'മരിച്ചിട്ടില്ല', പുതിയ ഥാറുമായി ഒന്നാം നിലയിൽ നിന്ന് താഴേക്ക് വീണ യുവതി; മൂക്കിന് പരിക്കേറ്റിട്ടില്ലെന്നും പ്രതികരണം

Published : Sep 14, 2025, 03:11 AM IST
thar-accident-women

Synopsis

പുതിയ ഥാർ വാങ്ങിയ ശേഷം പൂജ നടത്തി നാരങ്ങക്ക് മേൽ ആദ്യം ചക്രം കയറ്റുന്ന ചടങ്ങിനിടെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് പതിച്ച അപകടത്തിൽ പെട്ട യുവതി മാണി പവാർ താൻ മരിച്ചു എന്ന വാർത്തകൾ നിഷേധിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അവർ വ്യക്തമാക്കി.

ദില്ലി: പുതിയ ഥാ‌ർ വാങ്ങിയ ശേഷം പൂജ നടത്തി നാരങ്ങക്ക് മേൽ ആദ്യം ചക്രം കയറ്റുന്ന ചടങ്ങിനിടെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് പതിക്കുന്ന വീഡിയോ രാജ്യമാകെ വൈറലായിരുന്നു. എന്നാൽ, താൻ മരിച്ചു എന്നുള്ള വാർത്തകൾ തെറ്റാണെന്ന് അപകടത്തിൽപ്പെട്ട യുവതി മാണി പവാർ പറയുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അവർ പറഞ്ഞു. ദില്ലിയിലെ ഒരു ഷോറൂമിൽ വെച്ച് കാർ റോഡിലിറക്കുന്നതിന് മുൻപുള്ള ഒരു ചടങ്ങ് നടത്തുന്നതിനിടെയാണ് 29കാരിയായ മാണി പവാറിന് അപകടം സംഭവിച്ചത്. ഥാ‌ർ വാങ്ങിയ ശേഷം പൂജ നടത്തി നാരങ്ങക്ക് മേൽ ആദ്യം ചക്രം കയറ്റുന്ന ചടങ്ങായിരുന്നു അത്. എന്നാൽ, അബദ്ധത്തിൽ ആക്സിലേറ്ററിൽ കാൽ അമർത്തുകയും 27 ലക്ഷം രൂപ വിലമതിക്കുന്ന വാഹനം ഷോറൂമിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് പതിക്കുകയും ചെയ്തു.

"വ്യാജ വാർത്തകൾക്കെതിരെയാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. കാഴ്ചകളും ലൈക്കുകളും നേടാൻ ചിലർ വ്യാജ വീഡിയോകൾ പുറത്തുവിട്ടു. അപകടത്തിൽപ്പെട്ട സ്ത്രീക്ക് ഒടിവുകളും മൂക്കിന് പരിക്കും ഉണ്ടായെന്ന് അവർ പറഞ്ഞു. കൂടാതെ, യുവതി മരിച്ചുവെന്നും അവർ പറഞ്ഞു. ഇതെല്ലാം വ്യാജ വീഡിയോകളാണ്," ഗാസിയാബാദ് സ്വദേശിയായ മാണി പവാർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പറഞ്ഞു.

കിഴക്കൻ ദില്ലിയിലെ നിർമാൺ വിഹാറിലുള്ള ഷോറൂമിൽ നടന്ന സംഭവത്തെക്കുറിച്ച് അവർ വിശദീകരിച്ചു. അപകടം നടന്ന സമയത്ത് താനും കുടുംബവും ഒരു സെയിൽസ്മാനും കാറിനുള്ളിൽ ഉണ്ടായിരുന്നു. കാറിൻ്റെ ആർപിഎം കൂടുതലായിരുന്നു. സെയിൽസ്മാൻ ഇത് ഞങ്ങളോട് പറഞ്ഞിരുന്നു. കാർ പെട്ടെന്ന് വേഗത്തിലാകുകയും താഴേക്ക് പതിക്കുകയും തലകീഴായി മറിയുകയും ചെയ്തുവെന്ന് അവർ പറഞ്ഞു. കാർ താഴെ വീണതിന് ശേഷം ഞങ്ങൾ മൂന്നുപേരും മുൻവാതിലിലൂടെ പുറത്തിറങ്ങി. ഞങ്ങൾക്ക് ആർക്കും പരിക്കേറ്റില്ലെന്നും അവർ കൂട്ടിച്ചേർത്തു.

"ഞാൻ ജീവനോടെയുണ്ട്, മരിച്ചിട്ടില്ല. ദയവായി വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നത് നിർത്തുക," അവർ പറഞ്ഞു. അപകടത്തിന് ശേഷമുള്ള വീഡിയോ വൈറലായിരുന്നു. ഷോറൂമിന് താഴെയുള്ള റോഡിൽ തലകീഴായി മറിഞ്ഞുകിടക്കുന്ന കാറാണ് വീഡിയോയിലുണ്ടായിരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻഷുറൻസ് കമ്പനിക്ക് തോന്നിയ സംശയം, മക്കളുടെ പരുങ്ങൽ; സ്കൂൾ ജീവനക്കാരന് പാമ്പ് കടിയേറ്റതിന് പിന്നിലെ ഞെട്ടിക്കുന്ന ഗൂഢാലോചന പുറത്ത്
യു-ടേൺ അടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച ഹെലികോപ്റ്റർ; തിരിച്ചടിയായത് കാലാവസ്ഥ; ബംഗാളിൽ ബിജെപിയുടെ റാലിയിൽ വിർച്വലായി പങ്കെടുത്തു