ശ്രീനഗ‍ർ-കത്ര വന്ദേ ഭാരത്, സര്‍വ്വീസ് ഇന്ന് മുതൽ; പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും

Published : Jun 06, 2025, 06:28 AM IST
Vande Bharath

Synopsis

നിലവിൽ റോഡ് മാർ​ഗം ആറ് മണിക്കൂറിലധികം വരുന്ന യാത്ര വന്ദേ ഭാരത് ട്രെയിനിൽ മൂന്ന് മണിക്കൂർ മാത്രം മതി.

ദില്ലി: ജമ്മു കാശ്മീരിലെ ശ്രീന​ഗറിൽ നിന്നും കത്രയിലേക്കുള്ള ആദ്യ വന്ദേ ഭാരത് സർവീസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. നിലവിൽ റോഡ് മാർ​ഗം ആറ് മണിക്കൂറിലധികം വരുന്ന യാത്ര വന്ദേ ഭാരത് ട്രെയിനിൽ മൂന്ന് മണിക്കൂർ മാത്രം മതി. ചെനാബ് റെയിൽവെ പാലവും, അഞ്‌ജി ഖാദ് റെയിൽവെ പാലവും ഉൾപ്പെടുന്ന 272 കിലോമീറ്റര്‍ വരുന്ന റൂട്ട് ആണിത്.

ഉദ്ധംപൂർ - ശ്രീനഗർ - ബാരമുളള റെയിൽവെ ലിങ്ക് പ്രോജക്ടിന്‍റെ ഭാഗമാണ് റൂട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 11.45 ന് ജമ്മുവിലെ ശ്രീ മാതാ വൈഷ്ണോ ദേവി കത്ര സ്റ്റേഷനിൽ ആദ്യ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്ത് 46000 കോടി രൂപയുടെ വികസന പദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും. എല്ലാ കാലാവസ്ഥയിലും ഓടാവുന്ന സംവിധാനങ്ങൾ ഉള്ള പ്രത്യേക വന്ദേ ഭാരത് ട്രെയിനുകൾ ആണ് അവതരിപ്പിക്കുന്നത്. ഇതിലൂടെ ടൂറിസം മേഖലയിൽ അടക്കം വലിയ കുതിപ്പ് ഉണ്ടാകും എന്നാണ് പ്രതീക്ഷ.

PREV
Read more Articles on
click me!

Recommended Stories

കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'
പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ