Asianet News MalayalamAsianet News Malayalam

മോഷണം ശീലം,  ലക്ഷ്യം വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ജ്വല്ലറികൾ; ഒടുവിൽ യുവതി കുടുങ്ങി‌

കൊടൈക്കനാലില്‍ നിന്നും മൂന്നാറില്‍ എത്തിയ വിനോദസഞ്ചാര യാത്രാ സംഘത്തിലെ അംഗമായ യുവതി ആഭരണങ്ങള്‍ വാങ്ങുന്നതിനിടയില്‍ വിദഗ്ദമായാണ് രണ്ടു ലക്ഷത്തോളം വില മതിക്കുന്ന ആഭരണം മുക്കിയത്. 

Woman Arrested for theft gold ornaments
Author
Munnar, First Published Jul 24, 2022, 9:12 PM IST

മൂന്നാർ: അത്യാവശ്യം സാമ്പത്തിക ഭദ്രതയുണ്ടായിട്ടും യുവതി മോഷ്ടിക്കുന്നത് ശീലം കൊണ്ടാണെന്ന് പൊലീസ്. കഴിഞ്ഞ ദിവസം ജ്വല്ലറിയിൽ മോഷണം നടത്തിയ കോയമ്പത്തൂർ സ്വദേശി രേഷ്മയാണ് മൂന്നാറിയിൽ പിടിയിലായത്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പതിവായി സന്ദര്‍ശിക്കുന്ന യുവതി അവിടെയെത്തി ഏതെങ്കിലും ജ്വല്ലറിയിൽ കയറി മോഷ്ടിക്കുന്നത് ശീലമായിരുന്നു. കൊടൈക്കനാലില്‍ നിന്നും മൂന്നാറില്‍ എത്തിയ വിനോദസഞ്ചാര യാത്രാ സംഘത്തിലെ അംഗമായ യുവതി ആഭരണങ്ങള്‍ വാങ്ങുന്നതിനിടയില്‍ വിദഗ്ദമായാണ് രണ്ടു ലക്ഷത്തോളം വില മതിക്കുന്ന ആഭരണം മുക്കിയത്. 

വൈകിട്ട് മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ടതെങ്കിലും രണ്ടു ദിവസത്തിനു ശേഷമാണ് കടയുടമ പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കാന്‍ വൈകിയത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായി. മൂന്നാര്‍ പൊലീസ് സ്‌റ്റേഷനിലെ നിരീക്ഷണ ക്യാമറകളില്‍ നിന്നും നടത്തിയ പരിശോധനയിലാണ് യുവതിക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. മൂന്നാര്‍ ടൗണില്‍ നിന്നും യുവതി ടെമ്പോയില്‍ കയറുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് തമിഴ്‌നാട് പൊലീസുമായി ബന്ധപ്പെട്ട് വാഹനത്തെക്കുറിച്ചും വിശദവിവരങ്ങളും ശേഖരിച്ചു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളും പുൊലീസും സഹകരിച്ചതോടെ പ്രതിയെ വലിയ തമിഴ്‌നാട്ടില്‍ നിന്നും പിടികൂടാനായി. 

കഴിഞ്ഞ ശനിയാഴ്ച പകല്‍ 10.30 ഓടെ മലേഷ്യയില്‍ ജോലി ചെയ്യുകയാണെന്ന് സ്വയം പരിചയപ്പെടുത്തി കടയിലെത്തിയ കോയമ്പത്തൂര്‍ സ്വദേശിനിയായ രേഷ്മ 80000 രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്തതിനു ശേഷം പണം നല്‍കി ബില്‍ കൈപ്പറ്റി. തുടര്‍ന്ന് 36 ഗ്രാം തൂക്കം വരുന്ന രണ്ട് മാലകള്‍ എടുത്ത് മാറ്റി വയ്ക്കാന്‍ ഉടമയോട് ആവശ്യപ്പെട്ടു. വൈകീട്ട് അഞ്ചോടെ ഭര്‍ത്താവിനെയും കൂട്ടി വരാമെന്ന് പറഞ്ഞ് കടയില്‍ നിന്നുമിറങ്ങി. എന്നാല്‍ ഇവര്‍ കടയിലെത്തിയില്ല. രാത്രി 7 30 ഓടെ പതിവ് പോലെ ആഭരണങ്ങളുടെ സ്റ്റോക്ക് എടുത്തപ്പോഴാണ് 36 ഗ്രാം തൂക്കം വരുന്ന രണ്ട് മാലകള്‍ കുറവ് വന്നത് കണ്ടത്.

Follow Us:
Download App:
  • android
  • ios