സ്ഥിരം അപകട മേഖലയിൽ ഹെൽമറ്റില്ലാതെ ബുള്ളറ്റിൽ നൈറ്റ് ഡ്രൈവ്, 23കാരിക്ക് ദാരുണാന്ത്യം, കൂട്ടുകാരിക്ക് ഗുരുതര പരിക്ക്

Published : Feb 23, 2026, 02:07 PM IST
Hassan accident

Synopsis

ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. റോഡിലെ ഹമ്പ് ശ്രദ്ധയിൽപ്പെടാത്തതാണ് അപകടത്തിന് കാരണമായത്

ഹസൻ: കർണാടകയിലെ ഹസനിൽ ബുള്ളറ്റ് ബൈക്ക് അപകടത്തിൽപ്പെട്ട് 23കാരിക്ക് ദാരുണാന്ത്യം. റോഡിലെ ഹമ്പ് കാണാതെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഹെൽമെറ്റ് ധരിക്കാത്തതിനാൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനും അപകടത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഹസൻ നഗരത്തിന് പുറത്തുള്ള വ്യാവസായിക മേഖലയിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ബൈക്കിൽ നിന്ന് വീണ് ഒരു യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സത്യമംഗല ലേഔട്ട് സ്വദേശി പ്രിയ (23) ആണ് മരിച്ചത്. പരിക്കേറ്റ സ്വാതിയെ (24) വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

 റോഡിലെ ഹമ്പ് ശ്രദ്ധയിൽപ്പെടാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല, അതിനാൽ അപകടത്തിൽ രണ്ട് പേർക്കും തലയ്ക്കാണ് ഇരുവർക്കും പരിക്കേറ്റിട്ടുള്ളത്. അവസാന വർഷ എംസിഎ വിദ്യാർത്ഥിനികളായിരുന്ന പ്രിയയും സ്വാതിയും ഹെൽമെറ്റില്ലാതെയാണ് ബുള്ളറ്റ് ഓടിച്ചിരുന്നത്. നഗരത്തിന് പുറത്തുള്ള ഈ റോഡിലെ ടാർ ഇളകിപ്പോയിട്ടുണ്ട്. ഹമ്പിന് സമീപം കുഴികളുമുണ്ട്. ഇതുമൂലം ഈ റോഡിൽ അപകടങ്ങൾ പതിവാണ്. ഹസൻ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ഉടൻ രാജ്യം വിടണം, കേന്ദ്രം നിർദ്ദേശം നൽകി, എംബസിയെ ബന്ധപ്പെടാം, ഹെൽപ് ലൈൻ നമ്പറുകൾ
ടിപി കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം, ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി; അപ്പീലിൽ തീരുമാനമാകും വരെ ജാമ്യം