
പട്‌ന: ബിഹാറിൽ പടക്ക വ്യാപാരിയുടെ വീട്ടിൽ പടക്കത്തിന് തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ ആറുപേർ മരിച്ചു. ഖുദായ് ബാഗ് ഗ്രാമത്തിലാണ് സംഭവം. അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. പരുക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമാണ്. ഇവർ ഛപ്രയിലെ സദർ ആശുപത്രിയിൽ ചികിത്സയിലാണ്. ഷാബിർ ഹുസൈൻ എന്ന വ്യാപാരിയുടെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയിൽ വീടിന്റെ ഒരു ഭാഗം തകരുകയും ബാക്കി ഭാഗം തീപിടിക്കുകയും ചെയ്തു. നദിയുടെ തീരത്ത് സ്ഥിതി ചെയ്തിരുന്ന വീടിന്റെ ഭാഗം വെള്ളത്തിലേക്കാണ് തകർന്നുവീണതെന്ന് പൊലീസ് പറഞ്ഞു.
മോഷണം ശീലം, ലക്ഷ്യം വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ജ്വല്ലറികൾ; ഒടുവിൽ യുവതി കുടുങ്ങി
അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ഇവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഒരുമണിക്കൂറോളം തുടര്‍ച്ചയായി പടക്കങ്ങള്‍ പൊട്ടിയതാണ് വലിയ അപകടമുണ്ടായതിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കെട്ടിടത്തില്‍ നിയമവിരുദ്ധമായി പടക്കങ്ങള്‍ നിര്‍മിച്ചിരുന്നെന്നും സ്ഫോടനത്തിന്‍റെ കാരണം അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ഫൊറൻസിക് ടീമിനെയും ബോംബ് വിരുദ്ധ സ്ക്വാഡിന്റെയും വിളിച്ചെന്നും എസ്പി സന്തോഷ് കുമാർ അറിയിച്ചു. ഛപ്രയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം.
അഞ്ചാം നിലയില് നിന്ന് വീണ കുഞ്ഞിനെ നാടകീയമായി രക്ഷപ്പെടുത്തി 'ഹീറോ'
കുഞ്ഞുങ്ങള്‍ അപകടത്തില്‍ പെടുമ്പോള്‍ ( Children Accident ) അത് പലപ്പോഴും വീട്ടിലെ മുതിര്‍ന്നവര്‍ അറിയാറ് പോലുമില്ല. ഇങ്ങനെയുള്ള അശ്രദ്ധകള്‍ കുഞ്ഞുങ്ങളുടെ ജീവൻ തന്നെ നഷ്ടമാകാനും കാരണമാകാം. എന്നാല്‍ ചിലപ്പോഴെങ്കിലും ഇത്തരം അപകടങ്ങളില്‍ നിന്ന് ഭാഗ്യവശാല്‍ കുഞ്ഞുങ്ങള്‍ രക്ഷപ്പെടാറുണ്ട്.
അങ്ങനെയൊരു സംഭവമാണ് ചൈനയിലെ ഷെയ്ജിംഗ് പ്രവിശ്യയിലുള്ള ടോങ്ക്സിയാംഗില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കെട്ടിടത്തിന്‍റെ അഞ്ചാം നിലയില് നിന്ന് അബദ്ധവശാല്‍ താഴെ വീണ രണ്ടുവയസുകാരിയുടെ ( Child fallen from building ) ജീവൻ അതിശയകരമായി സുരക്ഷിതമായി എന്നതാണ് വാര്‍ത്ത.
സംഭവത്തില്‍ വഴിത്തിരിവായത് കെട്ടിടത്തിന് താഴെയുള്ള റോഡിന് വശത്തായി നിന്നിരുന്ന മുപ്പത്തിയൊന്നുകാരനായ യുവാവാണ്. കെട്ടിടത്തിന്‍റെ അഞ്ചാം നിലയിലെ ജനാലയിലൂടെയാണ് കുഞ്ഞ് അബദ്ധവശാല്‍ താഴേക്ക് ( Children Accident ) വീണത്. നാല് നിലകള്‍ കടന്ന് ഏറ്റവും താഴത്തുള്ള നിലയുടെ ടെറസിലെ സ്റ്റീല്‍ മേല്‍ക്കൂരയിലേക്ക് കുഞ്ഞ് പതിച്ചു.
ഈ ശബ്ദം കേട്ട് റോഡരികില്‍ സുഹൃത്തിനൊപ്പം നിന്ന് ഫോണ്‍ ചെയ്യുകയായിരുന്ന ഷെൻ ഡോങ് എന്ന യുവാവ് പെട്ടെന്ന് തിരിഞ്ഞപ്പോഴാണ് കുഞ്ഞ് വീഴുന്നത് കണ്ടത്. സ്റ്റീല്‍ മേല്‍ക്കൂരയിലും കുഞ്ഞ് തടഞ്ഞുകിടന്നില്ല. അവിടെ നിന്നും വൈകാതെ താഴേക്ക് ( Child fallen from building ) വീഴുകയായിരുന്നു. ഇത് മനസിലാക്കിയ ഷെൻ ഫോണ്‍ വലിച്ചെറിഞ്ഞ് കുഞ്ഞിനെ കയ്യിലേക്ക് പിടിക്കുകയായിരുന്നു.
സംഭവത്തിന്‍റെ ദൃശ്യങ്ങളാണിപ്പോള്‍ പ്രചരിക്കുന്നത്. ചൈനീസ് വിദേശകാര്യമന്ത്രാലയ പ്രതിനിധി സാവോ ലിജിയൻ ആണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചത്. ഞങ്ങളുടെ കൂട്ടത്തിലെ ഹീറോ എന്ന അടിക്കുറിപ്പോടെയാണ് ഇദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോ കണ്ടവരെല്ലാം തന്നെ ഈ യുവാവിനെ ഹീറോ ആയിത്തന്നെയാണ് വിശേഷിപ്പിക്കുന്നത്. ഇത്രയും മനസാന്നിധ്യവും ധൈര്യവുമുള്ള യുവാവിനെ അംഗീകരിക്കാതെ വയ്യല്ലോ എന്നാണിവര്‍ പറയുന്നത്.
ആ സമയത്ത് എന്താണ് നടക്കുന്നതെന്ന് കൃത്യമായി മനസിലായില്ലെങ്കിലും കുഞ്ഞിനെ പിടിക്കണമെന്നത് മാത്രം തലയിലുദിച്ചുവെന്നും അതിലേക്ക് മാത്രം ശ്രദ്ധ നല്‍കി നില്‍ക്കുകയായിരുന്നുവെന്നും യുവാവ് പിന്നീട് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.