ബാലറ്റ് പേപ്പറിൽ തെരഞ്ഞെടുപ്പ്, സംപൂജ്യരായി തിരിച്ചടി നേരിട്ട് കോൺഗ്രസ്; കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പ് എൻഡിഎയ്ക്ക് മിന്നും വിജയം

Published : Oct 28, 2026, 09:46 AM IST
bjp congress

Synopsis

കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നടന്ന നാല് സീറ്റുകളിലെ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടു. ബിജെപി മൂന്ന് സീറ്റുകളിലും ജെഡിഎസ് ഒരു സീറ്റിലും വിജയിച്ച് എൻഡിഎ സഖ്യം മുഴുവൻ സീറ്റുകളും സ്വന്തമാക്കി. ഈ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന ബിബിഎംപി തെരഞ്ഞെടുപ്പിന്‍റെ ചൂണ്ടുപലകയാണെന്ന് ബിജെപി പ്രതികരിച്ചു.

ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് കനത്ത തിരിച്ചടി. ഒക്ടോബർ 23ന് നടന്ന നാല് കൗൺസിൽ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും നേടി എൻഡിഎ സഖ്യം മിന്നുന്ന വിജയം സ്വന്തമാക്കി. ബിജെപി മൂന്ന് സീറ്റുകളിലും സഖ്യകക്ഷിയായ ജെഡിഎസ് ഒരു സീറ്റിലുമാണ് വിജയിച്ചത്. കോൺഗ്രസിന് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. ബിജെപിയും ജെഡിഎസും തമ്മിലുള്ള സഖ്യത്തിന്‍റെ ശക്തി പരിശോധിക്കുന്നതിനൊപ്പം, കോൺഗ്രസ് സർക്കാരിന്‍റെ ജനസമ്മിതി വിലയിരുത്തുന്ന ഘടകമായാണ് ഈ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെട്ടത്.

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തട്ടകമായ കലബുറഗി ഉൾപ്പെടുന്ന നോർത്ത്-ഈസ്റ്റ് ടീച്ചേഴ്സ് മണ്ഡലത്തിൽ സിറ്റിംഗ് ബിജെപി എംഎൽസി ശശിൽ ജി നമോഷി വിജയം ആവർത്തിച്ചു. സൗത്ത്-ഈസ്റ്റ് ഗ്രാജുവേറ്റ്സ് മണ്ഡലത്തിൽ ബിജെപിയുടെ കെ എം സുരേഷും, വെസ്റ്റ് ഗ്രാജുവേറ്റ്സ് മണ്ഡലത്തിൽ എസ് വി സങ്കനൂറും കോൺഗ്രസ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി വിജയം ഉറപ്പിച്ചു. നേരത്തെ ജെഡിഎസിന്‍റെ ബെംഗളൂരു അധ്യാപക മണ്ഡലത്തിലെ വിജയത്തോടെ എൻഡിഎ സഖ്യം ക്ലീൻ സ്വീപ് പൂർത്തിയാക്കുകയായിരുന്നു.

ബംഗളൂരു ടീച്ചേഴ്സ് കോൺസ്റ്റിറ്റ്യൂഷൻ മണ്ഡലം കോൺഗ്രസിന് നഷ്ടപ്പെട്ടത് പാര്‍ട്ടിയെ ആശങ്കപ്പെടുത്തുന്നതാണ്. അഞ്ചു തവണ എംഎൽസി ആയി തെരഞ്ഞെടുക്കപ്പെട്ട പുട്ടണ്ണയാണ് തോറ്റത്. ബാലറ്റ് പേപ്പർ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്. വരാനിരിക്കുന്ന ബിബിഎംപി തെരഞ്ഞെടുപ്പിന്‍റെ ചൂണ്ടുപലകയാണ് ഈ ഫലമെന്ന് ബിജെപി നേതാക്കൾ പ്രതികരിച്ചു. വ്യാജ കഥകൾ മെനയുന്ന കോൺഗ്രസ് സർക്കാരിനെ ജനങ്ങൾ കൈയൊഴിഞ്ഞിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാണിച്ചു. തെരഞ്ഞെടുപ്പ് ഫലം കർണാടകയിലെ കോൺഗ്രസ് സർക്കാരിന്‍റെ നിലനിൽപ്പിനെ ബാധിക്കില്ലെങ്കിലും, പ്രതിപക്ഷ സഖ്യത്തിന് ഇത് രാഷ്ട്രീയമായി വലിയ ഊർജം നൽകിയിട്ടുണ്ട്. 75 അംഗ ലെജിസ്ലേറ്റീവ് കൗൺസിലിൽ നിലവിൽ കോൺഗ്രസിന് 38 അംഗങ്ങളും, ബിജെപിക്ക് 24ഉം, ജെഡിഎസിന് ആറ് അംഗങ്ങളുമാണുള്ളത്. സർക്കാരിന്‍റെ നാമനിർദ്ദേശത്തിലുള്ള അഞ്ച് ഒഴിവുകൾ നികത്തുന്നതോടെ കൗൺസിലിലെ കക്ഷിനിലയിൽ മാറ്റങ്ങൾ ഉണ്ടായേക്കാം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജയിലിൽ നടന്നത് സിനിമയെവെല്ലും രം​ഗങ്ങൾ; കാട്ടിൽ ഒളിച്ചിരുന്ന തടവുകാർ ഡ്രോണിൽ കുടുങ്ങി, കൂട്ടത്തോടെ പിടിയിൽ; നാലുപേർക്കായി കേരള അതിർത്തിയിൽ തെരച്ചിൽ
മധ്യപ്രദേശിൽ ചീറ്റക്കുട്ടി വെടിയേറ്റു ചത്ത സംഭവം: ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ