വയോധികയുടെ വിരലുകൾ അറ്റുതൂങ്ങി, മകൻ പ്രേംകുമാറിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്; വാണിയംകുളത്ത് പന്നിക്കെണി അപകടം

Published : Jul 05, 2025, 10:40 AM IST
Pig Trap

Synopsis

വൈദ്യുത ലൈനിൽ നിന്നും പന്നിക്ക് വച്ച കെണിയിൽ അകപ്പെട്ട് വയോധികയ്ക്ക് പരിക്ക്. വാണിയംകുളം പനയൂർ ആറമ്പറ്റ വീട്ടിൽ മാലതിക്കാണ് (65) പരിക്കേറ്റത്.

പാലക്കാട്: വൈദ്യുത ലൈനിൽ നിന്നും പന്നിക്ക് വച്ച കെണിയിൽ അകപ്പെട്ട് വയോധികയ്ക്ക് പരിക്ക്. വാണിയംകുളം പനയൂർ ആറമ്പറ്റ വീട്ടിൽ മാലതിക്കാണ് (65) പരിക്കേറ്റത്. മാലതിയുടെ മകൻ പ്രേംകുമാർ ആണോ പന്നി കെണി സ്ഥാപിച്ചത് എന്നാണ് പൊലീസിന്റെ സംശയം. മാലതിയുടെ ബന്ധുവും അയൽവാസിയുമായ യുവതി പാൽ സൊസൈറ്റിയിലേക്ക് പാൽ കൊണ്ടു കൊടുക്കുന്നതിനിടെയാണ് സംഭവം കാണുന്നത്. വീട്ടുപറമ്പിലാണ് മാലതി ഷോക്കേറ്റ് കിടന്നത്.  ഉടനെ പ്രദേശവാസികൾ വൈദ്യുത കമ്പിയിൽ നിന്നുള്ള കണക്ഷൻ വലിച്ചിട്ട് വയോധികയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

സംഭവത്തിൽ ഷൊർണൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാലതിക്ക് ഇടതു കൈയിലാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്. ഷൊർണൂർ പൊലീസ് സംഭവസ്ഥലത്ത് എത്തി മാലതിയുടെ മകൻ പ്രേംകുമാറിനെ കസ്റ്റഡിയിലെടുത്തു. വയോധികയുടെ ഇടതുകൈയിലെ വിരലുകൾ അറ്റുതൂങ്ങിയ നിലയിലാണ്.

PREV
Read more Articles on
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'