സിജെപി സ്ഥാപകൻ അഭിജിത് ദീപ്കയെ തന്റെ പാർട്ടിയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ; ബിജെപിയിലും എൻഡിഎയിലും മുറുമുറുപ്പ്

Published : Oct 28, 2026, 10:38 AM IST
ramdas athawale abhijeet dipke

Synopsis

സിജെപിക്കെതിരേ ബിജെപിയും എൻഡിഎയും ശക്തമായ പ്രചാരണം നടത്തുന്നതിനിടെയാണ് എൻഡിഎ സഖ്യത്തിലുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവായ രാംദാസ് അത്താവലെ അഭിജിത് ദീപ്കെയെ തന്റെ പാർട്ടിയിലേക്ക് ക്ഷണിച്ചത്. ഇതാണ് ബിജെപിയെയും എൻഡിഎയെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുന്നത്.

ന്യൂഡൽഹി: സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയെ റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് ക്ഷണിച്ച കേന്ദ്രമന്ത്രി രാം​ദാസ് അത്താവലെയുടെ നടപടിയിൽ ബിജെപിയിലും എൻഡിഎയിലും മുറുമുറുപ്പ്. സിജെപിക്കെതിരേ ബിജെപിയും എൻഡിഎയും ശക്തമായ പ്രചാരണം നടത്തുന്നതിനിടെയാണ് എൻഡിഎ സഖ്യത്തിലുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവായ രാംദാസ് അത്താവലെ അഭിജിത് ദീപ്കെയെ തന്റെ പാർട്ടിയിലേക്ക് ക്ഷണിച്ചത്. ഇതാണ് ബിജെപിയെയും എൻഡിഎയെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുന്നത്.

കഴിഞ്ഞദിവസം നാ​ഗ്പുരിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് സിജെപി നേതാവ് അഭിജിത് ദീപ്കെയെ തന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ(ആർപിഐ)യിലേക്ക് ക്ഷണിച്ചതായി രാംദാസ് അത്താവലെ വെളിപ്പെടുത്തിയത്. റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേരാൻ അഭിജിത് ദീപ്കെ സന്നദ്ധത അറിയിക്കുകയാണെങ്കിൽ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാ​ഗതം ചെയ്യുമെന്നും എന്നാൽ, ദീപ്കെ ഇതുവരെ തന്റെ ക്ഷണം സ്വീകരിച്ചിട്ടില്ലെന്നും അത്താവലെ പറഞ്ഞിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

അംബേദ്കറുടെ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാപിച്ചത്. പാർട്ടിയുടെ അടിത്തറ ശക്തമാക്കാൻ യുവജനങ്ങളുടെയും പ്രത്യേകിച്ച് ജെൻസീയുടെയും പങ്കാളിത്തം ആവശ്യമാണ്. ദീപ്കെ അംബേദ്കർ അനുകൂലിയും ഊർജസ്വലനും ജനകീയനുമാണ്. ഈ സാഹചര്യത്തിലാണ് ദീപ്കെയെ ക്ഷണിച്ചത്. അംബേദ്കറുടെ രാഷ്ട്രീയ പാർട്ടി ശക്തിപ്പെടുത്താൻ യുവാക്കളെ വേണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം പാർട്ടിയിൽ ചേരുകയാണെങ്കിൽ അത് നല്ലതാകുമെന്നും പറഞ്ഞു. താൻ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാ​ഗതം ചെയ്യുന്നതായും രാംദാസ് അത്താവലെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതേസമയം, രാംദാസ് അത്താവലെയ്ക്കെതിരേ അഭിജിത് ദീപ്കെ രം​ഗത്തെത്തി. ഒരുമാസം മുൻപ് വരെ ദേശദ്രോഹിയായിരുന്ന ആൾ ഇപ്പോൾ എങ്ങനെയാണ് പ്രിയപ്പെട്ടവനായതെന്നും ദീപ്കെ ചോദിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തീവ്ര ചുഴലിക്കാറ്റായി മാറി 'അ‌ർണബ്', പൂർണമായും കരയിൽ പ്രവേശിച്ചു; ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്, ശക്തമായ മഴ തുടരും
ശക്തികേന്ദ്രത്തിലെ തിരിച്ചടിയിൽ ഞെട്ടി ബിജെപി, കാറ്റ് മാറി വീശി തുടങ്ങിയെന്ന് എസ്‍പി; യുപി എംഎല്‍സി തെരഞ്ഞെടുപ്പ് ഫലങ്ങൾ