയ ഇൻ ചാർജായ നവീൻ കുമാർ ജിന്‍ഡാലിനെ സസ്പെന്‍ഡ് ചെയ്തത്. ടെലിവിഷൻ വാർത്താ സംവാദത്തിനിടെ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് പരാമർശം നടത്തിയ ബിജെപി വക്താവ് നുപുർ ശർമ്മയെ ബിജെപി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ വിവിധ സംസ്ഥാനങ്ങളില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നടപടി.
നുപുര്‍ ശര്‍മ്മയുടെ പ്രസ്താവനക്കെതിരെ അറബ് രാജ്യങ്ങളിൽ നിന്നടക്കം പ്രതിഷേധം ഉയർന്നതോടെ നടപടിയെടുക്കാന്‍ ബിജെപി സമ്മര്‍ദ്ദത്തിലാകുകയായിരുന്നു. ഒരു മതത്തെയും അവഹേളിക്കുന്ന പ്രസ്താവനകളെ അംഗീകരിക്കുന്നില്ലെന്ന് ദേശീയ നേതൃത്വം പ്രസ്താവനക്കിറയതിന് പിന്നാലെയാണ് നുപുർ ശർമ്മയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയാണെന്ന് ബിജെപി അറിയിച്ചത്. പാർട്ടിയുടെ നിലപാടുകൾക്കും വീക്ഷണങ്ങൾക്കും വിരുദ്ധമായ നിലപാട് സ്വീകരിച്ചെന്ന് കാട്ടിയാണ് നടപടി. ഒരു ചാനല്‍ ചര്‍ച്ചക്കിടയില്‍ മുഹമ്മദ് നബിയേക്കുറിച്ച് നടത്തിയ വിവാദ പരമാര്‍ശത്തെ തുടര്‍ന്ന് കാണ്‍പൂരിലുണ്ടായ സംഘര്‍ഷത്തില്‍ ആയിരത്തിലധികം പേര്‍ക്കെതിരെ കേസ് എടുത്തിരുന്നു.
Also Read : പ്രവാചകനിന്ദ: പാര്‍ട്ടി വക്താവ് നുപുര്‍ ശര്‍മ്മയെ സസ്പെൻഡ് ചെയ്ത് ബിജെപി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam