ഷഹബാസ് ഷെരീഫും അസിം മുനീറും എവിടെയെന്ന് വ്യക്തമാക്കാതെ പാകിസ്ഥാൻ; പരാജയഭീതിയിലും പ്രകോപനം,ഏറ്റുമുട്ടല്‍ തുടരും

Published : May 09, 2025, 06:10 PM IST
ഷഹബാസ് ഷെരീഫും അസിം മുനീറും എവിടെയെന്ന് വ്യക്തമാക്കാതെ പാകിസ്ഥാൻ; പരാജയഭീതിയിലും പ്രകോപനം,ഏറ്റുമുട്ടല്‍ തുടരും

Synopsis

പരാജയഭീതി നിലനില്‍ക്കുമ്പോഴും പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. പാക് പ്രതിരോധമന്ത്രി കാജാ ആസിഫ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ യുദ്ധവെറി വീണ്ടും പ്രകടമാക്കി. 

ദില്ലി: ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ തളര്‍ന്നെങ്കിലും പൊളളയായ അവകാശവാദങ്ങളും യുദ്ധവെറി നിറഞ്ഞ പ്രകോപന പ്രസ്താവനകളുമായി കളം പിടിക്കുകയാണ് പാകിസ്ഥാന്‍. ഇപ്പോഴത്തെ ഏറ്റുമുട്ടല്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് പാക് പ്രതിരോധ മന്ത്രി കാജാ ആസിഫ് പറഞ്ഞു. കറാച്ചി തുറമുഖത്തിന് കേടുപാടുണ്ടായെന്ന വാര്‍ത്ത തള്ളിയ പാകിസ്ഥാന്‍ ഇതുവരെ ഇന്ത്യയുടെ  3 പോര്‍ വിമാനങ്ങളും 77 ഡ്രോണുകളും വെടിവെച്ചിട്ടെന്നും അവകാശപ്പെട്ടു.

പരാജയഭീതി നിലനില്‍ക്കുമ്പോഴും പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. പാക് പ്രതിരോധമന്ത്രി കാജാ ആസിഫ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ യുദ്ധവെറി വീണ്ടും പ്രകടമാക്കി. ഇപ്പോഴത്തെ ഏറ്റുമുട്ടല്‍ കൂടുതല്‍ വ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 78 യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ കറാച്ചി തുറമുഖത്തിന് കേടുപാടുണ്ടെന്ന വാര്‍ത്തകളും പാകിസ്ഥാന്‍ തള്ളി. തുറമുഖം തകർന്നതായി കറാച്ചി പോര്‍ട്ട് ട്രസ്റ്റിന്‍റെ എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ തുറമുഖ അതോറിറ്റിയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തെന്നാണ് പാക് വിശദീകരണം. അതിര്‍ത്തി കടന്നെത്തിയ ഇന്ത്യയുടെ 3 പോര്‍ വിമാനങ്ങളും 77 ഡ്രോണുകള്‍ ഇതുവരെ വെടിവെച്ചിട്ടെന്നാണ് പാക് വാദം. ഇന്നലെ രാത്രി മാത്രം 29 ‍ഡ്രോണുകള്‍ വെടിവെച്ചിട്ടെന്നാണ് വീമ്പുപറച്ചില്‍. എന്നാല്‍ പോര്‍ വിമാനങ്ങളില്‍ തകര്‍ത്തതിന്‍റെ തെളിവ് പുറത്തുവിടാന്‍ പാക്കിസ്ഥാന് ഇതുവരെ കഴിഞ്ഞിട്ടില്ല.  

ഇന്നലെ രാത്രി പാകിസ്ഥാനില്‍ എന്ത് സംഭവിച്ചു എന്ന കാര്യത്തില്‍ സര്‍ക്കാരും സൈന്യവും മാധ്യമങ്ങളും മൗനം പാലിക്കുകയാണ്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും കരസേന മേധാവി ജനറല്‍ അസിം മുനീറും എവിടെ എന്ന ചോദ്യത്തിനും ഉത്തരമില്ല. കഴിഞ്ഞ രണ്ടുദിവസത്തിനിടെ  ഇരുവരുടേയും പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പാകിസ്ഥാനില്‍ ഭീതി നിലനില്‍ക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് പാകിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി എംപിയും ഇമ്രാന്‍ ഖാന്‍റെ അടുത്ത അനുയായിയുമായ ഷാഹിദ് അഹമദിന്‍റെ പാര്‍ലമെന്‍റിലെ പ്രതികരണം. ഇന്ത്യയുടെ ആക്രമണം ഉണ്ടായാല്‍ പാര്‍ലമെന്‍റിലെ സന്പന്നരായ എംപിമാര്‍ നാടുവിടുമെന്നും അനുഭവിക്കേണ്ടത് തങ്ങളാണെന്നുമാണ് എംപിയുടെ വിലാപം.

ബലൂചിസ്ഥാനിലെ സ്ഥിതിഗതികളും പാകിസ്ഥാനെ വലയ്ക്കുകയാണ്. ക്വറ്റ പിടിച്ചെടുത്തതായി ബലൂച് ലിബറേഷന്‍ ആര്‍മി അവകാശപ്പെട്ടെങ്കിലും ഇക്കാര്യത്തിലും പാക്കിസ്ഥാന്‍റെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. ഇന്ത്യയാണ് സ്ഥിതി വഷളാക്കിയതെ ന്ന്പാക് വിദേശകാര്യ വക്താവ് ഷഫാഖത്ത് അലി ഖാന്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ യുദ്ധക്കൊതി ലോകരാജ്യങ്ങള്‍ ഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ ഭീതിയെ തുടര്‍ന്ന് അബോട്ടാബാദില്‍ ഡ്രോണുകള്‍ക്ക് രണ്ടുമാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി.

എവിടെ, എപ്പോള്‍ വീഴും? ഒരു പിടുത്തവുമില്ല; 500 കിലോയോളം ഭാരമുള്ള ബഹിരാകാശ പേടകം നാളെ ഭൂമിയിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ
കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി