രാജ്യം സ്വന്തമാക്കിയത് വലിയ നേട്ടങ്ങൾ; 'അമൃത് കാൽ' ലക്ഷ്യത്തിലേക്ക് മൂന്ന് നാഴികക്കല്ലുകൾ പിന്നിട്ടതായി മോദി

Published : Aug 19, 2022, 02:22 PM ISTUpdated : Aug 19, 2022, 02:23 PM IST
രാജ്യം സ്വന്തമാക്കിയത് വലിയ നേട്ടങ്ങൾ; 'അമൃത് കാൽ' ലക്ഷ്യത്തിലേക്ക് മൂന്ന് നാഴികക്കല്ലുകൾ പിന്നിട്ടതായി മോദി

Synopsis

ഇന്ത്യയിലെ 10 കോടി ഗ്രാമീണ കുടുംബങ്ങളെ ശുദ്ധജല സൗകര്യമൊരുക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.  ഇന്ന് ഞാൻ രാജ്യത്തിന്റെ മൂന്ന് വലിയ നേട്ടങ്ങൾ എല്ലാവരുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. 

പനാജി: ഇന്ത്യയിലെ 10 കോടി ഗ്രാമീണ കുടുംബങ്ങളെ ശുദ്ധജല സൗകര്യമൊരുക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.  ഇന്ന് ഞാൻ രാജ്യത്തിന്റെ മൂന്ന് വലിയ നേട്ടങ്ങൾ എല്ലാവരുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ ഈ നേട്ടങ്ങളെക്കുറിച്ച് അറിയുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കും. ('അമൃത് കാൽ') സുവർണ്ണ കാലത്തേക്കുള്ള ഇന്ത്യയുടെ ഉന്നതമായ ലക്ഷ്യങ്ങളിൽ മൂന്ന് സുപ്രധാന നാഴികക്കല്ലുകളാണ് ഇന്ന് നാം പിന്നിട്ടിരിക്കുന്നത്. ഗോവയിൽ നടന്ന  'ഹർ ഘർ ജൽ ഉത്സവ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

ഇന്ന് രാജ്യത്തെ 10 കോടി ഗ്രാമീണ കുടുംബങ്ങൾ പൈപ്പ് ശൃംഖലകളിലൂടെ ശുദ്ധജല സൗകര്യവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഓരോ വീട്ടിലും വെള്ളം എത്തിക്കാനുള്ള സർക്കാരിന്റെ കാമ്പയിന്റെ വലിയ വിജയമാണിത്. 'സബ്ക പ്രയാസി'ന്റെ മികച്ച ഉദാഹരണമാണിത്. രാജ്യത്തിന് തന്നെ അഭിമാനമായ  ഗോവ സർക്കാറിന്റെ ജലസംരക്ഷണ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. 'ഹർ ഘർ ജൽ' (എല്ലാ വീട്ടിലും വെള്ളം) സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ സംസ്ഥാനമായി ഗോവ മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.  

Read more: ഗുജറാത്തിൽ കണ്ണുവച്ച് എഎപി; മോദിയെ മടയിൽ നേരിടാൻ കെജ്രിവാൾ, സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ചൂലെടുത്തിറങ്ങുമ്പോൾ!

‘സ്വച്ഛ് ഭാരത് അഭിയാൻ', ക്ലീൻ ഇന്ത്യ മൂവ്‌മെന്റുമായി ബന്ധപ്പെട്ടതാണ് രാജ്യത്തിന്റെ മൂന്നാമത്തെ നേട്ടം.  കുറച്ച് വർഷങ്ങൾക്ക് മുമ്പ് എല്ലാ നാട്ടുകാരുടെയും പരിശ്രമത്താൽ, രാജ്യം തുറസ്സായ മലമൂത്രവിസർജ്ജന വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടു.  ഗ്രാമങ്ങളെ തുറസ്സായ മലമൂത്രവിസർജ്ജന വിമുക്തമാക്കാൻ നമ്മൾ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ സുപ്രധാനമായ നാഴികക്കല്ലുകളും രാജ്യം കൈവരിച്ചിട്ടുണ്ട്. ഇപ്പോൾ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലായി ഒരു ലക്ഷത്തിലധികം ഗ്രാമങ്ങൾ തുറസ്സായ മലമൂത്രവിസർജ്ജന വിമുക്തമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  പരിപാടിയിൽ ഓൺലൈനിലാണ്  പ്രധാനമന്ത്രി പങ്കെടുത്തത്. ഗോവയ്ക്കും 'ഹർ ഘർ ജൽ' ഉറപ്പാക്കാനുള്ള നമ്മുടെ ശ്രമങ്ങൾക്കും ഇന്ന് ഒരു പ്രത്യേക ദിവസമാണെന്ന് ട്വിറ്ററിലും പ്രധാനമന്ത്രി കുറിച്ചു.

Read more:  'ഹര്‍ ഘര്‍ തിരംഗ'യെ നെഞ്ചേറ്റി രാജ്യം; വിറ്റത് 30 കോടി ദേശീയ പതാകകള്‍, കോടികളുടെ വരുമാനം

PREV
Read more Articles on
click me!

Recommended Stories

വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും, ലോക്സഭയിൽ ഇന്ന് ചര്‍ച്ച