
കര്‍ണാടക: സവര്‍ക്കര്‍ വിവാദത്തില്‍ കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തിയ 16 പേര്‍ അറസ്റ്റില്‍. 9 പേര്‍ കുശാല്‍ നഗറില്‍ നിന്നും 7 പേര്‍ മടിക്കേരിയില്‍ നിന്നുമാണ് പിടിയിലായത്.
കുടകില്‍ സിദ്ധരാമ്മയ്യയുടെ വാഹനത്തിന് നേരെ മുട്ടയെറിഞ്ഞ സംഭവത്തില്‍ 8 പേരെ കസ്റ്റഡിയിലെടുത്തു. യുവമോര്‍ച്ച, ഹിന്ദുമഹാസഭ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ചതിനെ വിമര്‍ശിച്ചതിന്‍റെ പേരിലാണ് സിദ്ധരാമ്മയ്യയ്ക്ക് നേരെയുള്ള പ്രതിഷേധം. ജീവന് ഭീഷണിയുണ്ടെന്ന പരാതിയില്‍ സിദ്ധരാമ്മയ്യയുടെ സുരക്ഷ വര്‍ധിപ്പിച്ചു.
Read Also: ഗവർണർ പ്രാദേശിക സംഘപരിവാർ നേതാവിനേക്കാൾ തരംതാണുപോയി; അദ്ദേഹത്തിന്‍റേത് രാഷ്ട്രീയ തറവേലയെന്നും എം വി ജയരാജന്‍
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പ്രാദേശിക സംഘപരിവാർ നേതാവിനേക്കാൾ തരം താണുപോയി എന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഗവര്‍ണര്‍ ഇത്ര അധപതിക്കാൻ പാടില്ല. രാഷ്ട്രീയ തറ വേലയാണ് ഗവർണറിൽ നിന്ന് ഉണ്ടാകുന്നത് എന്നും എം വി ജയരാജന്‍ പറഞ്ഞു.
ചാൻസിലറും പ്രോ, വൈസ് ചാൻസിലര്‍മാരും തമ്മിൽ സൗഹൃദാന്തരീക്ഷമാണ് ഉണ്ടാകേണ്ടത്. എന്നാൽ ഗവർണർ മുൻ ഗവർണർമാരുടേതിൽ നിന്ന് വ്യത്യസ്തമായ സമീപനമെടുക്കുന്നു. അത് തെറ്റായ നടപടിയാണ്. ചാൻസിലർ എന്ന അധികാര ഗർവ്വിൽ, നിയമാനുസൃതം നിയമിക്കപ്പെട്ട വിസിയെ അധിക്ഷേപിക്കുന്നത് ശരിയല്ല.
മുൻ ഗവർണർ മെറിറ്റും നിയമവും നോക്കിയാണ് ഇപ്പോഴത്തെ വിസിയെ നിയമിച്ചത്. സുപ്രീം കോടതി മുൻ ന്യായാധിപനായിരുന്ന ആൾ നിയമിച്ചതാണ് ഇപ്പോഴത്തെ വിസിയെ. പുനർ നിയമനത്തിന് അനുമതി കൊടുത്തപ്പോൾ വിസിയുടെ യോഗ്യതകൾ ഇപ്പോഴത്തെ ഗവർണർ പരിശോധിച്ചിരിക്കുമല്ലോ. അന്ന് പറയാതെ ഇപ്പോൾ കൊള്ളരുതാത്തവൻ എന്ന് പറയുന്നത് ആശ്ചര്യജനകമായ കാര്യമാണ്. (വിശദമായി വായിക്കാം...)
Read Also: ഗവർണറും സ്പീക്കറും ഭരണഘടന അനുസരിച്ച് പ്രവർത്തിക്കേണ്ടവർ: എം.ബി.രാജേഷ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam