'ബിജെപിയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കും'; ഒഡിഷയിലെ പുതിയ ​ഗവർണറുടെ പ്രസ്താവന വിവാദത്തിൽ, തിരിച്ചുവിളിക്കണമെന്ന് കോൺ​ഗ്രസ്

Published : Oct 15, 2026, 02:35 AM IST
odisha governor braj mohan ram

Synopsis

ഝാർഖണ്ഡിലെ മുൻ ബിജെപി എംപിയും ദളിത് വിഭാ​ഗം നേതാവുമാണ് ബ്രജ് മോഹൻ റാം. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ഒഡിഷ ​ഗവർണറായി നിയമിച്ചത്. ഇതിനുപിന്നാലെ റാഞ്ചിയിൽവെച്ച് വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിവാ​ദ പ്രസ്താവനയുണ്ടായത്.

ന്യൂഡൽഹി: ഒഡിഷയിലെ പുതിയ ​ഗവർണറായി നിയമിതനായ ബ്രജ് മോഹൻ റാമിന്റെ പ്രസ്താവനയെച്ചൊല്ലി വിവാ​ദം. ​ഗവർണറായി നിയമിച്ചതിന് പിന്നാലെ നൽകിയ അഭിമുഖത്തിൽ ബിജെപിയെ ശക്തിപ്പെടുത്താനായി പ്രവർത്തിക്കുമെന്ന് ബ്രജ് റാം മോഹൻ പറഞ്ഞതാണ് വിവാദത്തിലായത്. പ്രസ്താവന വിവാദമായതോടെ ബിജെഡിയും കോൺ​ഗ്രസും ഉൾപ്പെടെയുള്ളവർ ​പുതിയ ​ഗവർണർക്കെതിരേ രം​ഗത്തെത്തി.

ഝാർഖണ്ഡിലെ മുൻ ബിജെപി എംപിയും ദളിത് വിഭാ​ഗം നേതാവുമാണ് ബ്രജ് മോഹൻ റാം. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ഒഡിഷ ​ഗവർണറായി നിയമിച്ചത്. ഇതിനുപിന്നാലെ റാഞ്ചിയിൽവെച്ച് വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിവാ​ദ പ്രസ്താവനയുണ്ടായത്. ബിജെപിയുടെ എസ്.സി. മോർച്ചയെ കൂടുതൽ സജീവമാക്കാനും പാർട്ടിക്ക് കൂടുതൽ വോട്ടുകൾ നേടാനുള്ള പ്രവർത്തനങ്ങളും നടത്തുമെന്നുമായിരുന്നു പുതിയ​ ​ഗവർണർ വാർത്താ ഏജൻസിയോട് പറഞ്ഞത്. ഒഡിഷയിൽ ബിജെപിയാണ് അധികാരത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്കെതിരേയാണ് പ്രതിപക്ഷം രം​ഗത്തെത്തിയത്.

​ഗവർണറുടെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്നായിരുന്നു ബിജെഡിയുടെ പ്രതികരണം. ​ഗവർണറായിട്ടും അദ്ദേഹം ബിജെപിയെ ശക്തിപ്പെടുത്തുമെന്ന് ആവർത്തിക്കുകയാണെന്നും ​ഗവർണറുടെ പദവി രാഷ്ട്രീയത്തിന് അതീതമാണെന്ന വസ്തുത റദ്ദാക്കുന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നും ബിജെഡി വിമർശിച്ചു. ബിജെഡി അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ നവീൻ പട്നായിക്കും ​ഗവർണറുടെ പ്രസ്താവനയിൽ ആശങ്ക അറിയിച്ചു. രാഷ്ട്രപതി ഭവനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ടാ​ഗ് ചെയ്താണ് അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. അതിനിടെ, വിവാദപ്രസ്താവന നടത്തിയ ​ഗവർണറെ കേന്ദ്രം തിരിച്ചുവിളിക്കണമെന്ന് കോൺ​ഗ്രസും ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുംബൈയ്ക്ക് സമീപം റെയിൽവേ സ്റ്റേഷൻ വളപ്പിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു; പരിഭ്രാന്തരായി യാത്രക്കാർ
കൊല്ലപ്പെട്ട അങ്കിതയുടെ മാതാപിതാക്കൾക്ക് പിന്തുണ; ദില്ലിയിൽ വീണ്ടും മിന്നൽ പ്രതിഷേധവുമായി രാഹുൽ ഗാന്ധി