15 വർഷത്തിനിടെ ആദ്യം, വൈദ്യുതി നിരക്കിൽ യൂണിറ്റിന് 1.10 രൂപയുടെ കുറവ്; ഉപഭോക്താക്കൾക്ക് ആശ്വാസവുമാ‌യി കർണാടക

Published : Apr 01, 2024, 04:55 PM IST
15 വർഷത്തിനിടെ ആദ്യം, വൈദ്യുതി നിരക്കിൽ യൂണിറ്റിന് 1.10 രൂപയുടെ കുറവ്; ഉപഭോക്താക്കൾക്ക് ആശ്വാസവുമാ‌യി കർണാടക

Synopsis

പ്രതിമാസം 100 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും 200 യൂണിറ്റിൽ താഴെയുള്ള ഉപഭോഗത്തിന് സൗജന്യ വൈദ്യുതിക്ക് അർഹതയുള്ളവർക്കും ഈ കുറവ് ബാധിക്കില്ല.

ബെംഗളൂരു: വൈദ്യുതി നിരക്കിൽ ​ഗണ്യമായ കുറവ് വരുത്തി കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെഇആർസി). ഇതോടെ  സംസ്ഥാനത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്കിൽ ഗണ്യമായ കുറവുണ്ടാകും. നിരക്ക് മാറ്റം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. യൂണിറ്റിന് 1.10 രൂപയാണ് കുറച്ചത്. പ്രതിമാസം 100 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് ഈ കുറവ് പ്രയോജനകരമാണ്. ഇപ്പോൾ യൂണിറ്റിന് 5.90 രൂപയാണ് വില. . 15 വർഷത്തിനിടെ ആദ്യമായാണ് കർണാടകയിൽ വൈദ്യുതി നിരക്ക് കുറയുന്നത്. 

Read More.... മലയാളി യാത്രക്കാരോട് കൊടുംചതി! ഭക്ഷണമില്ല, താമസവുമില്ല; വിമാനം അവസാന നിമിഷം വീണ്ടും റദ്ദാക്കി വിസ്താര

എന്നിരുന്നാലും, പ്രതിമാസം 100 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും 200 യൂണിറ്റിൽ താഴെയുള്ള ഉപഭോഗത്തിന് സൗജന്യ വൈദ്യുതിക്ക് അർഹതയുള്ളവർക്കും ഈ കുറവ് ബാധിക്കില്ല. സംസ്ഥാനത്തെ എല്ലാ വൈദ്യുതി വിതരണ കമ്പനികൾക്കും (എസ്‌കോം) പുതുക്കിയ നിരക്കുകൾ ബാധകമാണെന്നും അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്